Chapter Title : മൃഗം 22 [Master]
എനിക്കൊന്നു കാണണം..എനിക്കൊന്ന് അനുഭവിക്കണം. എന്നിട്ട് ചത്താലും വേണ്ടില്ല..” “അതെ സാറേ..എന്റെം ആഗ്രഹം അതുതന്നെയാണ്” “ശരി..എന്നാപ്പിന്നെ മറ്റന്നാള്‍ നമ്മള്‍ ഇത് നടത്തുന്നു..നാളെ അതിനു വേണ്ട ക്രമീകരണങ്ങള്‍ എല്ലാം ചെയ്യണം” “ശരി..” ഇരുവരും ഓരോ പെഗ് കൂടി ഗ്ലാസുകളിലേക്ക് പകര്‍ന്നു. -------------- സ്കൂളില്‍ നിന്നും പുറത്തിറങ്ങിയ ദിവ്യ റോഡില്‍ താന്‍ സൈക്കിള്‍ സ്ഥിരം വയ്ക്കുന്ന കടയുടെ അരികിലേക്ക് നടന്നു. ഇപ്പോള്‍ അവള്‍ ആരുമായും കൂട്ട് കൂടാറില്ല. പെണ്‍കുട്ടികളോട് പോലും അത്യാവശ്യത്തിനു മാത്രമാണ് സംസാരം. ആണ്‍കുട്ടികള്‍ മൊത്തം അവളെ മോഹിച്ചിരുന്നു എങ്കിലും ഒരാള് പോലും അവളോട് അടുക്കാന്‍ ധൈര്യപ്പെട്ടില്ല. അടുത്തിടെ അങ്ങനെ ധൈര്യം കാണിച്ചു ചെന്ന ഒരു ചെക്കന്റെ കവിളത്ത് തന്നെ അവള്‍ പ്രഹരിച്ചിരുന്നു. സംഹാരരുദ്രയുടെ ഭാവമായിരുന്നു അവള്‍ക്ക് തന്നോട് പ്രേമാഭ്യര്‍ത്ഥന നടത്തുന്ന ആണുങ്ങളോട്. കടയുടെ സമീപമെത്തിയ ദിവ്യ തന്റെ സൈക്കിള്‍ കാണാതെ വന്നപ്പോള്‍ ചെറുതായി ഒന്ന് ഞെട്ടി. “ചേട്ടാ എന്റെ സൈക്കിള്‍ കാണുന്നില്ല..” കടക്കാരനോട് അവള്‍ പറഞ്ഞു. “ങേ കാണുന്നില്ലേ?” അയാള്‍ വേഗം പുറത്തേക്ക് വന്നു. “ഇതിലൊന്നും മോള്‍ടെ സൈക്കിള്‍ ഇല്ലേ?” അയാള്‍ അവിടെ വച്ചിരുന്ന സൈക്കിളുകള്‍ നോക്കി ചോദിച്ചു. “ഇല്ല” അവള്‍ ആധിയോടെ ചുറ്റും നോക്കി പറഞ്ഞു. “മോള്‍ ഇവിടെത്തന്നെ ആണോ വച്ചത്? അതോ സ്കൂളിനുള്ളില്‍ കൊണ്ട് പോയാരുന്നോ?” “ഇല്ല ചേട്ടാ..ഞാനിവിടെതന്നെയാണ് വച്ചിരുന്നത്..ശ്ശൊ..ഇനി എന്ത് ചെയ്യും?” “എന്തൊരു കാലമാണ്. സൈക്കിള്‍ മോഷ്ടിക്കാനും ഓരോരോ തെണ്ടികള്‍..മോള് നടന്നു പോ..അല്ലാതെന്ത് ചെയ്യാന്‍..” “ഒത്തിരി ദൂരമുണ്ട്..” “കഷ്ടം തന്നെ..ഇവനൊന്നും ഗുണം പിടിക്കത്തില്ല..പാവം പിള്ളേരുടെ സൈക്കിള്‍ മോട്ടിക്കാന്‍ നടക്കുന്നു..” എന്ത് ചെയ്യണം എന്നറിയാതെ നിന്ന ദിവ്യയുടെ സമീപം രവീന്ദ്രന്റെ വാന്‍ എത്തി നിന്നു. “ദിവ്യ മോള്‍ അല്ലെ? എന്താ മോളെ എന്ത് പറ്റി?” അയാള്‍ നിഷ്കളങ്കമായ ചിരിയോടെ ചോദിച്ചു. “എന്റെ സൈക്കിള്‍ കാണുന്നില്ല അങ്കിള്‍..ആരോ മോഷ്ടിച്ചതാണ്..” അപ്പോഴത്തെ ഗതികേട് കൊണ്ട് അവള്‍ പറഞ്ഞു. “ങേ..മോഷ്ടിച്ചോ?” അയാള്‍ വണ്ടിയില്‍ നിന്നും ഇറങ്ങി. “എവിടാ മോള് സൈക്കിള് വച്ചിരുന്നത്?” “ഇവിടെ..എന്നും ഇവിടാ ഞാന്‍ സൈക്കിള് വക്കുന്നത്” “താന്‍ കണ്ടോടോ ആരേലും സൈക്കിള്‍ കൊണ്ട് പോകുന്നത്” അയാള്‍ കടക്കാരനോട് ചോദിച്ചു. “ഇല്ല സാറെ..ഞാന്‍ കടേല്‍ ജോലിത്തിരക്കില്‍ അല്ലെ..എത്ര പേരാ വന്നു
💬 Comments
View all comments