Chapter Title : മൃഗം 22 [Master]
പേടിയുണ്ട്. അതുകൊണ്ട് കേസ് ചാര്‍ജ്ജ് ചെയ്യാന്‍ ചാന്‍സില്ല..ഒരാളെക്കൂടി വിളിക്കാനുണ്ട്” അയാള്‍ വാസുവിനെ നോക്കി പറഞ്ഞ ശേഷം അടുത്ത നമ്പര്‍ ഡയല്‍ ചെയ്തു. “ങാ എടാ മുഹമ്മദേ..ഞാനാ പൌലോസ്...മട്ടാഞ്ചേരി..അതെ..ങാ ടാ ഞാന്‍ വിളിച്ചത് നിന്റെ ഒരു സഹായത്തിനു വേണ്ടി ആണ്. നീ സ്റ്റേഷന്‍ വരെ ഒന്ന് പോയി രാമദാസിനെ ഒന്ന് കാണണം. ഞാനവനെ വിളിച്ചു പറഞ്ഞിട്ടുണ്ട്. എനിക്ക് വളരെ വേണ്ടപ്പെട്ട ഒരു കുട്ടിയെ രണ്ടുപേരെ കുത്തി പരുക്കേല്‍പ്പിച്ചതിന്റെ പേരില്‍ അയാള്‍ പിടികൂടിയിട്ടുണ്ട്. സംഗതി അവളെ അവന്മാര്‍ തട്ടിക്കൊണ്ടു പോകാന്‍ നോക്കിയതാണ്. സ്വയ രക്ഷയ്ക്ക് വേണ്ടി അവള്‍ അവരെ ആക്രമിച്ചു. അതുകൊണ്ട് അവളെ സ്റ്റേഷനില്‍ ഇരുത്താതെ എത്രയും പെട്ടെന്ന് വിട്ടയയ്ക്കാന്‍ നീ അവനോടു പറയണം. ഇതിന്റെ വകുപ്പും കോപ്പും ഒക്കെ നിനക്ക് അറിയാമല്ലോ..വക്കീല്‍ അല്ലെ..ഓക്കേ..ശരിയടാ..വളരെ നന്ദി” പൌലോസ് ഫോണ്‍ വച്ചു. “മുഹമ്മദ് അമീര്‍; എന്റെ കൂട്ടുകാരനാണ്. അവന്‍ രാമദാസിനെ കാണും. ആള് വക്കീല്‍ ആണ്. നീ ഒന്നും പേടിക്കണ്ട..അവളെ ഒന്നോ രണ്ടോ മണിക്കൂറിനകം പോലീസ് വിട്ടയയ്ക്കും” “വളരെ നന്ദി സാറേ. എനിക്കിപ്പോഴാണ് ഒരു സമാധാനം ആയത്. ഞാന്‍ അമ്മയെ വിളിച്ചു വിവരം ഒന്ന് പറയട്ടെ” വാസു രുക്മിണിയെ വിളിച്ചു കാര്യങ്ങള്‍ പറഞ്ഞ ശേഷം പൌലോസിനെ നോക്കി. “സാറേ ഞാന്‍ അങ്ങോട്ട് പോകുകയാണ്. അവര്‍ ആകെ പരിഭ്രാന്തിയില്‍ ആണ്. ഒന്നുരണ്ടു ദിവസം അവിടെ നിന്ന ശേഷം ഞാന്‍ വരാം.” “എന്നാല്‍ നീ ഉടന്‍ തന്നെ പൊക്കോ. എന്നെ ഇച്ചായന്‍ വിട്ടോളും വീട്ടിലോട്ട്” ഡോണ ഇടം കണ്ണിട്ടു പൌലോസിനെ നോക്കി പറഞ്ഞു. “എന്തോ..ഇച്ചായന്‍ കുറെ വിടും. നീ ഇവളെ വീട്ടില്‍ ആക്കിയിട്ടു പോയാല്‍ മതി..” പൌലോസ് പറഞ്ഞു. “ഹും..ഇങ്ങേരു കല്യാണം കഴിഞ്ഞാലും എന്നെ വേറെ വല്ലോന്റേം കൂടെ പറഞ്ഞു വിടുമെന്നാ തോന്നുന്നത്” ഡോണ സ്വയമെന്നപോലെ പറഞ്ഞു. “നിന്നെ ഞാന്‍ വേറെ വല്ലോന്റേം കൂടെ വിടില്ല. വാസുവിന്റെ കൂടെയേ നിന്നെ
💬 Comments
View all comments