Chapter Title : മൃഗം 20 [Master]
പിന്നാലെ ചെന്നു. “മൈ ഗോഡ്..ഡോണ..എടീ നീ ഇവിടെ? എത്ര നാളായെടി നിന്നെ ഒന്ന് കണ്ടിട്ട്....” ഉള്ളിലേക്ക് വന്ന ഡോണയെ കണ്ടപ്പോള്‍ എ സി പി ഇന്ദുലേഖ അത്യാഹ്ലാദത്തോടെ പറഞ്ഞുകൊണ്ട് അവളുടെ അരികിലേക്ക് ഓടിയെത്തി. “ഇന്നാണ് ചാന്‍സ് കിട്ടിയത്..കിട്ടിയ പാടെ ഇങ്ങു വന്നു..നിനക്ക് തടി കൂടി കേട്ടോടി..” പരസ്പരം കെട്ടിപ്പിടിക്കുന്നതിനിടെ ഡോണ പറഞ്ഞു. അവളുടെ നോട്ടം പക്ഷെ തന്നെ രൂക്ഷമായി നോക്കുന്ന പൌലോസിന്റെ കണ്ണുകളില്‍ ആയിരുന്നു. സീന്‍ മൊത്തത്തില്‍ നിരീക്ഷിച്ചുകൊണ്ട് വാസു അല്‍പം മാറി നിന്നു. “മിസ്റ്റര്‍ പൌലോസ്..അല്‍പ്പം വെയിറ്റ് ചെയ്യൂ. ഷി ഈസ് മൈ ക്ലോസ് ഫ്രണ്ട്..ഒരു അഞ്ച് മിനിറ്റ് ഞാന്‍ ഇവള്‍ക്ക് കൊടുത്തോട്ടെ” ഇന്ദുലേഖ പൌലോസിനെ നോക്കി പറഞ്ഞു. “ഒകെ മാം” തീരെ താല്‍പര്യമില്ലാതെ അങ്ങനെ പറഞ്ഞിട്ട് പൌലോസ് അടുത്ത മുറിയിലേക്ക് കയറിപ്പോയി. “പറയടി..എന്ത് പറ്റി ഡോണ പുന്നൂസെന്ന സുന്ദരിക്കുട്ടിക്ക് ഇങ്ങോട്ടൊന്നു വരാന്‍ തോന്നാന്‍?” സോഫയില്‍ ഡോണയുടെ ഒപ്പം ഇരുന്നുകൊണ്ട് ഇന്ദുലേഖ ചോദിച്ചു. “എടി ടു ബി ഫ്രാങ്ക്.. ഞാന്‍ നിന്നെ കാണാന്‍ വന്നതല്ല..ദേ ഇപ്പോള്‍ നീ വെയിറ്റ് ചെയ്യാന്‍ പറഞ്ഞു വിട്ട ആ കാട്ടാളന്‍ ഉണ്ടല്ലോ..അങ്ങേരുടെ പിന്നാലെ വന്നതാണ്..പുള്ളി വെടിച്ചില്ല് പോലെ പോകുന്നത് കണ്ടു ഞാനും ഇവനും കൂടി പിന്തുടര്‍ന്നു..പുള്ളിയുടെ കൈയില്‍ നിന്നു രക്ഷപെടാനായി ശ്രമിച്ച അവരെ ഇവനാണ് ഒരു കമ്പി എറിഞ്ഞു നിര്‍ത്തിച്ചത്...” വാസുവിനെ ചൂണ്ടി ഡോണ പറഞ്ഞു. “ഓ അയാം സോറി..ചോദിക്കാന്‍ മറന്നു..ഇതാരാണ്” ഇന്ദുലേഖ വാസുവിനെ നോക്കി ചോദിച്ചു. “എന്റെ ബോഡിഗാര്‍ഡ്..ആന്‍ഡ് മൈ ബ്രദര്‍..വാസു..” ഡോണ പറഞ്ഞു. “ബോഡി ഗാര്‍ഡ്? വാട്ട് ടു യു മീന്‍?” “നീ കമ്മീഷണര്‍ അങ്കിളിനോട് ചോദിച്ചാല്‍ മതി..അങ്കിളിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് പപ്പ ഇത് ചെയ്തത്....എനിക്ക് അറേബ്യന്‍ ഡെവിള്‍സില്‍ നിന്നും ഭീഷണിയുണ്ട്” “ഓ ഐ സീ” “അതൊക്കെ ഞാന്‍ നിന്നെ പിന്നീട് കണ്ടു സംസാരിക്കാം. ആദ്യം നീ ഇന്നത്തെ സംഭവം എന്താണ് എന്ന്
💬 Comments
View all comments