0%

Chapter Title : മൃഗം 24 [Master]

Author : Master Read All Parts 2054

മുന്‍പോട്ടെടുത്തു. ---------------------- “സഫിയ മോളേ..” സ്കൂള്‍ വിട്ടു ബാഗുമായി സ്ഥിരം പോകുന്ന ഓട്ടോയില്‍ കയറാന്‍ റോഡിലേക്ക് പോകുകയായിരുന്ന സഫിയയെ വാസു വിളിച്ചു. അവള്‍ മുന്‍പ് കണ്ടു പരിചയമില്ലാത്ത അവനെ നിഷ്കളങ്കതയോടെ നോക്കി. “മോള്‍ടെ വാപ്പെടെ കൂട്ടുകാരനാ മാമന്‍. മോള് ഇപ്പൊ വീട്ടിലോട്ടു പോണ്ട. അവിടെ പോലീസ് കേറി ഉപ്പൂപ്പാനേം മോള്‍ടെ ഉമ്മേനേം എല്ലാം പിടിച്ചോണ്ട് പോയി. വാപ്പ അയച്ചതാ മാമനെ..വാപ്പേം പോലീസ് തെരക്കുന്നുണ്ട്. മോള് ചെന്നാല്‍ മോളേം പോലീസ് കൊണ്ടുപോകും..വാപ്പ മംഗലാപുരത്ത് നിന്നും വരുന്ന വരെ മോളെ മാമന്റെ വീട്ടില്‍ താമസിപ്പിക്കാന്‍ എന്നെ വിളിച്ചു പറഞ്ഞു..നമുക്ക് പോകാം..” “യ്യോ..എന്തിനാ എന്റെ ഉമ്മേനേം ഉപ്പൂപ്പാനേം പോലീസ് പിടിച്ചത്..” “മാമനറിയില്ല. മോളെ വീട്ടിലാക്കിയിട്ടു മാമന്‍ പോയി തിരക്കാം എന്താ..” “എവിടാ മാമന്റെ വീട്?” “ഇവിടെ അടുത്താ...” വാസു ശങ്കയോടെ നോക്കി. കൊച്ച് വരുമോ എന്നവന് വലിയ നിശ്ചയം ഒന്നും ഉണ്ടായിരുന്നില്ല. വന്നില്ലെങ്കില്‍ രാത്രി തട്ടിയെടുത്ത് പോകാനായിരുന്നു അവന്റെ പ്ലാന്‍. പക്ഷെ സഫിയ അവനെ വിശ്വസിച്ചു. വാസു കുട്ടിയെ ബൈക്കില്‍ ഇരുത്തി നേരെ അവന്റെ വീട്ടിലേക്ക് പോയി. “ഗോപാലന്‍ ചേട്ടാ ഇതെന്റെ കൂട്ടുകാരന്‍ ഷാജിയുടെ മോളാണ്. വീട്ടില്‍ ചില കുഴപ്പങ്ങള്‍ കാരണം കൊച്ചിനെ രണ്ട് ദിവസം ഇവിടെ നിര്‍ത്താന്‍ കൊണ്ടുവന്നതാ..ഇവളെ നല്ലോണം നോക്കിക്കോണേ..ഇത് ഇവള്‍ക്കിടാനുള്ള തുണികള്‍ ആണ്...” വഴിക്ക് ഒരു കടയില്‍ നിന്നും വാങ്ങിയ രണ്ട് ജോഡി ഡ്രസ്സ്‌ നല്‍കിക്കൊണ്ട് വാസു ഗോപാലനോട്‌ പറഞ്ഞു. “അതിനെന്താ കുഞ്ഞേ..മോള് പോയി കുളിച്ചിട്ടു ബാ....” ഗോപാലന്‍ അവളുടെ ബാഗ് വാങ്ങി വച്ചുകൊണ്ട് പറഞ്ഞു. “ഹായ് മാമന്റെ നല്ല വീടാണല്ലോ..എനിക്ക് ടിവി കാണാമോ?” സഫിയ ചുറ്റും നോക്കി ആഹ്ലാദത്തോടെ ചോദിച്ചു. “പിന്നെന്താ..ഈ അപ്പാപ്പനോട് പറഞ്ഞാ മതി..മോള്‍ക്ക് വേണ്ടതെല്ലാം തരും കേട്ടോ..മോള് വാപ്പ വരുന്നത് വരെ ഇവിടെ താമസിച്ചോണം. സ്കൂളിലും പോണ്ട അതുവരെ കേട്ടോ” വാസു പറഞ്ഞു. “വാപ്പ എപ്പോ വരും?” “മാമന്‍

💬 Comments

View all comments