0%

Chapter Title : മൃഗം 22 [Master]

Author : Master Read All Parts 1651

കഴിഞ്ഞു അവള്‍ക്ക് പോകേണ്ടതിന്റെ എതിര്‍ ദിശയിലേക്ക് തിരിഞ്ഞപ്പോള്‍ അവള്‍ ഞെട്ടി. അതിന്റെ വേഗത കൂടുന്നത് കൂടി കണ്ടപ്പോള്‍ ദിവ്യയ്ക്ക് എല്ലാം സ്പഷ്ടമായി. “അങ്കിളേ വണ്ടി നിര്‍ത്താന്‍” അവള്‍ ഉറക്കെ പറഞ്ഞു. “അടങ്ങി ഇരിക്കെടി അവിടെ..മിണ്ടിയാല്‍ കൊന്നുകളയും” ദിവാകരന്‍ മുരണ്ടു. അയാളുടെ ക്രൂരമായ മുഖം ഭീതിയോടെ ദിവ്യ കണ്ടു. ഒപ്പം അയാളുടെ വലതുകൈ അവളുടെ കഴുത്തില്‍ അമര്‍ന്നുകഴിഞ്ഞിരുന്നു. ആ കരുത്തുള്ള കൈയില്‍ ദിവ്യ പുളഞ്ഞു. “വേഗം പോ സാറെ..ഇവളുടെ കാര്യം ഞാന്‍ നോക്കിക്കോളാം” ദിവാകരന്‍ രവീന്ദ്രനോട്‌ പറഞ്ഞു. അധികം ആള്‍പ്പാര്‍പ്പ് ഇല്ലാത്ത ആ ഭാഗത്തുകൂടി വാന്‍ കുതിച്ചോടി. ദിവ്യയ്ക്ക് തന്റെ കഴുത്ത് അനക്കാനോ സംസാരിക്കാനോ സാധിച്ചില്ല. അയാള്‍ അവളുടെ വായും പൊത്തിപ്പിടിച്ചിരുന്നു. ദിവ്യ കുതറാന്‍ നോക്കിയപ്പോള്‍ ദിവാകരന്‍ അവളുടെ മുഖമടച്ച് ഒന്ന് കൊടുത്തു. അതോടെ അവള്‍ കൂടുതല്‍ ഭയചകിതയായി. രക്ഷപെടാനുള്ള പഴുതുകള്‍ തേടി അവളുടെ മനസ് വേഗം പ്രവര്‍ത്തിച്ചു. പെട്ടെന്ന് അവളുടെ കണ്ണുകളില്‍ വന്യമായ ഒരു തിളക്കം പ്രത്യക്ഷപ്പെട്ടു. അവള്‍ ഒരു രക്തദാഹിയായ രക്ഷസ്സ് തന്റെ ഇരയെ നോക്കുന്നതുപോലെ ഇടം കണ്ണിലൂടെ ദിവാകരനെ നോക്കി. അവളുടെ ഭാവമാറ്റം പക്ഷെ ദിവാകരന്‍ അറിയുന്നുണ്ടായിരുന്നില്ല. ദിവ്യ തെല്ലൊന്ന് അടങ്ങിയ മട്ടില്‍ ഒന്ന് അയഞ്ഞ ശേഷം ദിവാകരന്‍ കാണാതെ പിന്നില്‍ തന്റെ ബാഗിന്റെ സൈഡിലെ അറയിലേക്ക് മെല്ലെ കൈയിട്ടു. വളരെ കരുതലോടെ ആയിരുന്നു അവളുടെ നീക്കം. ഡെവിള്‍സിന്റെ ആക്രമണം ഏതു സമയത്തും നേരിടേണ്ടി വന്നേക്കും എന്ന ഭീതിയില്‍ സ്വയരക്ഷയ്ക്ക് വേണ്ടി അവള്‍ സ്കൂള്‍ ബാഗില്‍ സ്ഥിരം ഒരു കത്തി കരുതുമായിരുന്നു. മെല്ലെ കൈ ബാഗിലിട്ട്‌ ആ കത്തി അവള്‍ കൈക്കലാക്കി. അവളുടെ കഴുത്തിന്റെയും ചുണ്ടുകളുടെയും മാര്‍ദ്ദവം ആസ്വദിച്ചിരുന്ന ദിവാകരന്റ വലതു തുടയിലേക്ക് പെട്ടെന്ന് ദിവ്യ കത്തി കുത്തി ഇറക്കി. “ആ..അയ്യോ.....” ദിവാകരന്‍ ഉച്ചത്തില്‍ അലറി. ദിവ്യ കത്തി ഊരി അയാളുടെ കൈയിലും തോളിലും തുരുതുരാ കുത്തി. ചോര ചീറ്റി ഒഴുകി. “എന്താടോ..” ദിവാകരന്റെ അലര്‍ച്ച കേട്ട രവീന്ദ്രന്‍ ഞെട്ടിത്തിരിഞ്ഞു ചോദിച്ചു. ചോര ചീറ്റുന്നതും കടുത്ത വേദനയില്‍ ദിവാകരന്‍ പുളയുന്നതും കണ്ടപ്പോള്‍ അയാള്‍ ഞെട്ടി. “സാറേ ഇവളെന്നെ കുത്തി..അയ്യോ...” ഉറക്കെ അലറിക്കൊണ്ട്‌ ദിവാകരന്‍ പറഞ്ഞതും ദിവ്യ

💬 Comments

View all comments