0%

Chapter Title : മൃഗം 20 [Master]

Author : Master Read All Parts 1400

സ്വപ്നത്തില്‍ കരുതിയിരുന്നില്ല. പൌലോസിന്റെ വാഹനം തങ്ങളെ മറികടക്കുന്നത് ഡ്രൈവര്‍ നിസ്സഹായതയോടെ കണ്ടു. അതിന്റെ ഉള്ളില്‍ നിന്നും പക കത്തുന്ന കണ്ണുകളോടെ പൌലോസ് അവരെ നോക്കി. ഡ്രൈവര്‍ വേഗം ബ്രേക്കില്‍ ആഞ്ഞു ചവിട്ടി. പിന്നെ ലോകത്തൊരു അഭ്യാസിക്കും സാധിക്കാത്തത് പോലെ അയാള്‍ വണ്ടി സെക്കന്റുകള്‍ കൊണ്ട് വെട്ടിത്തിരിച്ചു വന്ന വഴിയെ തിരിഞ്ഞു. പൌലോസ് വണ്ടി നിര്‍ത്തി നോക്കിയപ്പോള്‍ വാന്‍ വട്ടം തിരിഞ്ഞു പോകുന്നതാണ് കണ്ടത്. എതിരെ ഒരു ട്രക്ക് വന്നതിനാല്‍ അയാള്‍ക്ക് അതെ പോലെ തിരിക്കാന്‍ സാധിച്ചില്ല. ട്രക്ക് പോയിക്കഴിഞ്ഞപ്പോള്‍ അയാള്‍ വേഗം റിവേഴ്സ് ഗിയര്‍ ഇട്ടു. “എടാ വാസൂ..ആ വാനിന്റെ പിന്നാലെ ആയിരുന്നു അയാള്‍..നിനക്ക് അവന്മാരെ തടയാന്‍ പറ്റുമോ” എല്ലാം കണ്ടുകൊണ്ട് വന്നുകൊണ്ടിരുന്ന ഡോണ ചോദിച്ചു. “നീ ആ കമ്പിവടി വേഗം ഇങ്ങ് ഊര്” വാസു വലതു കൈ പിന്നിലേക്ക് നീട്ടി പറഞ്ഞു. ഡോണ വേഗം അവന്‍ സ്ഥിരം വണ്ടിയില്‍ സൂക്ഷിക്കുന്ന ആയുധങ്ങളില്‍ ഒന്നായ ചെറിയ കമ്പിവടി എടുത്ത് അവന്റെ കൈയില്‍ നല്‍കി. തങ്ങള്‍ക്കെതിരെ വരുന്ന വാന്‍ വാസു നോക്കി. അവന്‍ കമ്പി കൈയിലെടുത്ത് ഉന്നം പിടിച്ചു. വണ്ടി അടുത്ത് എത്താറായതും അവനത് കറക്കി അതിന്റെ മുന്‍പിലെ ഗ്ലാസിനു നേരെ എറിഞ്ഞു. വാനിന്റെ ഗ്ലാസ് ചിലന്തിവല പോലെ തകര്‍ന്നു വാഹനം ഓടിച്ചിരുന്ന ആളിന് റോഡ്‌ കാണാന്‍ പറ്റാതായി. വാന്‍ പാമ്പിനെപ്പോലെ റോഡില്‍ പുളയുന്നത് കണ്ടു വാസു വേഗം ബൈക്ക് സൈഡിലേക്ക് ഇറക്കി ബ്രേക്കിട്ട ശേഷം വെട്ടിത്തിരിച്ചു. പൌലോസിന്റെ വാഹനം പാഞ്ഞടുക്കുന്നത് കണ്ട വാനിന്റെ ഡ്രൈവറും മറ്റേ ആളും വണ്ടി നിര്‍ത്തിയ ശേഷം ഇറങ്ങിയോടി. സ്ത്രീകളും ഓടാനായി ഇറങ്ങവേ പൌലോസിന്റെ വണ്ടി അവിടെത്തി ബ്രേക്കിട്ടു. അതിന്റെ ടയറുകള്‍ നിലത്തുരയുന്ന ശബ്ദം അവിടെയാകെ മുഴങ്ങി. “സ്റ്റോപ്പ്‌” ഓടാന്‍ ശ്രമിച്ച സ്ത്രീകള്‍ക്ക് നേരെ തോക്ക് ചൂണ്ടി പൌലോസ് ഗര്‍ജ്ജിച്ചു. അവര്‍ പൂക്കുലപോലെ വിറച്ചുകൊണ്ട് അവിടെത്തന്നെ നിന്നു. പൌലോസിന്റെ കണ്ണുകള്‍ പുരുഷന്മാര്‍ ഓടിപ്പോയ ഭാഗത്തേക്ക് നോക്കി. അവര്‍ രക്ഷപെട്ടുകഴിഞ്ഞിരുന്നു അയാള്‍ നിരാശയോടെ ഷൂസിട്ട കാല്‍ നിലത്ത് ആഞ്ഞു ചവിട്ടി. അപ്പോള്‍ വാസുവിന്റെ ബൈക്ക് എത്തി അയാളുടെ സമീപം നിന്നു. പിന്നില്‍ നിന്നും ഡോണ ഒരു

💬 Comments

View all comments