0%

Chapter Title : മൃഗം 22 [Master]

Author : Master Read All Parts 1653

പൊത്തിപ്പിടിച്ചിരുന്നു. ദിവ്യ കുതറാന്‍ നോക്കിയപ്പോള്‍ ദിവാകരന്‍ അവളുടെ മുഖമടച്ച് ഒന്ന് കൊടുത്തു. അതോടെ അവള്‍ കൂടുതല്‍ ഭയചകിതയായി. രക്ഷപെടാനുള്ള പഴുതുകള്‍ തേടി അവളുടെ മനസ് വേഗം പ്രവര്‍ത്തിച്ചു. പെട്ടെന്ന് അവളുടെ കണ്ണുകളില്‍ വന്യമായ ഒരു തിളക്കം പ്രത്യക്ഷപ്പെട്ടു. അവള്‍ ഒരു രക്തദാഹിയായ രക്ഷസ്സ് തന്റെ ഇരയെ നോക്കുന്നതുപോലെ ഇടം കണ്ണിലൂടെ ദിവാകരനെ നോക്കി. അവളുടെ ഭാവമാറ്റം പക്ഷെ ദിവാകരന്‍ അറിയുന്നുണ്ടായിരുന്നില്ല. ദിവ്യ തെല്ലൊന്ന് അടങ്ങിയ മട്ടില്‍ ഒന്ന് അയഞ്ഞ ശേഷം ദിവാകരന്‍ കാണാതെ പിന്നില്‍ തന്റെ ബാഗിന്റെ സൈഡിലെ അറയിലേക്ക് മെല്ലെ കൈയിട്ടു. വളരെ കരുതലോടെ ആയിരുന്നു അവളുടെ നീക്കം. ഡെവിള്‍സിന്റെ ആക്രമണം ഏതു സമയത്തും നേരിടേണ്ടി വന്നേക്കും എന്ന ഭീതിയില്‍ സ്വയരക്ഷയ്ക്ക് വേണ്ടി അവള്‍ സ്കൂള്‍ ബാഗില്‍ സ്ഥിരം ഒരു കത്തി കരുതുമായിരുന്നു. മെല്ലെ കൈ ബാഗിലിട്ട്‌ ആ കത്തി അവള്‍ കൈക്കലാക്കി. അവളുടെ കഴുത്തിന്റെയും ചുണ്ടുകളുടെയും മാര്‍ദ്ദവം ആസ്വദിച്ചിരുന്ന ദിവാകരന്റ വലതു തുടയിലേക്ക് പെട്ടെന്ന് ദിവ്യ കത്തി കുത്തി ഇറക്കി. “ആ..അയ്യോ.....” ദിവാകരന്‍ ഉച്ചത്തില്‍ അലറി. ദിവ്യ കത്തി ഊരി അയാളുടെ കൈയിലും തോളിലും തുരുതുരാ കുത്തി. ചോര ചീറ്റി ഒഴുകി. “എന്താടോ..” ദിവാകരന്റെ അലര്‍ച്ച കേട്ട രവീന്ദ്രന്‍ ഞെട്ടിത്തിരിഞ്ഞു ചോദിച്ചു. ചോര ചീറ്റുന്നതും കടുത്ത വേദനയില്‍ ദിവാകരന്‍ പുളയുന്നതും കണ്ടപ്പോള്‍ അയാള്‍ ഞെട്ടി. “സാറേ ഇവളെന്നെ കുത്തി..അയ്യോ...” ഉറക്കെ അലറിക്കൊണ്ട്‌ ദിവാകരന്‍ പറഞ്ഞതും ദിവ്യ കത്തി അയാളുടെ അടുത്ത കാലിലും കുത്തി ഇറക്കി കഴിഞ്ഞിരുന്നു. “എടീ നായിന്റെ മോളെ..നിന്നെ ഞാന്‍” വണ്ടി ചവിട്ടി നിര്‍ത്തി രവീന്ദ്രന്‍ ചാടി വെളിയില്‍ ഇറങ്ങി. വേദന കൊണ്ട് പുളയുന്ന ദിവാകരന്റെ മീതെ കൂടി ചാടി കതക് വലിച്ചു തുറന്ന് പുറത്തിറങ്ങിയ ദിവ്യയുടെ നേരെ രവീന്ദ്രന്‍ പാഞ്ഞടുത്തു. ദിവ്യ ഒന്നും ആലോചിച്ചില്ല. അവള്‍ കത്തി അയാളുടെ നെഞ്ചിലേക്ക് തന്നെ കുത്തി. അവളെ പിടിക്കാനാഞ്ഞ രവീന്ദ്രന്‍

💬 Comments

View all comments