0%

Chapter Title : മൃഗം 22 [Master]

Author : Master Read All Parts 1657

പൊലീസിന് നല്ലത്? മറ്റേ തെണ്ടിയെ മാത്രം ഉള്‍പ്പെടുത്തിയാല്‍ മതി. ഇക്ക അയാളെ കണ്ടൊന്നു സംസാരിക്ക്. ഇന്ന് അവളെ ഞങ്ങള്‍ക്ക് വേണം” മാലിക്ക് തീര്‍ത്ത്‌ പറഞ്ഞു. “ശരി. ഞാന്‍ സാറിനെ ഒന്ന് കാണട്ടെ” “കണ്ടിട്ട് വിളിക്കണം. ഞങ്ങള്‍ റോയല്‍ പാലസ് ഹോട്ടലില്‍ കാണും..” “ഒകെ” “ഉം വണ്ടി എടുക്ക്. ഇന്ന് അവളെയും കൊണ്ടേ നമ്മള്‍ പോകൂ” മാലിക്ക് ഉറച്ച ശബ്ദത്തില്‍ പറഞ്ഞു. ഫോണ്‍ ബെല്ലടിച്ചപ്പോള്‍ വാസു ബൈക്ക് റോഡിന്റെ സൈഡില്‍ നിര്‍ത്തിയിട്ട് എടുത്ത് ചെവിയോടു ചേര്‍ത്തു. അവന്റെ പിന്നില്‍ ഡോണയും ഉണ്ടായിരുന്നു. വൈകിട്ട് വീട്ടിലേക്കുള്ള വഴിയില്‍ ആയിരുന്നു ഇരുവരും. “ഹലോ..ങാ അമ്മെ..” രുക്മിണിയുടെ ശബ്ദം തിരിച്ചറിഞ്ഞ വാസു പറഞ്ഞു. “മോനെ..ഇവിടെ ആകെ പ്രശ്നമായിരിക്കുകയാണ്. ദിവ്യയെ പോലീസ് പിടിച്ചു..” രുക്മിണിയുടെ ഭീതി കലര്‍ന്ന ശബ്ദം അവന്റെ കാതിലെത്തി. “പോലീസ് പിടിച്ചെന്നോ? എന്തിന്?” “മോനെ..അവളെ രണ്ടുപേര്‍ ചെന്നു ബലമായി വണ്ടിയില്‍ പിടിച്ചു കയറ്റി കൊണ്ടുപോകാന്‍ നോക്കി. രക്ഷപെടാന്‍ വേണ്ടി അവരെ കത്തി കൊണ്ട് കുത്തിയിട്ട് അവള്‍ ഇറങ്ങിയോടി. അങ്ങനെയാണ് പോലീസ് പിടിച്ചത്. ഞാനും ചേട്ടനും ഇപ്പോള്‍ സ്റ്റേഷനില്‍ ആണ്” വാര്‍ത്ത കേട്ടു വാസു ഞെട്ടി. “ആരാണ് അവളെ തട്ടിക്കൊണ്ടു പോകാന്‍ നോക്കിയവര്‍?” ‘അറിയില്ല മോനെ. ആരാണെന്ന് പോലീസ് ഞങ്ങളോട് പറഞ്ഞിട്ടില്ല. പക്ഷെ രണ്ടുപേര്‍ ഉണ്ടായിരുന്നു എന്നും അവര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ആണെന്നും മാത്രം പറഞ്ഞു. ഞങ്ങള്‍ക്ക് ആകെ പേടി ആകുന്നു മോനെ. നിനക്ക് ഒന്നിങ്ങോട്ടു വരാന്‍ പറ്റുമോ?” “ഞാന്‍ വരാം അമ്മെ..അല്‍പം കഴിഞ്ഞു ഞാന്‍ അങ്ങോട്ട്‌ വിളിക്കാം..ഒന്നും പേടിക്കണ്ട...അവളോടും പറഞ്ഞേക്ക്..” “ശരി മോനെ” വാസു ഫോണ്‍ തിരികെ പോക്കറ്റില്‍ വച്ചു. “എന്താ വാസൂ..എന്താ പ്രശ്നം?” ഡോണ ചോദിച്ചു. രുക്മിണി പറഞ്ഞത് അവന്‍ അവളെ അറിയിച്ചു. “ഓ ഗോഡ്..എങ്കിലും സംഗതി എനിക്കിഷ്ടപ്പെട്ടു..ഇങ്ങനെ ആയിരിക്കണം പെണ്‍കുട്ടികള്‍. നീ പേടിക്കണ്ട. അവള്‍ ഒരു മൈനര്‍ സ്കൂള്‍ ഗേള്‍ അല്ലെ. കേസൊന്നും ഉണ്ടാകാന്‍

💬 Comments

View all comments