Chapter Title : മൃഗം 20 [Master]
അവന്‍ പറഞ്ഞു. “പോടാ പോത്തെ..വൃത്തികെട്ടവന്‍..” ഡോണ അങ്ങനെതന്നെ ഇരുന്നുകൊണ്ട് പറഞ്ഞു. കുറേനേരം അതെ ഇരുപ്പ് ഇരുന്ന ശേഷം എന്തോ ആലോചിച്ച് ഉറപ്പിച്ചതുപോലെ അവള്‍ എഴുന്നേറ്റ് ബൈക്കിനരുകിലേക്ക് നടന്നു. വാസു അപ്പോഴും ചിരി നിര്‍ത്താന്‍ പെടാപ്പാടു പെടുകയായിരുന്നു. “വണ്ടി എടുക്ക്” അവള്‍ ബാഗിന്റെ സ്ട്രിപ് ശരിയാക്കിക്കൊണ്ട് പറഞ്ഞു. “അങ്ങനെ ഇന്നത്തെ ഹോട്ട് ന്യൂസ് ആയി..ഹഹഹ്ഹ്ഹ...ഗുഹ്ഹ്ഹഹഹ” വാസു ചിരി നിര്‍ത്താന്‍ സാധിക്കാതെ ബൈക്കില്‍ കയറി. അവന്റെ കാല്‍ കിക്കറില്‍ അമര്‍ന്നപ്പോള്‍ ഡോണ പിന്നാലെ കയറിയിരുന്നു.. “കൂടുതല്‍ ഇളിക്കല്ലേ..നീ ഞാന്‍ പറയുന്നിടത്തോട്ടു വണ്ടി വിട്” ഡോണ അവന്റെ പുറത്ത് തന്നെ ഒരിടി പാസാക്കിക്കൊണ്ട് പറഞ്ഞു. വാസു ചിരി നിര്‍ത്താതെ വണ്ടി മുന്‍പോട്ടെടുത്തു. “അവന്മാരെ കിട്ടിയില്ല അല്ലെ പൌലോസ്” എ സി പി ഓഫീസിലേക്ക് എത്തിയ പൌലോസിനോട് ഇന്ദുലേഖ ചോദിച്ചു. “ഇല്ല മാം..പക്ഷെ കിട്ടും..ഇവളുമാരെ നമുക്ക് കിട്ടിയല്ലോ..” “വെല്‍ ഡണ്‍ മിസ്റ്റര്‍ പൌലോസ്. ഞാനവരെ പിന്നിലെ മുറിയില്‍ ഇരുത്തിയിട്ടുണ്ട്. കമോണ്‍..നമുക്കവരെ ചോദ്യം ചെയ്യാം” “അതിനുമുന്‍പ് മാഡം ദാ ഈ സിറിഞ്ച് ഒന്ന് പരിശോധനയ്ക്ക് അയയ്ക്കണം. ഇത് ആ നേഴ്സിന്റെ വേഷം ധരിച്ചവളുടെ കൈയില്‍ നിന്നും പിടിച്ചെടുത്തതാണ്. മര്‍ഡര്‍ അറ്റംപ്റ്റ് ആണ് നടന്നിരിക്കുന്നത്. ഞാനൊരു സെക്കന്റ് വൈകിയിരുന്നെങ്കില്‍ അസീസ് ഇപ്പോള്‍ ജീവനോടെ കാണില്ലായിരുന്നു” നാദിയയുടെ കൈയില്‍ നിന്നും പിടിച്ചെടുത്ത സിറിഞ്ച് എ സി പിക്ക് കൈമാറിക്കൊണ്ട് പൌലോസ് പറഞ്ഞു. അവരത് വാങ്ങി പരിശോധിച്ച ശേഷം മേശ വലിപ്പില്‍ വച്ചു. “ഹേയ് സര്‍..എന്താണ് സംഭവം..റോഡിലൂടെ താങ്കളുടെ മരണപ്പാച്ചില്‍ കണ്ടു പിന്തുടര്‍ന്നാണ് ഞാനിവിടെ എത്തിയത്” പത്രപ്രവര്‍ത്തകന്‍ എന്ന് തോന്നിക്കുന്ന ഒരു യുവാവ് വേഗം ഉള്ളിലേക്ക് എത്തി പൌലോസിനോട് ചോദിച്ചു. “നീ ആരാ?” “ഞാന്‍ ഭാരത് ടൈംസിന്റെ റിപ്പോര്‍ട്ടര്‍ ആണ്..എബി കുര്യാക്കോസ്” അവന്‍ പറഞ്ഞു. “ഫൈന്‍..നൌ യു ജസ്റ്റ് ഗെറ്റ് ഔട്ട്” പൌലോസ് മുരണ്ടു. “സര്‍..ഞാനൊരു മീഡിയ പ്രവര്‍ത്തകന്‍ ആണ്. എന്താണ് പ്രശ്നം എന്നറിയാന്‍
💬 Comments
View all comments