0%

Chapter Title : മൃഗം 20 [Master]

Author : Master Read All Parts 1361

മൃഗം 20 Mrigam Part 20 Crime Thriller Novel | Author : Master

Previous Parts


“ഷിറ്റ് ഷിറ്റ് ഷിറ്റ്..എല്ലാം തുലഞ്ഞു..പൌലോസ്..ബ്ലഡി ബാസ്റ്റാഡ്..അവളെ അവന്റെ കൈയില്‍ കിട്ടിക്കഴിഞ്ഞു..അവന്‍ അവളെക്കൊണ്ട് എല്ലാം തത്ത പറയുന്നതുപോലെ പറയിക്കും..അത് നടക്കരുത്..അര്‍ജ്ജുന്‍..നമുക്ക് ഉടന്‍ തന്നെ എന്തെങ്കിലും ചെയ്യണം.. അവളെ ഉടന്‍ തന്നെ പോലീസ് കൊണ്ടുപോകും. അവരുടെ കൈയില്‍ അവളെ കിട്ടിയാല്‍ പിന്നെ നമുക്കൊന്നും ചെയ്യാന്‍ പറ്റില്ല..കമോണ്‍..എനിക്കൊരു ഐഡിയയും കിട്ടുന്നില്ല” സ്റ്റാന്‍ലി കടുത്ത കോപവും പരിഭ്രാന്തിയും കലര്‍ന്ന സ്വരത്തില്‍ പറഞ്ഞു. മാലിക്കും അര്‍ജ്ജുനും അതെ മാനസികാവസ്ഥയില്‍ ആയിരുന്നു. “ഹോസ്പിറ്റലില്‍ നിന്നും അവള്‍ സ്റ്റേഷനില്‍ എത്തരുത്..” അര്‍ജ്ജുന്‍ അല്‍പ്പസമയത്തെ ആലോചനയ്ക്ക് ശേഷം പറഞ്ഞു. “അതെ..ബട്ട്‌ ഹൌ?” മാലിക്ക് ചോദിച്ചു. “വഴിയുണ്ട്..” അര്‍ജ്ജുന്‍ ഫോണെടുത്ത് ഒരു നമ്പരിലേക്ക് വിളിച്ചു. -------------- “വാടീ..” മുറിക്ക് പുറത്തെത്തിയ രണ്ട് വനിതാ പോലീസുകാരും രണ്ട് ആണ്‍ പോലീസുകാരും ഉള്ളിലേക്ക് കയറി നാദിയയോട് ആജ്ഞാപിച്ചു. അവള്‍ക്ക് കാവലുണ്ടായിരുന്ന പോലീസുകാര്‍ അവളുടെ കൈകള്‍ ചുരിദാറിന്റെ ഷാള്‍ കൊണ്ട് പിന്നിലേക്ക് കെട്ടിവച്ച നിലയില്‍ കസേരയില്‍ ഇരുത്തിയിരിക്കുകയായിരുന്നു. “നിങ്ങള്‍?” ഒരു പോലീസുകാരന്‍ തനിക്ക് പരിചയമില്ലാത്ത പോലീസ് മുഖങ്ങള്‍ നോക്കി ചോദിച്ചു. “എ സി പി ഓഫീസില്‍ നിന്നാണ്. ഇവളെ അങ്ങോട്ട്‌ എത്തിക്കാനാണ് പൌലോസ് സാറും എ സി പി സാറും പറഞ്ഞിരിക്കുന്നത്. നിങ്ങള്‍ ഇവിടെ വളരെ കരുതലോടെ ഇരിക്കണമെന്ന് പ്രത്യേകം പറയാനും പറഞ്ഞു” കൂട്ടത്തില്‍ സീനിയര്‍ സിവില്‍ ഓഫീസര്‍ എന്ന് തോന്നിച്ച ആള് പറഞ്ഞു. “ഛീ എഴുന്നെല്‍ക്കടി കഴുവര്‍ടമോളെ” ഒരു വനിതാ പോലീസ് നാദിയയുടെ കരണം നോക്കി ഒന്ന് കൊടുത്തു. നാദിയ വിറച്ചുകൊണ്ട് എഴുന്നേറ്റു. “ഓക്കേ.. ഇവളെ ഞങ്ങള്‍ കൊണ്ടുപോകുന്നു..” നാദിയയുടെ കൈയിലെ കെട്ടഴിച്ചു വിലങ്ങു വച്ച ശേഷം സീനിയര്‍ ഓഫീസര്‍ പറഞ്ഞു. “ഓ ശരി” അസീസിന് കാവലിരുന്ന ഒരു പോലീസുകാരന്‍ പറഞ്ഞു. “സാറെ” അവര്‍ പോയ ശേഷം അസീസ്‌ പോലീസുകാരില്‍ ഒരാളെ വിളിച്ചു. “എന്താടാ” “സാറേ ആ വന്നതില്‍ ഒരുത്തന്റെ മുഖം ഞാന്‍ എവിടെയോ കണ്ടതുപോലെ” അസീസ്‌ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചുകൊണ്ട് പറഞ്ഞു. “ഭ ഒരുത്തനോ..പോലീസുകാരെ നീ ഒരുത്തനും വരത്തനും എന്നാണോടാ വിളിക്കുന്നത്?” ഒരു പോലീസുകാരന്‍

💬 Comments

View all comments