Chapter Title : മൃഗം 20 [Master]
അസീസിന് വല്ലതും അറിയാമോ?’ ഇന്ദുലേഖ പൌലോസിനോട് ചോദിച്ചു. “ഉവ്വ് മാഡം. അവനയാളെ അറിയാം. ഞാന്‍ ഉടന്‍ തന്നെ അഡ്രസ് വാങ്ങിയ ശേഷം അങ്ങോട്ട് പോകുകയാണ്” “പൌലോസ്; അയാള്‍ വീട്ടില്‍ കാണാന്‍ വഴിയില്ല. എന്നാലും വീട്ടുകാരെ ഒന്ന് കുലുക്കിയാല്‍ ചിലപ്പോള്‍ വല്ല ഇന്‍ഫര്‍മേഷനും കിട്ടും. അവന്‍ ഒളിവിലാകാനാണ് സാധ്യത” “അതെ..എങ്കിലും അവന്റെ ഫോട്ടോയോ തിരിച്ചറിയാന്‍ പറ്റിയ വല്ലതുമോ കിട്ടിയാല്‍ നമുക്ക് എളുപ്പമായിരിക്കുമല്ലോ. അതേപോലെ തന്നെ മീനയെ കൊന്ന, അസീസിനെ കൊല്ലാന്‍ ശ്രമിച്ച ആ വണ്ടിക്കാരനെയും എനിക്ക് കണ്ടെത്തണം. ഞാന്‍ അസീസിനെ ഒന്ന് ചോദ്യം ചെയ്യാന്‍ പോകുകയാണ് മാഡം” “ഒകെ ദെന്‍..യു പ്രൊസീഡ്” പൌലോസ് എഴുന്നേറ്റ് സല്യൂട്ട് നല്‍കിയ ശേഷം പുറത്തേക്കിറങ്ങി. അവിടെയുണ്ടായിരുന്ന വാസുവിന്റെ അരികില്‍ അയാളെത്തി അവന്റെ തോളില്‍ കൈവച്ചു. “വാസൂ..അന്ന് നീ എന്നോട് പറഞ്ഞത് ഇന്നാണ് എനിക്ക് മനസിലായത്. അയാം സോറി..” അയാള്‍ പറഞ്ഞു. “അയ്യോ സാറ് സോറി ഒന്നും പറയല്ലേ..അതൊന്നും അവള്‍ മൈന്‍ഡ് ചെയ്തിട്ടുപോലുമില്ല സര്‍...” “അതെ..പക്ഷെ അവളെന്നെ ഇന്ന് തോല്‍പ്പിച്ചു കളഞ്ഞു...തോല്‍പ്പിച്ചു നിലം പരിശാക്കി....” ഒരു ദീര്‍ഘനിശ്വാസത്തോടെ അങ്ങനെ പറഞ്ഞിട്ട് പൌലോസ് ചെന്നു വണ്ടിയില്‍ കയറി. അത് റോഡിലേക്ക് ഇറങ്ങുന്നത് വാസു നോക്കിനിന്നു. “എന്താടി നിനക്ക് പൌലോയോട് ഒരു സോഫ്റ്റ് കോര്‍ണര്‍? ആദ്യമായി പ്രേമമോ മറ്റോ ഉടലെടുത്തോ മനസ്സില്‍?” ഇന്ദുലേഖ ഡോണയോട് ചോദിച്ചു. “പോടീ..അങ്ങേര്‍ ഈഗോയുടെ രാജാവാണ്..പക്ഷെ ആത്മാര്‍ഥതയും കഴിവും തന്റേടവും ഉള്ള ഒരു ഉത്തമപുരുഷനും ആണ്. ആദ്യം കണ്ട സമയം മുതല്‍ എപ്പോള്‍ കണ്ടാലും പുള്ളി എന്നെ അധിക്ഷേപിച്ചു മാത്രമേ സംസാരിച്ചിട്ടുള്ളൂ. ഒരു പുഴുവിന് നല്‍കുന്ന പരിഗണന പോലും ആ മനുഷ്യനെനിക്ക് നല്‍കിയിരുന്നില്ല. പക്ഷെ എന്നിട്ടും എനിക്കയാളെ വെറുക്കാന്‍ കഴിഞ്ഞില്ല.. എന്താണെന്നറിയില്ല.. അയാളുടെ ആ തല തിരിഞ്ഞ പെരുമാറ്റം കൊണ്ടാണോ അതോ മറ്റുവല്ലതും കാരണമാണോ എന്നും അറിയില്ല.. അയാളോട് ഒരിഷ്ടം മനസ്സില്‍ എവിടെയോ തോന്നിപ്പോയി.. അത്രേയുള്ളൂ...” ഡോണ ചിരിച്ചുകൊണ്ട്
💬 Comments
View all comments