Chapter Title : മൃഗം 24 [Master]
ചോദ്യം. അതുകൊണ്ട് ഇത് ഒരു ജനകീയ പ്രശ്നമാക്കി മാറ്റി മാധ്യമങ്ങളും ജനങ്ങളും ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയാല്‍ മാത്രമേ ഇതിനൊരു സോഷ്യല്‍ ഇമ്പാക്റ്റ് ലഭിക്കൂ. അങ്ങനെ ഒരു സിറ്റുവേഷന്‍ ഉണ്ടായാല്‍, കേസ് പരിഗണിക്കാന്‍ കോടതി നിര്‍ബന്ധിതമാകും. അന്നത്തെ അന്വേഷ ഉദ്യോഗസ്ഥര്‍ക്ക് എതിരെ കോടതി നടപടി സ്വീകരിക്കുന്നെങ്കില്‍ സ്വീകരിച്ചോട്ടെ..അത് നമുക്ക് പ്രശ്നമല്ല. പക്ഷെ നീ നിന്റെ മീഡിയ ഇന്‍ഫ്ലുവന്‍സ് ഉപയോഗിച്ച് ഈ വിഷയം വീണ്ടും സജീവമാക്കണം. അതിനു മുന്‍പ് മൊത്തം തെളിവുകളും നമ്മള്‍ ശേഖരിക്കുകയും വേണം. ഡെവിള്‍സിന് വേണ്ടി ഹാജരാകുക അഡ്വക്കേറ്റ് ഭദ്രന്‍ ആണ് എന്ന ഫാക്റ്ററും നമ്മള്‍ ഗൌരവമായിത്തന്നെ കാണണം. ചെറിയ ഒരു പിഴവ് പോലും നമ്മുടെ ഭാഗത്തുണ്ടാകാന്‍ പാടില്ല.” ഇന്ദുലേഖ പൌലൊസിനെയും ഡോണയെയും നോക്കി. “അതെ മാഡം. നമുക്കിത് വ്യക്തമായ പ്ലാനോട് കൂടി വേണം ചെയ്യാന്‍. ആദ്യം തെളിവുകള്‍..പിന്നെ മീഡിയ ഹൈപ്..പക്ഷെ ഡെവിള്‍സിനെതിരെ ന്യൂസ് നല്കാന്‍ ഇവളുടെ മുതലാളി തയാറാകുമോ?” പൌലോസ് സംശയത്തോടെ ഡോണയെ നോക്കി. “ഒരിക്കലുമില്ല. നമുക്ക് അവരുടെ പേര് പറഞ്ഞുകൊണ്ട് ന്യൂസ് നല്‍കാന്‍ പറ്റില്ല. പകരം ചില പ്രമുഖര്‍ എന്നോ മറ്റോ മാത്രമേ പറയാന്‍ പറ്റൂ. അതുതന്നെ അയാള് സമ്മതിക്കുമോ എന്ന് സംശയമാണ്. എങ്കിലും അത് ഞാന്‍ മാനേജ് ചെയ്തോളാം. നമ്മള്‍ ഈ ചര്‍ച്ച തുടക്കമിട്ടു ജനം ശ്രദ്ധിക്കുന്നു എന്നറിഞ്ഞാല്‍ ബാക്കി എല്ലാവനും തനിയെ പിന്നാലെ കൂടിക്കോളും” ഡോണ പറഞ്ഞു. “വെല്‍..നീ വാര്‍ത്തകള്‍ നല്‍കുമ്പോള്‍ ഇത് നിന്റെ വ്യക്തിപരമായ അന്വേഷണ ഫലമാണ് എന്നെ പറയാവൂ. എന്റെയോ പൌലോസിന്റെയോ ഇടപെടല്‍ ആരും അറിയരുത്. കാരണം ഞങ്ങള്‍ അണ്‍ ഒഫീഷ്യലായാണ് തല്‍ക്കാലം ഇതില്‍ ഇടപെടുന്നത്. അതുകൊണ്ടാണ് ഈ
💬 Comments
View all comments