Chapter Title : മൃഗം 20 [Master]
“ഓ..എടാ ഒന്ന് വേഗം..കമോണ്‍” ഡോണ അസ്വസ്ഥതയോടെ വാസുവിനെ ഇടിച്ചു. “എടി ഇങ്ങനെ റോക്കറ്റ് പോലെ പോയി റോഡില്‍ പടമായാല്‍ എന്ത് ചെയ്യും” വാസു വീണ്ടും വേഗത കൂട്ടിക്കൊണ്ട് ചോദിച്ചു. “ഒന്നും പറ്റില്ല..നീയല്ലേ ഓടിക്കുന്നത്..ഹും ക്വിക്ക്” “നിന്റെ ജീവനെനിക്ക് പ്രധാനമാണ്..എങ്കിലും ഇത്ര വിശ്വാസം എന്നിലുള്ള സ്ഥിതിക്ക്..ഒന്ന് മുറുകെ പിടിച്ചോ..തെറിച്ചു പോകാതിരിക്കാന്‍ വേണ്ടിയാണ്” വാസു പറഞ്ഞു. ഡോണ അവന്റെ ഇടുപ്പില്‍ പിടിച്ചു. പിന്നെ ബൈക്ക് ഒരു കുതിപ്പായിരുന്നു. ഡോണ ഞെട്ടിപ്പോയി. ഡോണ മാത്രമല്ല ആ പോക്ക് കണ്ട പലരും. പോലീസ് റോഡില്‍ പലയിടത്തും പട്രോളിംഗ് നടത്തുന്നത് കണ്ടതോടെ ഡോണയുടെ ആകാംക്ഷ വര്‍ദ്ധിച്ചു. “ദോ പൌലോസിന്റെ വണ്ടി..അയാള്‍ ഇടയ്ക്ക് നിര്‍ത്തി എന്ന് തോന്നുന്നു..ഗോ..ക്യുക്ക്” ദൂരെ പൌലോസിന്റെ വണ്ടി കണ്ട ഡോണ പറഞ്ഞു. വാസു അതിവേഗത്തില്‍ മുന്‍പോട്ടു കുതിച്ചു. വാഹന പരിശോധന നടത്താനായി നിന്ന പോലീസുകാരില്‍ ചിലര്‍ ബൈക്കിന്റെ കുതിപ്പ് കണ്ട് എന്തോ പറഞ്ഞെങ്കിലും ഒരു കാറ്റ് പോകുന്നത് പോലെ മാത്രമേ അവര്‍ക്ക് തോന്നിയുള്ളൂ. പൌലോസ് പല വഴിക്കുമുള്ള പോലീസ് പട്രോളിംഗ് ടീമുകള്‍ക്ക് മെസേജ് നല്‍കിക്കൊണ്ട് പായുകയായിരുന്നു. അവസാനം അയാള്‍ അത് കണ്ടു. കുതിച്ചു പായുന്ന ഒരു വെള്ള മാരുതി. പൌലോസ് വയര്‍ലെസ്സ് എടുത്ത് കണ്ട്രോള്‍ റൂമില്‍ സന്ദേശം നല്‍കി. സന്ദേശം എല്ലാ പോലീസ് വാഹനങ്ങളിലും അതെ സമയം തന്നെ എത്തി. ലൈറ്റുകള്‍ പ്രകാശിപ്പിച്ച് സൈറന്‍ മുഴക്കി തങ്ങള്‍ക്ക് പിന്നാലെ വരുന്ന പോലീസ് വാഹനം നോക്കി വാനില്‍ ഉണ്ടായിരുന്നവര്‍ ഞെട്ടി. നാദിയയുടെ കൈയിലെ വിലങ്ങ് അവര്‍ അഴിച്ചിരുന്നു. “അളിയാ പോലീസ്..നമുക്ക് പിന്നാലെ തന്നെയാണ് അവര്‍..” ഒരാള്‍ പിന്നില്‍ പാഞ്ഞടുക്കുന്ന പോലീസ് വണ്ടി കണ്ടു പറഞ്ഞു. “എന്ത് ചെയ്യും ഇനി..പിടിയിലായാല്‍ ജീവിതം കോഞ്ഞാട്ട ആണ്..” മറ്റൊരുവന്‍ പരിഭ്രാന്തിയോടെ പറഞ്ഞു. “അയ്യോ ഞങ്ങളെ പോലീസ് പിടിക്കുമോ..അപ്പഴേ ഞാന്‍ വേണ്ടാന്നു പറഞ്ഞതാ” പോലീസ് വേഷം ഒരു സ്ത്രീ അലമുറ ഇടാന്‍ തുടങ്ങി. “വാ അടയ്ക്കടി പുല്ലേ” വണ്ടി ഓടിച്ചിരുന്ന ആള്‍ അവളെ നോക്കി മുരണ്ടു. “അയ്യോ ദാണ്ട് അതിങ്ങെത്തി..” മറ്റേ പോലീസുകാരി ഉച്ചത്തില്‍ അലറി. നാദിയ കിടുകിടെ വിറച്ച് സീറ്റില്‍ മൂത്രമൊഴിച്ചു പോയിരുന്നു. ഇങ്ങനെയൊരു പൊല്ലാപ്പ് ഉണ്ടാകും എന്നവള്‍
💬 Comments
View all comments