0%

Chapter Title : മൃഗം 20 [Master]

Author : Master Read All Parts 1411

“ഇല്ല സാറെ..എനിക്ക് വേറെ ഒന്നും അറിയില്ല. കരണ്ടി ചേട്ടന് വേണ്ടിയാണ് ഞാനത് ചെയ്തത്” നാദിയ പഴയ പല്ലവി തന്നെ ആവര്‍ത്തിച്ചു. “നീ പോ..മറ്റെവരെ വിളിക്ക്” ഇന്ദുലേഖ പുറത്തേക്ക് നോക്കി പറഞ്ഞു. നാദിയയെ പോലീസുകാര്‍ കൊണ്ടുപോയപ്പോള്‍ മറ്റു രണ്ട് സ്ത്രീകളെയും ഓരോരുത്തരായി ഉള്ളിലേക്ക് കൊണ്ടുവന്നു. ഇതിനിടെ ഡോണ ഇന്ദുലേഖയുടെ കാതിലും ഇന്ദുലേഖ പൌലോസിന്റെ കാതിലും എന്തോ മന്ത്രിച്ചു. പൌലോസ് ഫോണെടുത്ത് പുറത്തിറങ്ങി ആശുപത്രിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാരില്‍ ഒരാളെ വിളിച്ച് അസീസുമായി സംസാരിച്ചു. “അസീസേ? ഈ കരണ്ടി വര്‍ഗീസ്‌ എന്നയാളെ നീ അറിയുമോ?” പൌലോസ് ചോദിച്ചു. “ങാ..അതാണ്‌ സാര്‍..ആ പേരാണ് ഞാന്‍ ഇതുവരെ കണ്ടുപിടിക്കാന്‍ തല പുകച്ചു കൊണ്ടിരുന്നത്. അവനാണ് ഇവിടെ പോലീസ് വേഷം കെട്ടിവന്നവരില്‍ ഒരുത്തന്‍. എനിക്കവനെ അറിയാം സാറേ” “വെരി ഗുഡ്..അവന്റെ വീട് എവിടെയാണ്?” “മട്ടാഞ്ചേരിയില്‍ തന്നെയാണ്..” “ഓക്കേ ഞാന്‍ നിന്നെ പിന്നെ കണ്ടു വിവരങ്ങള്‍ വാങ്ങാം..ഈ വര്‍ഗീസ്‌ ആര്‍ക്കെങ്കിലും വേണ്ടി ജോലി ചെയ്യുന്നവനാണോ അതോ?” “അവന് പല പരിപാടികള്‍ ഉണ്ട് സാറെ.. നാടകക്കമ്പനി..വണ്ടിക്കച്ചോടം..പിന്നെ ഗുണ്ടാപ്പണി..ബ്രോക്കര്‍ പണി അങ്ങനെ പലതും. ആര്‍ക്ക് വേണ്ടിയും അവന്‍ ജോലി ചെയ്യും...” “ഓഹോ..ശരി ഞാന്‍ നിന്നെ വിളിക്കാം” പൌലോസ് ഫോണ്‍ വച്ചിട്ട് മുറിയിലേക്ക് ചെന്നു. സ്ത്രീകളില്‍ രണ്ടാമത്തെ ആളെ ചോദ്യം ചെയ്ത ശേഷം മൂന്നാമത്തെ ആളെയും എസിപി വരുത്തിയിരുന്നു. ചോദ്യം ചെയ്യലിന് ശേഷം അവര്‍ വീണ്ടും ഓഫീസില്‍ തിരികെയെത്തി. “പൌലോസ്..ഇവര്‍ മൂവരും ഒരേ കഥ തന്നെയാണ് പറയുന്നത്. കരണ്ടി വര്‍ഗീസ്‌ എന്ന ആളാണത്രേ അവരെ ഇതിനയച്ചത്. പക്ഷെ എനിക്കതില്‍ ഒന്നാമത്തെ അവളെ മാത്രം സംശയമുണ്ട്. കാരണം അവള്‍ ഈ പെണ്ണുങ്ങളുടെ ഗണത്തില്‍ പെടുന്ന ഐറ്റം അല്ല. അല്‍പം പണമുള്ള വീട്ടിലെ പെണ്ണാണ് അവളെന്ന് ഞാന്‍ സംശയിക്കുന്നു. ഈ കരണ്ടി വര്‍ഗീസ്‌ എന്നവനെ കിട്ടുന്നത് വരെ ഇവരെ മൂന്നുപേരെയും തല്‍ക്കാലം ലോക്കപ്പ് ചെയ്യാനാണ് എന്റെ പ്ലാന്‍. അയാളെപ്പറ്റി

💬 Comments

View all comments