0%

Chapter Title : മൃഗം 20 [Master]

Author : Master Read All Parts 1436

പറഞ്ഞു. “ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്.. നീ ആരെയാകും കല്യാണം കഴിക്കുക എന്ന്. കാരണം നിന്റെ സ്വഭാവവും ജീവിതരീതികളും എനിക്ക് നന്നായി അറിയാമല്ലോ. കോടീശ്വരനായ അപ്പന്റെ ആഡംബര കാറുകള്‍ വേണ്ടെന്ന് വച്ച് തുരുമ്പെടുത്ത ഒരു പഴയ കാറില്‍ സഞ്ചരിക്കുന്ന നിന്റെ ലാളിത്യം..നിന്റെ സാമൂഹിക പ്രതിബദ്ധത..നീതിക്ക് വേണ്ടിയുള്ള പോരാട്ടം..നിഷ്കളങ്ക സ്നേഹം തുടങ്ങിയവ ഒക്കെ മനസിലാക്കാനും, അത് ഉള്‍ക്കൊണ്ട് നില്‍ക്കാനും കഴിവും ഭാഗ്യവുമുള്ള ആ വ്യക്തി ആരായിരിക്കും എന്ന് ഞാന്‍ പലവുരു ആലോചിച്ചിട്ടുണ്ട്..പക്ഷെ ഇപ്പോള്‍ എനിക്ക് തോന്നുന്നു..ആ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം പൌലോസില്‍ ഉണ്ടെന്ന്..അയാളും നിന്നെപ്പോലെ പണമുള്ള ഒരു വീട്ടിലെ അംഗമാണ്. സോഷ്യല്‍ സര്‍വീസ് എന്ന ഏക ലക്ഷ്യത്തിനു വേണ്ടി പോലീസ് ആയതാണ് അയാള്‍..” ഡോണ അത്ഭുതത്തോടെ അവളെ നോക്കി. “തല്‍ക്കാലം നീ എന്നോട് പറഞ്ഞതിരിക്കട്ടെ..വേറെ ആരോടും ഇത് പറയണ്ട... അവള്‍ എസിപി കസേരയില്‍ ഇരുന്നുകൊണ്ട് മാമാപ്പണി ചെയ്യുന്നു” “ദേ ഞാന്‍ ഒരൊറ്റ ഇടി തരും കേട്ടോ..” ഇന്ദുലേഖ കൈ ചുരുട്ടി. “യ്യോ വേണ്ട..മോള്‍ടെ കൈ വേദനിക്കും. ഞാന്‍ പോട്ടെ..തല്‍ക്കാലം പൌലോസ് സാറിന്റെ ഇന്നത്തെ പരാക്രമങ്ങള്‍ ഒന്ന് എയര്‍ ചെയ്യാനുള്ള ഏര്‍പ്പാടുകള്‍ ഉണ്ടാക്കട്ടെ” “ഇടയ്ക്ക് എന്റെ പേരും കൂടി ഒന്ന് കേറ്റി വിട്ടേക്കണേ” “അതിനു നീ വേറെ ചിലവ് ചെയ്യേണ്ടി വരും..ചുളുവില്‍ പേരെടുക്കാന്‍ നടക്കുന്ന ഒരു എസിപി..” “അത് ശരി..നീ ഇനിയിങ്ങു വാ വാര്‍ത്ത വേണമെന്നും പറഞ്ഞ്..അപ്പൊ കാണിച്ചുതരാം ഞാന്‍” ഡോണ ചിരിച്ചു; ഇന്ദുലേഖയും. അല്‍പനേരം കൂടി സംസാരിച്ചിരുന്ന ശേഷം അവള്‍ യാത്ര പറഞ്ഞിറങ്ങി. “സര്‍” ഒരു പോലീസുകാരന്‍ ഉള്ളിലെത്തി പൌലോസിനെ സല്യൂട്ട് ചെയ്തു. “അവനെ കിട്ടിയോ?” “ഇല്ല സാറേ. അവന്‍ മുങ്ങിയിരിക്കുകയാണ്. എപ്പോള്‍ വന്നാലും ഇവിടെത്തിക്കോണം എന്ന് വീട്ടുകാരോട് പറഞ്ഞിട്ടുണ്ട്. പിന്നെ അവന്റെ ചില സ്ഥിരം താവളങ്ങളുടെ ലിസ്റ്റ് ഞങ്ങള്‍ തിരക്കി അറിഞ്ഞിട്ടുണ്ട് സര്‍. ദാ..” അയാള്‍ ഒരു വെള്ളക്കടലാസില്‍ എഴുതിയ ചില വിവരങ്ങള്‍ പൌലോസിനു നല്‍കി.

💬 Comments

View all comments