Chapter Title : മൃഗം 22 [Master]
അടിപിടി തുടങ്ങുകയുമാണ് പതിവ്. നിങ്ങള്‍ ഇപ്പോഴേ അടി തുടങ്ങിയാല്‍, കല്യാണം കഴിഞ്ഞാല്‍ നടക്കാന്‍ പോകുന്നത് ലോകമഹായുദ്ധം ആയിരിക്കുമല്ലോ..” “നീ തൃശ്ശൂര്‍ പൂരം കണ്ടിട്ടുണ്ടോ? ങാ എന്നാല്‍ അതായിരിക്കും നടക്കുന്നത്” പൌലോസ് ഡോണയെ നോക്കി പറഞ്ഞു. “നീ വാടാ..നമുക്ക് പോകാം..ഹും..” അവള്‍ കപട ഗൌരവത്തോടെ വാസുവിനെ നോക്കി പറഞ്ഞു. “സാറേ എന്നാല്‍ ഞാനിവളെ അങ്ങോട്ട് വിട്ടിട്ടു സാവകാശം പോകാം. ഒന്ന് രണ്ട് ദിവസം ഞാനിവിടെ ഉണ്ടാകില്ല...” “ഡോണ്ട് വറി. എന്റെ പെമ്പ്രന്നോത്തിയുടെ സെക്യൂരിറ്റി ഞാന്‍ നോക്കിക്കോളാം നീ വരുന്നത് വരെ” “ഈ....” ഡോണ പൌലോസിനെ ഇളിച്ചു കാണിച്ചു. “ഒന്ന് പോടീ.. അവളുടെ ഒരു ഇളി..” വാസു കാണാതെ ഡോണ അയാള്‍ക്കൊരു ഫ്ലയിംഗ് കിസ് നല്‍കി. “ഓ..വരവ് വച്ചിരിക്കുന്നു..മോള് വേഗം ചെല്ല്..അവനു നാട്ടില്‍ പോകാനുള്ളതാ” “ബൈ..” “ബൈ..” ബൈക്കില്‍ അവര്‍ ഇരുവരും പുറത്തേക്ക് പോകുന്നത് നോക്കി നിന്ന ശേഷം പൌലോസ് സീറ്റിലേക്ക് ഇരുന്നു.
💬 Comments
View all comments