0%

Chapter Title : മൃഗം 20 [Master]

Author : Master Read All Parts 1404

ജനങ്ങള്‍ക്ക് താല്‍പര്യമുണ്ട്. അത് അവരിലേക്ക് എത്തിക്കുകയാണ് ഞങ്ങളുടെ കര്‍ത്തവ്യം..സൊ യു ഹാവ് റ്റു ആന്‍സര്‍ മി..” പൌലോസ് തിരിഞ്ഞ് ഇന്ദുലേഖയെ ഒന്ന് നോക്കി. എന്ത് വേണേലും ആയിക്കൊളാന്‍ അവര്‍ കണ്ണുകൊണ്ട് സിഗ്നല്‍ നല്‍കി. “നിനക്ക് ഞാന്‍ മൂന്ന്‍ സെക്കന്റ് തരുന്നു..അതിനകം നീ ഈ ഓഫീസിന്റെ കാമ്പസിനും പുറത്ത് എത്തിയിരിക്കണം..കമോണ്‍..വണ്‍...” പൌലോസ് സെക്കന്റ് വച്ച് എണ്ണാന്‍ തുടങ്ങി. “ഹേയ്..നിങ്ങള്‍ക്ക് എന്നെ അറിയില്ല...വിവരമറിയാതെ ഞാനിവിടെ നിന്നു പോകുന്ന പ്രശ്നമില്ല” എബി നെഞ്ചു വിരിച്ചു നിന്നുകൊണ്ട് പൌലോസിനെ വെല്ലുവിളിച്ചു. പക്ഷെ നാവില്‍ നിന്നും ത്രീ എന്ന വാക്ക് വീണതും പൌലോസിന്റെ വലതുകാല്‍ എബിയുടെ നെഞ്ചില്‍ പതിഞ്ഞതും ഒരേ സമയത്തായിരുന്നു. എബി ഒരു മൂന്നു മീറ്റര്‍ ദൂരത്തേക്ക് തെറിച്ചു വീണു. പൌലോസ് പകയോടെ അവനുനേരെ പാഞ്ഞടുത്തു. അവന്‍ ഭീതിയോടെ ചാടി എഴുന്നേറ്റ് പുറത്തേക്ക് ഓടി. അപ്പോഴാണ്‌ വാസുവും ഡോണയും കയറിയ ബൈക്ക് അവിടെത്തി നിന്നത്. ഏതോ പ്രതി ഓടി രക്ഷപെടാന്‍ ശ്രമിച്ചതാണ് എന്ന് കരുതി വാസു അവന്റെ ഷര്‍ട്ടിനു പിടിച്ചു തിരിച്ചു നിര്‍ത്തി. അവന്റെ ഷര്‍ട്ടില്‍ ഷൂസിട്ട കാല്‍ കൊണ്ടുള്ള ചവിട്ടിന്റെ പാട് അവര്‍ ഇരുവരും കണ്ടു. “എബി..നീ?” ഡോണ വേഗം താഴെയിറങ്ങി ചോദിച്ചു. “ഓടടാ...” പുറത്തേക്ക് വന്ന പൌലോസ് അലറി. പൌലോസിനെ കണ്ടപ്പോള്‍ വാസു അവന്റെ ഷര്‍ട്ടിലെ പിടിവിട്ടു. അവന്‍ ജീവനും കൊണ്ടോടി. ഡോണ അന്തംവിട്ടു നില്‍ക്കുകയായിരുന്നു. “ഏതാടി അവന്‍?” വാസു പൌലോസ് ഉള്ളിലേക്ക് പോയിക്കഴിഞ്ഞപ്പോള്‍ ചോദിച്ചു. “എടാ അവന്‍ ഭാരത് ടൈംസിന്റെ സ്റ്റാര്‍ റിപ്പോര്‍ട്ടര്‍ ആണ്..” വാസു വീണ്ടും ചിരി തുടങ്ങി. “ചെല്ല് ചെല്ല്..നീയും ചെന്നു ബാക്കി കൂടി വാങ്ങിക്കൂട്ട്‌..ഞാന്‍ ഇവിടെ ഇരുന്നോളാം..എനിക്ക് ഇതൊന്നും കാണാനുള്ള ശേഷി ഇല്ല” അവന്‍ ചിരിക്കിടെ പറഞ്ഞു. “പോടാ പോത്തെ..മര്യാദയ്ക്ക് വണ്ടി വച്ചിട്ട് എന്റെ കൂടെ വാ” അവള്‍ ഉള്ളിലേക്ക് നടക്കുന്നതിനിടെ പറഞ്ഞു. വാസു ബൈക്ക് സ്റ്റാന്റില്‍ വച്ചശേഷം അവളുടെ

💬 Comments

View all comments