0%

Chapter Title : മൃഗം 20 [Master]

Author : Master Read All Parts 1409

നോക്കി. ആദ്യമായി പൌലോസിന്റെ പകയില്ലാത്ത, ആര്‍ദ്രമായ കണ്ണുകള്‍ അവള്‍ കണ്ടു; വാസുവും.

“എന്താടീ വാടിയ ചേമ്പില പോലെ? ങേ? പേടിക്കണ്ട..നിന്റെ പൌലോസ് സാറ് സമ്മതിച്ചു” ഇന്ദുലേഖ ഒരു കുസൃതിച്ചിരിയോടെ ഡോണയുടെ വാടിയ മുഖത്തേക്ക് നോക്കി പറഞ്ഞു. അവളുടെ മുഖം ഒരു ചെന്താമര പോലെ വിടരുന്നത് ഇന്ദുലേഖ കണ്ടു. അയാള്‍ സമ്മതിക്കണേ എന്ന് മനസ്സില്‍ പ്രാര്‍ഥിച്ചു കൊണ്ടായിരുന്നു ഡോണ പുറത്ത് നിന്നിരുന്നതും ഉള്ളിലേക്ക് വന്നതും എന്ന് ഇന്ദുലേഖ അറിഞ്ഞിരുന്നില്ല. പൌലോസിന്റെ കാര്യത്തില്‍ ഒരു ഊഹവും അവള്‍ക്ക് സാധ്യമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അയാള്‍ സമ്മതിച്ചു എന്ന് കേട്ടപ്പോള്‍ ഡോണ കുട്ടികളെപ്പോലെ സന്തോഷം കൊണ്ട് തുള്ളിച്ചാടി. “സത്യം? ആണോ സര്‍” അവള്‍ ഇന്ദുലേഖയെയും പിന്നെ പൌലൊസിനെയും നോക്കി അത്യാഹ്ലാദത്തോടെ ചോദിച്ചു. പൌലോസ് ശാന്തമായി തലയാട്ടി. “ഹാവൂ..ആശ്വാസമായി..” ഡോണ ആയാസരഹിതമായി ശ്വസിച്ചുകൊണ്ട് പറഞ്ഞു. “ദെന്‍ കമോണ്‍..നമുക്കവരെ ചോദ്യം ചെയ്യാം” ഇന്ദുലേഖ പൌലൊസിനെയും ഡോണയെയും കൂട്ടി ഉള്ളിലേക്ക് പോയി. “നീ ഇവിടിരിക്ക്..ഞാനുടന്‍ എത്താം കേട്ടോ” പോകുന്നതിനു മുന്‍പ് ഡോണ വാസുവിനോട് പറഞ്ഞു. അവന്‍ തലയാട്ടിയ ശേഷം വെളിയിലേക്ക് ഇറങ്ങി. മൂന്നു സ്ത്രീകളെയും ആ മുറിയില്‍ നിലത്ത് ഇരുത്തിയിരിക്കുകയായിരുന്നു. പോലീസ് വേഷമിട്ട രണ്ട് പെണ്ണുങ്ങളും വിതുമ്പി കരയുന്നുണ്ടായിരുന്നു. പക്ഷെ നാദിയയുടെ കണ്ണുകളില്‍ ഭയമോ കൂസലോ ഉണ്ടായിരുന്നില്ല. പോലീസുകാര്‍ എത്തി മൂന്നു കസേരകള്‍ കൊണ്ടിട്ടു. മറ്റൊരെണ്ണം അവയുടെ മുന്‍പില്‍ അഭിമുഖമായും ഇട്ടു. “ആദ്യം നീ വാ.” നാദിയയെ നോക്കി എ സി പി പറഞ്ഞു. അവള്‍ എഴുന്നേറ്റ് വന്നപ്പോള്‍ മറ്റു രണ്ട് സ്ത്രീകളെ പോലീസുകാര്‍ അവിടെനിന്നും മാറ്റി. “ഇരിക്ക്” കസേര ചൂണ്ടി എസിപി നിര്‍ദ്ദേശിച്ചു. അവള്‍ ഇരുന്നു. “നിന്റെ പേര്?” എസിപി ചോദ്യം ചെയ്യല്‍ ആരംഭിച്ചു. “നാദിയ” “ഫുള്‍ നെയിം” “നാദിയ ഹസന്‍..” “ഈ ഹസന്‍ ആരാണ്? അച്ഛനോ അതോ ഭര്‍ത്താവോ?” “ഭര്‍ത്താവ്” “അയാള്‍ക്ക് എന്താണ് ജോലി?” “ഗള്‍ഫിലാണ്” “ഓഹോ..നിന്റെ വീട് എവിടെയാണ്?’

💬 Comments

View all comments