0%

Chapter Title : മൃഗം 22 [Master]

Author : Master Read All Parts 1647

പോകുന്നത്. ആരാണെന്ന് ആര്‍ക്കറിയാം” “ഉം..മോള് പേടിക്കണ്ട. ഇവിടെ പോലീസ് ഉണ്ട്..ഞങ്ങള്‍ കണ്ടുപിടിച്ചോളാം അവനെ..” അയാള്‍ അവളുടെ സൌന്ദര്യം കോരിക്കുടിച്ചുകൊണ്ട് പറഞ്ഞു. “എങ്ങനെങ്കിലും കണ്ടുപിടിക്കണേ അങ്കിള്‍” “പിന്നെ കണ്ടുപിടിക്കാതെ..അവനെ പിടിച്ചു ഞാന്‍ മോള്‍ടെ മുന്‍പില്‍ എത്തിച്ചു തരും..ഇനി എങ്ങനാ വീട്ടിലോട്ടു പോകുന്നത്?” അയാള്‍ ചോദിച്ചു. “നടക്കണം” “ഇത്രേം ദൂരമോ..വാ വണ്ടിയിലോട്ടു കേറ്..ഞാന്‍ വിടാം അങ്ങോട്ട്‌...” “വേണ്ട അങ്കിള്‍..നടന്നു പൊക്കോളാം” “മോളെ എല്ലാം അറിഞ്ഞോണ്ട് ഇങ്ങനെ സംസാരിക്കരുത്. തനിച്ച് അത്രേം ദൂരം നടക്കുന്നത് അപകടമാണ്. രാവിലെ അച്ഛനോട് സ്കൂളില്‍ കൊണ്ടുവിടാന്‍ പറയണം. സൈക്കിള്‍ ഇല്ലാതെ തനിച്ചു നടന്നു വരരുത്..വാ വന്നു കേറ്” “ചെല്ല് മോളെ..സാറ് കൊണ്ടുവിടും” കടക്കാരന്‍ പ്രോത്സാഹിപ്പിച്ചു. അവസാനം മനസ്സില്ലാമനസ്സോടെ ദിവ്യ അയാളുടെ വണ്ടിയില്‍, പിന്നിലെ സീറ്റില്‍ കയറി ഇരുന്നു. ഒരു രാജ്യം വെട്ടിപ്പിടിച്ച സേനാനായകന്റെ മനോഭാവത്തോടെ രവീന്ദ്രന്‍ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു. അത് മെല്ലെ മുന്‍പോട്ടു നീങ്ങി. രവീന്ദ്രന്റെ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു. ഇത്ര സുഖമായി അവള്‍ കയറിക്കിട്ടും എന്നയാള്‍ കരുതിയിരുന്നില്ല. സൈക്കിള്‍ പോയ വിഷമം കാരണമാണ് അവള്‍ കയറിയത് എന്നയാള്‍ക്ക് അറിയാമായിരുന്നു. രവീന്ദ്രന്റെ വാന്‍ കടയുടെ മുന്‍പില്‍ നിന്നും നീങ്ങി കണ്ണില്‍ നിന്നും മറഞ്ഞപ്പോള്‍, അല്‍പ്പം മാറി പിന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കറുത്ത പജേറോ ഒന്നിളകി. അതിന്റെ ഡ്രൈവിംഗ് സീറ്റില്‍ ഇരുന്ന അര്‍ജ്ജുന്‍ ധരിച്ചിരുന്ന കണ്ണാടി ഒന്നിളക്കി വച്ച ശേഷം ഗിയര്‍ മാറ്റി. വണ്ടി മെല്ലെ മുന്‍പോട്ടു നീങ്ങാന്‍ തുടങ്ങി. അതിന്റെ പിന്നിലെ സീറ്റില്‍ ഒരു മദ്യടിന്‍ ചുണ്ടോടു ചേര്‍ത്ത് സ്റ്റാന്‍ലിയും, മുന്‍പിലുള്ള രണ്ടാമത്തെ സീറ്റില്‍ ഒരു ച്യൂയിംഗ് ഗം ചവച്ചുകൊണ്ട് മാലിക്കും ഉണ്ടായിരുന്നു. “ഏതവനാടാ അവന്‍?” സ്റ്റാന്‍ലി മദ്യം നുണഞ്ഞുകൊണ്ട്, ദിവ്യയെ വണ്ടിയില്‍ കയറ്റിപ്പോയ രവീന്ദ്രനെപ്പറ്റി മാലിക്കിനോട് ചോദിക്കുകയായിരുന്നു. “അവനാണ് രവീന്ദ്രന്‍; പോലീസുകാരനാണ്. അവനും ആ പെണ്ണിന്റെ അച്ഛന്റെ അനുജന്‍ ദിവാകരനും ഇവളെന്നു വച്ചാല്‍ ഭ്രാന്ത് പിടിച്ചു നടക്കുകയാണെന്ന് ഇക്ക പറഞ്ഞിരുന്നു. നമ്മള്‍ വന്ന ദിവസം തന്നെ അവനെങ്ങനെ അവളെ കാണാന്‍ എത്തി എന്നതാണ് എനിക്ക് മനസിലാകാത്തത്” മാലിക്ക് സംശയത്തോടെ പറഞ്ഞു. “ഈ നായിന്റെ മോളെ എന്ന് പൊക്കാന്‍ വന്നാലും

💬 Comments

View all comments