Chapter Title : മൃഗം 20 [Master]
“കോഴിക്കോട്” “ഇവളുടെ പക്കല്‍ തിരിച്ചറിയല്‍ രേഖ വല്ലതും ഉണ്ടായിരുന്നോ?” പുറത്ത് നിന്നിരുന്ന ഒരു പോലീസുകാരനോട് എസിപി ചോദിച്ചു. “ഇല്ല മാഡം” “ഒകെ..എന്തിനാണ് നീ അസീസിനെ കൊല്ലാന്‍ ശ്രമിച്ചത്?” എസിപി വീണ്ടും അവള്‍ക്ക് നേരെ തിരിഞ്ഞു. “ഞാന്‍ കൊല്ലാന്‍ ശ്രമിച്ചില്ല..ഒരു ഇന്‍ജക്ഷന്‍ നല്‍കാന്‍ മാത്രമാണ് ഞാന്‍ ചെന്നത്?” “നിന്റെ കൈയിലുള്ള സിറിഞ്ചില്‍ ഉണ്ടായിരുന്നത് വിഷം അല്ലെ? .അതുള്ളില്‍ ചെന്നാല്‍ ആള് മരിക്കില്ല എന്നാണോ നീ പറഞ്ഞു വരുന്നത്?” “അയ്യോ സാറെ എനിക്കറിയില്ല അതില്‍ എന്താണെന്ന്. എന്നോട് അവിടെത്തി ആ ഇന്‍ജക്ഷന്‍ നല്കാന്‍ പറഞ്ഞു..ഞാനതിനു ശ്രമിച്ചു..അതല്ലാതെ എനിക്ക് ഒന്നുമറിയില്ല” “ആരാണ് നിന്നോട് അങ്ങനെ ചെയ്യാന്‍ പറഞ്ഞേല്‍പ്പിച്ചത്?” ഡോണ ശ്രദ്ധാപൂര്‍വ്വം അവളെന്ത് പറയുമെന്നറിയാന്‍ നോക്കി. “കരണ്ടി വര്‍ഗീസ് ചേട്ടന്‍” നാദിയ പറഞ്ഞു. “ആരാണ് അയാള്‍?” “അന്ന് ഈ സാറ് ഞങ്ങളെ പിടികൂടാന്‍ എത്തിയപ്പോള്‍ ഓടിപ്പോയവരില്‍ ഒരാള്‍” പൌലോസിനെ നോക്കി അവള്‍ പറഞ്ഞു. “എന്തിനാണ് നിന്നെക്കൊണ്ട് അയാള്‍ അത് ചെയ്യിച്ചത്?” “അറിയില്ല..ഞങ്ങള്‍ പണത്തിനു വേണ്ടി മാത്രം ജോലി ചെയ്യുന്നവരാണ് സാറെ” “ഇതാണ് നിന്റെ ജോലി..അല്ലേടി നായിന്റെ മോളെ?” ഇന്ദുലേഖ കടുത്ത കോപത്തോടെ എഴുന്നേറ്റ് അവളുടെ കരണത്ത് ഒന്ന് കൊടുത്തു. നാദിയയ്ക്ക് തല ചുറ്റിപ്പോയി. കൂട്ടുകാരിയുടെ പോലീസ് മുഖം കണ്ടു ഡോണ ചെറുതായൊന്നു ഞെട്ടി. “എവിടെയാണ് ഈ കരണ്ടിത്തെണ്ടി താമസിക്കുന്നത്?” “അറിയില്ല” “ഓക്കേ..ഇത് ശരിക്കുള്ള ചോദ്യം ചെയ്യലല്ല. നിന്റെ കരണ്ടിയെ പിടിക്കാന്‍ ആള് പോയിട്ടുണ്ട്. അതേപോലെ ആ സിറിഞ്ച് പരിശോധിച്ചു പരിശോധനാഫലം വന്നാല്‍ പിന്നെ ഞങ്ങളുടെ വക ഒരു ചോദ്യം ചെയ്യല്‍ കാണും. അത് നീ താങ്ങുമോ എന്ന് സംശയമാണ്. അതുകൊണ്ട് എന്തെങ്കിലും സത്യങ്ങള്‍ പറയാനുണ്ടെങ്കില്‍ ഇപ്പോള്‍ നിനക്ക് പറയാം. അതല്ല ഞങ്ങള്‍ക്ക് പറയിപ്പിക്കേണ്ടി വരികയാണെങ്കില്‍, നീ ജനിച്ച ദിവസത്തെ നീതന്നെ ശപിക്കും...സൊ ചെയ്ത കുറ്റകൃത്യത്തെപ്പറ്റി നിനക്ക് വേറെ എന്തെങ്കിലും പറയാനുണ്ടോ?” ഇന്ദുലേഖ അവളുടെ കണ്ണുകളിലേക്ക് രൂക്ഷമായി നോക്കിക്കൊണ്ട് ചോദിച്ചു.
💬 Comments
View all comments