Chapter Title : മൃഗം 22 [Master]
നമ്പര്‍ ഡയല്‍ ചെയ്തു. ഏതോ പോലീസുകാരനാണ് ഫോണ്‍ എടുത്തത്. “എടൊ ഞാനാ പൌലോസ്. ആരാ പുതിയ എസ് ഐ?” “സാറെ..രാമദാസ് സാറാണ്. സാറ് അറിയുമോ ആളെ?” “ഓഹോ അവനാണോ..അവനുണ്ടോ അവിടെ?” “ഉണ്ട് സാറെ..കൊടുക്കട്ടെ” “കൊടുക്ക്” “രാമദാസ്..അവനാണ് അവിടുത്തെ എസ് ഐ. വെറും ചെറ്റയാണ് അവന്‍. പണം വാങ്ങി എന്തും ചെയ്യുന്ന പരനാറി” ഫോണിന്റെ മൌത്ത്പീസ് പൊത്തിപ്പിടിച്ച് പൌലോസ് ഇരുവരോടുമായി പറഞ്ഞു. “ഹലോ രാമദാസ് ഹിയര്‍” അപ്പുറത്ത് രാമദാസിന്റെ സ്വരം പൌലോസ് കേട്ടു. “എടാ ഇത് ഞാനാ പൌലോസ്..” “ങേ താനോ? തന്നെ ഇവിടുന്നും തട്ടി അല്ലെ..ഹിഹിഹി....” “അത് വിട്. നീ ഒരു പെണ്‍കുട്ടിയെ ഏതോ കുത്തുകേസില്‍ പിടികൂടിയോ?” “ഉം..എന്താ?” “ആ പെണ്ണ് സ്വയരക്ഷയ്ക്ക് വേണ്ടി ചെയ്ത ആക്രമണം ആണ്. കേസൊന്നും ചാര്‍ജ്ജ് ചെയ്യരുത്.” “എന്ന് പറഞ്ഞാല്‍ കുത്ത് കൊണ്ടിരിക്കുന്നതില്‍ ഒരാള്‍ ഒരു പോലീസുകാരന്‍ ആണ്. നെഞ്ചില്‍ തന്നെ ആണ് അവള്‍ കുത്തിയിരിക്കുന്നത്. അയാളെങ്ങാനും തട്ടിപ്പോയാല്‍ താന്‍ ഉത്തരം പറയുമോ?” “അയാള് തട്ടിപ്പോയാലും ഒന്നുമില്ല. പ്രായപൂര്‍ത്തി ആകാത്ത ഒരു പെണ്ണിനെ തട്ടിക്കൊണ്ടു പോകാന്‍ നോക്കിയ അവന്‍ മരിക്കാന്‍ അര്‍ഹാനനാണ്. നീ അവള്‍ക്കെതിരെ യാതൊരു ചാര്‍ജ്ജും ഇടണ്ട. സ്വയരക്ഷയ്ക്ക് ഉള്ള ശ്രമം എന്ന് തന്നെ ആയിരിക്കണം പോലീസിന്റെ ഭാഷ്യം. അതിനപ്പുറം വല്ലതും എഴുതിപ്പിടിപ്പിച്ചാല്‍, എന്നെ അറിയാമല്ലോ? ഞാനങ്ങ് വരും..നേരെ നിന്റെ വീട്ടിലോട്ട്..” “പൌലോസേ താനെന്നെ പുലിവാല് പിടിപ്പിക്കരുത്...” “ഒന്നും സംഭവിക്കില്ല. നീ ഞാന്‍ പറയുന്നത് അങ്ങ് കേട്ടാല്‍ മാത്രം മതി. എനിക്ക് വളരെ വേണ്ടപ്പെട്ട വീട്ടുകാരാണ്. മാത്രമല്ല മൈനര്‍ ആയ ആ പെണ്ണിനെ തട്ടിക്കൊണ്ടു പോകാന്‍ നോക്കിയ അവന്മാര്‍ക്ക് എതിരെ നീ കേസെടുക്കുകയും വേണം. അവളെ അവളുടെ വീട്ടുകാരുടെ ജാമ്യത്തില്‍ ഉടന്‍ തന്നെ വിട്ടയയ്ക്കണം” “ശരി..ഞാന്‍ സി ഐ സാറിനോട് ഒന്ന് സംസാരിച്ചിട്ട് വേണ്ടത് ചെയ്യാം” “ശരി..” പൌലോസ് ഫോണ്‍ വച്ചു. “അവന്‍ ചെറ്റയാണെങ്കിലും എന്നെ
💬 Comments
View all comments