Chapter Title : മൃഗം 20 [Master]
എന്നെ അറിയിക്കണം. ഒരു വാര്‍ത്തയും കിട്ടാതെ രാവിലെ മുതല്‍ ഓട്ടമാണ്..” “അതിനെന്താ പറയാമല്ലോ..ഞങ്ങള്‍ പിടികൂടിയ മൂന്നു സ്ത്രീകളെയും ചോദ്യം ചെയ്യാന്‍ പോകുകയാണ്. നീയും ഒപ്പം കൂടിക്കോ” ഇന്ദുലേഖ പറഞ്ഞു. “എടി..പക്ഷെ അത് പൌലോസ് സാറിന്റെ അനുമതിയോടെ മാത്രം മതി. പുള്ളിയുടെ മനസ് വിഷമിപ്പിച്ചിട്ട് എനിക്ക് ആ ന്യൂസ് വേണ്ട” ഡോണ പതിയെ പറഞ്ഞു. “ഷുവര്‍. ഞാന്‍ പൌലോസിനോട് പറഞ്ഞോളാം. പിന്നെ നീ ഇപ്പോള്‍ ഭാരത് ടൈംസിന്റെ റിപ്പോര്‍ട്ടര്‍ പോയ പോക്ക് കണ്ടിരുന്നോ..പൌലോസ് ഒരു ചവിട്ട് ചവിട്ടി..ഫുട്ബോള്‍ തെറിച്ചു വീഴുന്നതുപോലെയാണ് അവന്‍ ചെന്നു വീണത്” “കണ്ടു..അങ്ങേര്‍ക്ക് മീഡിയക്കാരെ കണ്ണെടുത്താല്‍ കണ്ടുകൂടാ” “ശരി നീ പുറത്തോട്ടു നില്‍ക്ക്..ഞാന്‍ പൌലോസിനെ വിളിക്കട്ടെ” “ശരിയടി” ഡോണ വാസുവിനെയും കൂട്ടി പുറത്തേക്ക് ഇറങ്ങി നിന്നു. “പൌലോസ്..ഇന്നത്തെ സംഭവങ്ങള്‍ ഡോണ ചോദിക്കുന്നു. എനിക്ക് വേണമെങ്കില്‍ അവള്‍ക്ക് വിവരങ്ങള്‍ നല്‍കാമായിരുന്നു. പക്ഷെ നിങ്ങളുടെ അനുമതി ഉണ്ടെങ്കില്‍ മാത്രം ന്യൂസ് നല്‍കിയാല്‍ മതി എന്നാണ് അവള്‍ പറഞ്ഞത്. എന്ത് പറയുന്നു?” പൌലോസ് അത്ഭുതത്തോടെ അവരെ നോക്കി. അയാളുടെ മുഖത്ത് എന്തൊക്കെയോ ഭാവങ്ങള്‍ മിന്നിമറയുന്നത് ഇന്ദുലേഖ ശ്രദ്ധിച്ചു. താന്‍ പറഞ്ഞത് അയാളുടെ മനസിന്റെ ഏതോ കോണില്‍ സ്പര്‍ശിച്ചിട്ടുണ്ട് എന്ന് അവര്‍ക്ക് മനസ്സിലായി. “മാഡത്തിന്റെ കൂട്ടുകാരിക്ക് ഇന്‍ഫര്‍മേഷന്‍ നല്‍കുന്നതിന് വെറും ഒരു സബ് ഇന്‍സ്പെക്ടര്‍ ആയ എന്റെ പെര്‍മിഷന്‍ എന്തിനാണ് മാഡം?” അവസാനം അയാള്‍ ചോദിച്ചു. “എനിക്കല്ല..അവള്‍ക്കാണ് അത് വേണ്ടത്” പൌലോസിന്റെ കണ്ണുകളില്‍ ചെറിയ നനവ് പടര്‍ന്നത് പോലെ ഇന്ദുലേഖയ്ക്ക് തോന്നി. അയാള്‍ വേറേതോ ലോകത്തെന്നപോലെ അല്‍പനേരം നിന്നുപോയി. “ഒകെ മാം..ഐ ഹാവ് നോ ഇഷ്യു” ഒരു ദീര്‍ഘനിശ്വാസത്തോടെ പൌലോസ് പറഞ്ഞു. “ഡോണ..കമോണ്‍ ഇന്‍” പുറത്തേക്ക് നോക്കി ഇന്ദുലേഖ വിളിച്ചു പറഞ്ഞു. ഡോണ വാസുവിനെയും കൂട്ടി കയറി വന്നു. മുഖം കുനിച്ചാണ് അവള്‍ ഉള്ളിലേക്ക് വന്നത്. അവള്‍ അടുത്തെത്തിയപ്പോള്‍ പൌലോസ് അവളെ നോക്കി. ഡോണയും മുഖമുയര്‍ത്തി അയാളെ
💬 Comments
View all comments