0%

Chapter Title : മൃഗം 20 [Master]

Author : Master Read All Parts 2.6K

“അയ്യോ ഞങ്ങളെ പോലീസ് പിടിക്കുമോ..അപ്പഴേ ഞാന്‍ വേണ്ടാന്നു പറഞ്ഞതാ” പോലീസ് വേഷം ഒരു സ്ത്രീ അലമുറ ഇടാന്‍ തുടങ്ങി. “വാ അടയ്ക്കടി പുല്ലേ” വണ്ടി ഓടിച്ചിരുന്ന ആള്‍ അവളെ നോക്കി മുരണ്ടു. “അയ്യോ ദാണ്ട്‌ അതിങ്ങെത്തി..” മറ്റേ പോലീസുകാരി ഉച്ചത്തില്‍ അലറി. നാദിയ കിടുകിടെ വിറച്ച് സീറ്റില്‍ മൂത്രമൊഴിച്ചു പോയിരുന്നു. ഇങ്ങനെയൊരു പൊല്ലാപ്പ് ഉണ്ടാകും എന്നവള്‍ സ്വപ്നത്തില്‍ കരുതിയിരുന്നില്ല. പൌലോസിന്റെ വാഹനം തങ്ങളെ മറികടക്കുന്നത് ഡ്രൈവര്‍ നിസ്സഹായതയോടെ കണ്ടു. അതിന്റെ ഉള്ളില്‍ നിന്നും പക കത്തുന്ന കണ്ണുകളോടെ പൌലോസ് അവരെ നോക്കി. ഡ്രൈവര്‍ വേഗം ബ്രേക്കില്‍ ആഞ്ഞു ചവിട്ടി. പിന്നെ ലോകത്തൊരു അഭ്യാസിക്കും സാധിക്കാത്തത് പോലെ അയാള്‍ വണ്ടി സെക്കന്റുകള്‍ കൊണ്ട് വെട്ടിത്തിരിച്ചു വന്ന വഴിയെ തിരിഞ്ഞു. പൌലോസ് വണ്ടി നിര്‍ത്തി നോക്കിയപ്പോള്‍ വാന്‍ വട്ടം തിരിഞ്ഞു പോകുന്നതാണ് കണ്ടത്. എതിരെ ഒരു ട്രക്ക് വന്നതിനാല്‍ അയാള്‍ക്ക് അതെ പോലെ തിരിക്കാന്‍ സാധിച്ചില്ല. ട്രക്ക് പോയിക്കഴിഞ്ഞപ്പോള്‍ അയാള്‍ വേഗം റിവേഴ്സ് ഗിയര്‍ ഇട്ടു. “എടാ വാസൂ..ആ വാനിന്റെ പിന്നാലെ ആയിരുന്നു അയാള്‍..നിനക്ക് അവന്മാരെ തടയാന്‍ പറ്റുമോ” എല്ലാം കണ്ടുകൊണ്ട് വന്നുകൊണ്ടിരുന്ന ഡോണ ചോദിച്ചു. “നീ ആ കമ്പിവടി വേഗം ഇങ്ങ് ഊര്” വാസു വലതു കൈ പിന്നിലേക്ക് നീട്ടി പറഞ്ഞു. ഡോണ വേഗം അവന്‍ സ്ഥിരം വണ്ടിയില്‍ സൂക്ഷിക്കുന്ന ആയുധങ്ങളില്‍ ഒന്നായ ചെറിയ കമ്പിവടി എടുത്ത് അവന്റെ കൈയില്‍ നല്‍കി. തങ്ങള്‍ക്കെതിരെ വരുന്ന വാന്‍ വാസു നോക്കി. അവന്‍ കമ്പി കൈയിലെടുത്ത് ഉന്നം പിടിച്ചു. വണ്ടി അടുത്ത് എത്താറായതും അവനത് കറക്കി അതിന്റെ മുന്‍പിലെ ഗ്ലാസിനു നേരെ

💬 Comments

View all comments