0%

Chapter Title : മൃഗം 22 [Master]

Author : Master Read All Parts 1650

നോക്കി. “മോക്ക് ചിറ്റപ്പനോടു ദേഷ്യമാണ് അല്ലെ. ഉം..ഇക്കാലത്ത് നല്ല മനസുള്ള ആരെയും ആര്‍ക്കും ഇഷ്ടമല്ല. മോളെ ഞാന്‍ സ്നേഹിച്ചതിന്റെ ഫലമാണ്‌ ഇത്” അയാള്‍ ഒരു കള്ളനെടുവീര്‍പ്പോടെ പറഞ്ഞു. “എടൊ ദിവാകരാ ഇപ്പഴാ ഓര്‍ത്തത്; എനിക്ക് അനിയന്റെ വീടുവരെ ഒന്ന് പോണമായിരുന്നു. ഈ വണ്ടീടെ ബുക്കും പേപ്പറും അവിടാ ഇരിക്കുന്നത്. നാളെ രാവിലെ ആര്‍ ടി ഓ ഓഫീസില്‍ കൊടുക്കാന്‍ ഉള്ളതാ. കൊച്ചിനെ വീട്ടിലോട്ടു വിട്ടിട്ടു പോകാമെന്നാ ആദ്യം കരുതിയത്. ഇപ്പോള്‍ താനൂടെ ഒള്ള സ്ഥിതിക്ക് ഞാനാ പേപ്പര്‍ എടുത്തിട്ടു നിങ്ങളെ വിട്ടാല്‍ പോരെ?” രവീന്ദ്രന്‍ തന്ത്രപൂര്‍വ്വം ചോദിച്ചു. “അതുമതി സാറേ. നമുക്ക് ശൂന്നിങ്ങു പോരരുതോ..അല്യോ മോളെ?” ദിവ്യ അപകടം മണത്തു. വീട്ടിലേക്ക് വിടാമെന്ന് പറഞ്ഞ അങ്കിള്‍ ഇപ്പോള്‍ വേറെ എങ്ങോട്ടോ പോകണമെന്ന് പറയുന്നു. അടുത്ത ജംഗ്ഷനില്‍ നിന്നും തന്റെ വീട്ടിലേക്കും നേരെ എതിര്‍ ഭാഗത്തേക്കും റോഡ്‌ തിരിയും. അവിടുന്ന് ഒരു അര മണിക്കൂര്‍ നടന്നാല്‍ വീട്ടിലെത്താം. അവള്‍ വേഗം മനസ്സില്‍ കണക്കുകൂട്ടലുകള്‍ നടത്തി. “അങ്കിളേ..എന്നെ ആ മുക്കില്‍ ഇറക്കിയേക്ക് അവിടുന്ന് ഞാന്‍ നടന്നു പൊക്കോളാം” ദിവ്യ ബാഗ്‌ തോളില്‍ തൂക്കിക്കൊണ്ട്‌ പറഞ്ഞു. അത് കേട്ടു രവീന്ദ്രനും ദിവാകരനും ചെറുതായി ഞെട്ടി. “വേണ്ട മോളെ..നമുക്ക് വേഗം ഇങ്ങു വരാം. ഇവിടെ അടുത്താ അനിയന്റെ വീട്. ഒരു അഞ്ചു മിനിട്ടിന്റെ കാര്യമേ ഉള്ളു” രവീന്ദ്രന്‍ തന്ത്രപൂര്‍വ്വം പറഞ്ഞു. “അതെ. ഇനി ഈ ചൂടത്ത് നീ അത്രേം ദൂരം നടക്കണ്ട. സാറ് വിട്ടോ..നമുക്ക് പോയേച്ചു വരാം” ദിവാകരന്‍ അവള്‍ പറഞ്ഞത് കര്യാമാക്കാതെ രവീന്ദ്രനോട്‌ പറഞ്ഞു. “വേണ്ട. ഞാനിവിടെ ഇറങ്ങുകയാണ്” ദിവ്യയ്ക്ക് തന്റെ തീരുമാനത്തില്‍ മാറ്റം ഉണ്ടായിരുന്നില്ല. രവീന്ദ്രന്‍ കണ്ണാടിയിലൂടെ ദിവാകരനെ കണ്ണ് കാണിച്ചു. ദിവാകരന്‍ വണ്ടിയുടെ ഗ്ലാസ് പൊക്കി. അയാള്‍ കൈനീട്ടി ദിവ്യയുടെ ഭാഗത്തെ ഗ്ലാസും മേലേക്ക് പൊക്കാന്‍ തുടങ്ങിയപ്പോള്‍ ദിവ്യ പിടഞ്ഞു മാറി. “അങ്കിളേ വണ്ടി നിര്‍ത്ത്” അവള്‍ സ്വരം കടുപ്പിച്ചു പറഞ്ഞു. “ഒന്നടങ്ങ്‌ മോളെ..നമുക്കിപ്പം ഇങ്ങു വരാം..” വണ്ടിയുടെ വേഗത കൂട്ടിക്കൊണ്ട് രവീന്ദ്രന്‍ പറഞ്ഞു. അയാളുടെ ശബ്ദത്തിന്റെ വ്യതിയാനവും അതിന്റെ കിതപ്പും ദിവ്യ അറിഞ്ഞു. വണ്ടി അവള്‍ക്ക് ഇറങ്ങേണ്ട ജംഗ്ഷനും

💬 Comments

View all comments