0%

Chapter Title : മൃഗം 20 [Master]

Author : Master Read All Parts 2.6K

“ഓക്കേ.. ഇവളെ ഞങ്ങള്‍ കൊണ്ടുപോകുന്നു..” നാദിയയുടെ കൈയിലെ കെട്ടഴിച്ചു വിലങ്ങു വച്ച ശേഷം സീനിയര്‍ ഓഫീസര്‍ പറഞ്ഞു. “ഓ ശരി” അസീസിന് കാവലിരുന്ന ഒരു പോലീസുകാരന്‍ പറഞ്ഞു. “സാറെ” അവര്‍ പോയ ശേഷം അസീസ്‌ പോലീസുകാരില്‍ ഒരാളെ വിളിച്ചു. “എന്താടാ” “സാറേ ആ വന്നതില്‍ ഒരുത്തന്റെ മുഖം ഞാന്‍ എവിടെയോ കണ്ടതുപോലെ” അസീസ്‌ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചുകൊണ്ട് പറഞ്ഞു. “ഭ ഒരുത്തനോ..പോലീസുകാരെ നീ ഒരുത്തനും വരത്തനും എന്നാണോടാ വിളിക്കുന്നത്?” ഒരു പോലീസുകാരന്‍ അവനോടു കയര്‍ത്തു. “നീ വല്ല കേസിലും അകപ്പെട്ടു പിടിയിലായപ്പോള്‍ ഏതെങ്കിലും സ്റ്റേഷനില്‍ വച്ചു കണ്ടതായിരിക്കും” മറ്റേ പോലീസുകാരന്‍ പുച്ഛം കലര്‍ന്ന ചിരിയോടെ പറഞ്ഞു. “അല്ല സാറെ..അല്ല..അവന്‍ പോലീസല്ല എന്നാണ് എനിക്ക് തോന്നുന്നത്” അതെ കേട്ടതോടെ പോലീസുകാര്‍ ഞെട്ടി. അവര്‍ അന്ധാളിച്ചു പരസ്പരം നോക്കി. “എടാ പുല്ലേ നീ മനുഷ്യനെ ഒരുമാതിരി തീ തീറ്റിക്കല്ലേ..എടൊ ഇയാള് വേഗം ചെന്ന് അവര്‍ പോയോന്ന് നോക്ക്. പോയിട്ടില്ലെങ്കില്‍ പൌലോസ് സാറിനെ വിളിച്ചു സംസാരിച്ച ശേഷം വിട്ടാല്‍ മതി..” ഒരു പോലീസുകാരന്‍ മറ്റേ ആളോട് പറഞ്ഞു. അയാള്‍ കേട്ട പാടെ പുറത്തേക്കോടി. “നിനക്കിങ്ങനെ ഒരു സംശയം ഉണ്ടായിരുന്നെങ്കില്‍ എന്താടാ നേരത്തെ പറയാഞ്ഞത്?” അയാള്‍ അസീസിനോട് ചോദിച്ചു. “അയാള്‍ എനിക്ക് മുഖം തരാതെയാണ് സാറേ ഇവിടെ നിന്നത്..പോകാന്‍ നേരം മാത്രമാണ് അവന്റെ മുഖത്തിന്റെ ഒരു വശം ഞാന്‍ കണ്ടത്..അവന്‍ പോലീസല്ല..പക്ഷെ ഞാനവനെ എവിടെയാണ് കണ്ടത് എന്ന് ഓര്‍മ്മയും കിട്ടുന്നില്ല. വണ്ടി ഇടിച്ചതോടെ എന്റെ ഓര്‍മ്മയ്ക്ക് നല്ല കുഴപ്പമുണ്ട്” “ഛെ..നീ പറഞ്ഞത് നേരാണെങ്കില്‍ സാറ് ഞങ്ങളെ കൊല്ലും..ഇനി എന്തൊക്കെ പുകില്‍ ഉണ്ടാകുമോ എന്തോ..” അയാള്‍

💬 Comments

View all comments