0%

Chapter Title : മൃഗം 20 [Master]

Author : Master Read All Parts 1359

വേഗം ഫോണെടുത്തു. “പൌലോസ്” “സാറേ സാറിങ്ങോട്ട്‌ പോലീസിനെ അയച്ചിരുന്നോ?” മറുഭാഗത്ത് നിന്നും പരിഭ്രമം കലര്‍ന്ന സ്വരം അയാള്‍ കേട്ടു. “ഞാന്‍ മാഡത്തെ വിളിച്ചു പറഞ്ഞിട്ടുണ്ട്..നമ്മുടെ സ്റ്റേഷനില്‍ വനിതാ പോലീസുകാര്‍ ആരും ഇപ്പോള്‍ ഇല്ലല്ലോ..” “മാഡം പോലീസിനെ അയച്ചതാണോ സര്‍..നാലു പോലീസുകാരെത്തി അവളെ കൊണ്ടുപോയി” “ങേ ഇത്ര പെട്ടെന്നൊ?” പൌലോസിന്റെ നെറ്റിയില്‍ ചുളിവുകള്‍ വീണു. “അതെ സാറെ..അതുകൊണ്ടാണ് ഞങ്ങള്‍ സാറിനെ വിളിച്ചത്. മാത്രമല്ല ഇവിടെ കിടക്കുന്നവന്‍ പറയുന്നു അവരില്‍ ഒരാളെ അവനെവിടെ വച്ചോ കണ്ടിട്ടുണ്ടെന്നും അവന്‍ പോലീസല്ല എന്നും...” പൌലോസിന്റെ മനസ് ജാഗരൂകമായി. എന്തോ സംഭവിച്ചിരിക്കുന്നു. “അവര്‍ എങ്ങോട്ടാണ് പോയത്..” അയാള്‍ വണ്ടിയുടെ വേഗത കുറച്ചുകൊണ്ട് ചോദിച്ചു. “അറിയില്ല സര്‍..പക്ഷെ അവര്‍ ഒരു വെളുത്ത മാരുതി വാനിലാണ് വന്നത് എന്ന് അറിഞ്ഞിട്ടുണ്ട്” “ഓക്കെ..ഞാന്‍ നോക്കട്ടെ” പൌലോസ് ഫോണ്‍ വച്ച ശേഷം കണ്ട്രോള്‍ റൂമിലേക്ക് വിളിച്ച് വിവരം നല്‍കി. പിന്നെ വണ്ടിയുടെ സൈറന്‍ ഓണാക്കി നടുറോഡില്‍ അതിശക്തമായി വെട്ടിത്തിരിച്ചു. പല വണ്ടികളുടെയും ടയറുകള്‍ നിലത്തുരയുന്ന ശബ്ദം അവിടെ മുഴങ്ങി. പൌലോസിന്റെ ബൊലെറോ ഒരു പടക്കുതിരയെപ്പോലെ തിരികെ കുതിച്ചു. അയാളുടെ വേഗതയിലുള്ള വരവ് കണ്ടു വണ്ടികള്‍ പലതും വശങ്ങളിലേക്ക് മാറി. “വാസൂ..ആ പോയത് നമ്മുടെ പൌലോച്ചന്‍ അല്ലെ? ഇയാള്‍ ഇതെങ്ങോട്ടാ ഇത്ര പാഞ്ഞു പോകുന്നത്” വാസുവിന്റെ പിന്നാലെ ബുള്ളറ്റില്‍ വരികയായിരുന്ന ഡോണ പോലീസ് വാഹനത്തിന്റെ കുതിപ്പ് കണ്ടു സംശയത്തോടെ ചോദിച്ചു. “ഞാന്‍ ശ്രദ്ധിച്ചില്ല” “എടാ ആ പോക്കില്‍ എന്തോ ഉണ്ട്..സംതിംഗ് ഫിഷി..നീ വേഗം വണ്ടി തിരിക്ക്..ഇന്നത്തേക്ക് ഒരു ഹോട്ട് ന്യൂസ് ഇതുവരെ കിട്ടിയിട്ടില്ല. ആ എഡിറ്റര്‍ക്ക് എന്നും വേണം ഓരോരോ ഐറ്റംസ്..” “വേണോ..നിന്നെ കണ്ടാല്‍ മതി അങ്ങേര്‍ക്ക് കലി കേറാന്‍..” “അതൊന്നും സാരമില്ല..ഇങ്ങനെ പലരുടെയും തെറി ഒക്കെ കേട്ടിട്ടാണ് ഞങ്ങള്‍ ഓരോരോ ന്യൂസ് ഒപ്പിക്കുന്നത്..ഇത് പക്ഷെ സംതിംഗ് സീരിയസ് ആണ്..നീ വണ്ടി തിരിക്ക്” വാസു ബൈക്ക് നിര്‍ത്തിയിട്ടു തിരിച്ചു. “എടാ ഒന്ന് വേഗം..നമുക്ക് അയാളുടെ ഒപ്പം എത്തണം” ഡോണ തിരക്ക് കൂട്ടി. വാസുവിന്റെ കൈ ആക്സിലേറ്ററില്‍ തിരിഞ്ഞു. ബുള്ളറ്റ് ഹുങ്കാരത്തോടെ കുതിച്ചു. പൌലോസിന്റെ വാഹനം തങ്ങളുടെ കണ്ണില്‍ നിന്നും മറഞ്ഞത് അവര്‍ മനസിലാക്കി.

💬 Comments

View all comments