0%

Chapter Title : മൃഗം 22 [Master]

Author : Master Read All Parts 1656

അവളെ തട്ടിക്കൊണ്ടു പോകാന്‍ നോക്കിയതാണ്. ഇപ്പോള്‍ അവര് രണ്ടും തട്ടിപ്പോകുമെന്നാണ് തോന്നുന്നത്” കുറെ മാറി പാര്‍ക്ക് ചെയ്തിരുന്ന പജേറോയില്‍ ഇരുന്നു മാലിക്ക് മുസ്തഫയ്ക്ക് ഫോണ്‍ ചെയ്യുകയായിരുന്നു. “ങേ..സത്യമാണോ? പടച്ചോനെ നിങ്ങള്‍ സംഭവം നേരില്‍ കണ്ടോ?” “ഞങ്ങള്‍ അവരുടെ തൊട്ടു പിന്നാലെ തന്നെ ഉണ്ടായിരുന്നു. കുത്തിയിട്ട് ഓടിയ അവളെ പിടിച്ചു വണ്ടിയില്‍ കയറ്റാന്‍ തുടങ്ങിയ സമയത്ത് തന്നെ പോലീസും എത്തി. അതുകൊണ്ട് സംഗതി നടന്നില്ല. ഇനി എന്താണിക്കാ ഒരു വഴി? ഞങ്ങള്‍ക്ക് ഇന്നവളെ കിട്ടിയേ തീരൂ...” “എന്നിട്ട് അവളെ പോലീസ് കൊണ്ടുപോയോ?” “കൊണ്ടുപോയി..അവളെ അയാളുടെ കൈയില്‍ നിന്നും എങ്ങനെ എങ്കിലും ഞങ്ങളെ ഏല്‍പ്പിക്കാന്‍ ഇക്കയ്ക്ക് പറ്റുമോ?” “രാമദാസ് സാറ് എന്റെ ആളാണ്‌. പക്ഷെ ഇതിപ്പോള്‍ വലിയ കേസ് ആയിപ്പോയില്ലേ?” “അവളെ അറസ്റ്റ് ചെയ്യാതെ ഞങ്ങളെ ഏല്‍പ്പിക്കാമോ എന്ന് ഇക്ക ഒന്ന് ചോദിക്ക്. അങ്ങനാണെങ്കില്‍ ഞങ്ങള്‍ അവളെ കൊണ്ടുപോയി പൊന്നുപോലെ നോക്കിക്കോളാം” “എടാ അവള് കുത്തിയിരിക്കുന്നത് സര്‍വീസില്‍ ഇരിക്കുന്ന ഒരു പോലീസുകാരനെ ആണ്. ഈ പറഞ്ഞത് നടക്കുമോ എന്ന് സംശയമാണ്. കാശ് കൊടുത്താല്‍ അയാള്‍ എന്തും ചെയ്യുമെങ്കിലും ഇതിപ്പോള്‍ എന്താകും എന്ന് പറയാന്‍ പറ്റത്തില്ല” “ഇക്ക അയാളെ വേഗം പോയൊന്നു കാണ്. കാശ് എത്ര വേണേലും കൊടുക്കാം. അവളെ അറസ്റ്റ് ചെയ്യാതെ ഞങ്ങള്‍ക്ക് തന്നേക്കാന്‍ പറ” “നടക്കുമോ എന്ന് ഉറപ്പൊന്നും പറയാന്‍ പറ്റില്ല. കാരണം ഞാന്‍ പറഞ്ഞല്ലോ. ഈ സ്റ്റേഷനിലെ ഒരു പോലീസുകാരനെ ആണ് അവള്‍ കുത്തിയിരിക്കുന്നത്. അത്ര നിസ്സാരമായി എസ്സ ഐക്ക് ഇത് കൈകാര്യം ചെയ്യാന്‍ പറ്റത്തില്ല. മോളീന്ന് ചോദ്യം വരും” “അവള്‍ ആരെയും കൊന്നൊന്നും ഇല്ലല്ലോ? സ്കൂളില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടി തന്നെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച രണ്ടുപേരെ ആക്രമിച്ചു രക്ഷപെട്ടു. രക്ഷപെടുന്നത് ഒരു ക്രൈം ആണോ ഇക്ക? ഇതില്‍ എസ് ഐക്ക് ഒരു കുഴപ്പവും ഉണ്ടാകില്ല. പോലീസുകാരന്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന് വരുത്തുന്നതല്ലേ

💬 Comments

View all comments