0%

Chapter Title : മൃഗം 20 [Master]

Author : Master Read All Parts 1402

പോലീസുകാര്‍ ഇറങ്ങി പൌലോസിനെ സല്യൂട്ട് ചെയ്തു. “ഇവര്‍ മൂവരെയും എ സി പി ഓഫീസിലേക്ക് കൊണ്ടുപോകൂ..ഞാനുടന്‍ എത്തും..ഈ വണ്ടിയും കസ്റ്റഡിയില്‍ എടുക്ക്.” പൌലോസ് അവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. “സര്‍..” അവരിലൊരാള്‍ പറഞ്ഞു. പിന്നെ സ്ത്രീകള്‍ക്ക് നേരെ തിരിഞ്ഞു. “കേറിനെടീ” അയാള്‍ സ്ത്രീകളെ നോക്കി ഗര്‍ജ്ജിച്ചു. അവര്‍ ഗത്യന്തരമില്ലാതെ പോലീസ് വണ്ടിയില്‍ കയറി. അത് അവരെയും കൊണ്ട് പോയപ്പോള്‍ പൌലോസ് ചെന്നു വണ്ടിയിലേക്ക് കയറി. ഡോണ വേഗം അയാളുടെ അരികിലേക്ക് ഓടിച്ചെന്നു. “സര്‍..ഞങ്ങള്‍ ഇത്രയും റിസ്ക്‌ എടുത്ത് സാറിനെ സഹായിച്ചിട്ട് ഒരു താങ്ക്സ് എങ്കിലും പറയരുതോ” അവള്‍ വണ്ടിയില്‍ കൈവച്ചുകൊണ്ട് ചോദിച്ചു. “കൈ എടുക്കടി” പൌലോസ് മുരണ്ടു. ഡോണ ചമ്മലോടെ കൈ മാറ്റി. “നിന്നോട് ഞാന്‍ പറഞ്ഞതാണ് എന്റെ വഴിയില്‍ വരരുത് എന്ന്..പക്ഷെ നീ അനുസരിക്കില്ല അല്ലെ?” “അയ്യോ സര്‍ ഇത് ഇവഞ്ച്വലി ഞങ്ങള്‍ കണ്ടപ്പോള്‍ ഏതൊരു പൌരന്റെയും കടമ എന്നതുപോലെ ഒരു അത്യാവശ്യ ഘട്ടത്തില്‍ പോലീസിനെ സഹായിച്ചു എന്നെ ഉള്ളു..” അവള്‍ പറഞ്ഞു. “ഹും നല്ല ഡയലോഗ്..പക്ഷെ നിന്റെയൊക്കെ സഹായത്തിന് വേറെ ലക്ഷ്യങ്ങള്‍ കാണും... എന്തായാലും താങ്ക്സ്..ആന്‍ഡ്‌ ഗെറ്റ് ലോസ്റ്റ്‌” അയാള്‍ അതിവേഗം വണ്ടി മുന്‍പോട്ട് എടുത്തുകൊണ്ട് പറഞ്ഞു. ഡോണ വാ പിളര്‍ന്നു നിന്നുപോയി. “ഹഹഹഹ..ഹാഹ്ഹ്ഹ്ഹ്ഹ...ഊഹ്ഹാഹ്ഹ” വാസു ഡോണയുടെ നില്‍പ്പ് കണ്ടു തലയറഞ്ഞു ചിരിച്ചു. ഡോണ തലയ്ക്ക് കൈയും കൊടുത്ത് റോഡ്ന്റെ സൈഡില്‍ കുത്തിയിരുന്നു. അതുകൂടെ കണ്ടതോടെ വാസുവിന്റെ ചിരി കൂടി. അത് അവളെ കൂടുതല്‍ പ്രകോപിപ്പിച്ചു. “വായടയ്ക്കാടാ പോത്തെ” അവള്‍ അവനെ നോക്കി പല്ലുകള്‍ ഞെരിച്ചുകൊണ്ട് പറഞ്ഞു. “യ്യോ എനിക്ക് വയ്യായേ..ഞാനിന്നു ചിരിച്ചു ചിരിച്ചു ചാകും..എന്റമ്മോ ഇങ്ങനേം പറ്റുമോ അബദ്ധങ്ങള്‍..അപ്പഴേ ഞാന്‍ പറഞ്ഞതാ വേണ്ടാന്ന്...” അവന്‍ ചിരി തുടര്‍ന്നുകൊണ്ട് പറഞ്ഞു. ഡോണ ആലോചനയോടെ റോഡില്‍ അങ്ങനെ തന്നെ ഇരിക്കുകയായിരുന്നു. “ഒരു തുണി കൂടി മുന്‍പില്‍ വിരിക്കടി..വല്ല ചില്ലറയും തടയും” അവളെ ഇളക്കാനായി

💬 Comments

View all comments