0%

Chapter Title : മൃഗം 24 [Master]

Author : Master Read All Parts 2052

തീരുമാനിക്കാം. വാസൂ ആള്‍ ദ ബെസ്റ്റ്..സൂക്ഷിക്കണം” ഇന്ദുലേഖ പറഞ്ഞു. വാസു മറുപടി ഒന്നും നല്‍കിയില്ല. ------------------------ മാത്തന്‍ ജൂനിയറിനു പ്രായം പത്തൊമ്പത്. ഗള്‍ഫില്‍ നിന്നു പണംവാരുന്ന സീനിയര്‍ മാത്തന്‍ പുത്രന് വേണ്ടതെല്ലാം സാധിച്ചു കൊടുക്കാനാണ് താന്‍ മരുഭൂമി സ്വര്‍ഗ്ഗമായി കരുതുന്നത് എന്ന് ചിന്തിക്കുന്ന കൂട്ടത്തിലാണ്. ഏക മകന് വേണ്ടി വലിയ വീടും വന്‍ ബാങ്ക് ബാലന്‍സും സ്വരുക്കൂട്ടിയ അയാള്‍ അവന് മറ്റൊരു വീടുകൂടി പണിതുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷമാണ്‌ വെറും ആറുമാസം മാത്രം പഴക്കമുള്ള ബൈക്ക് മാറ്റി പുതിയ ഡ്യൂക്ക് വാങ്ങി അയാള്‍ അവനു നല്‍കിയത്. മാര്‍ക്കറ്റില്‍ ഇറങ്ങുന്ന ഏറ്റവും വിലപിടിപ്പുള്ള മൊബൈല്‍ ഫോണുകള്‍ ആദ്യമായി സ്വന്തമാക്കുന്നവരില്‍ ഒരാള്‍ ജൂനിയര്‍ മാത്തന്‍ ആയിരിക്കും. മൂന്നോ നാലോ മൊബൈലുകള്‍ ഉള്ള അവന്‍ അതുപയോഗിച്ചു പല പരിപാടികളും ചെയ്യാറുണ്ട്. സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ബസ് സ്റ്റോപ്പുകള്‍, കോളജുകള്‍ എന്നിവ കേന്ദ്രീകരിച്ച് അവന്‍ ഗ്ലാമര്‍ ഉള്ള സ്ത്രീകളുടെ ഫോട്ടോകളും വീഡിയോകളും അവരറിയാതെ എടുത്ത് നെറ്റില്‍ ഇടുന്ന ഒരു ഹോബി കുറെക്കാലമായി പിന്തുടരുന്നുണ്ട്. എന്തായാലും മുഖം കാണിക്കാതെയാണ് അവന്‍ സംഗതി നെറ്റില്‍ ഇടുക. മുഖം അവനു കാണാനും ബാക്കി നാട്ടുകാര്‍ക്ക് കാണാനും എന്നാണ് അവന്റെ പോളിസി. അന്ന് ഉച്ചയ്ക്കും അവന്‍ തന്റെ ഡ്യൂക്ക് ബൈക്കില്‍ ഇരുന്നുകൊണ്ട്, ആരും ശ്രദ്ധിക്കാത്ത തരത്തില്‍ ബസ് സ്റ്റോപ്പിലെ ചില പെണ്‍കുട്ടികളുടെ വീഡിയോ ലോങ്ങ്‌ റേഞ്ചില്‍ എടുക്കുകയായിരുന്നു. മൊബൈല്‍ വീഡിയോ എടുക്കുന്നതായി ഒരാള്‍ക്കും തോന്നാത്ത തരത്തില്‍ ഇയര്‍ ഫോണ്‍ വച്ച് ആരോടോ സംസാരിക്കുന്ന മട്ടിലാണ് മാത്തന്‍ ജൂനിയര്‍ തന്റെ വിദഗ്ധമായ കഴിവ് പ്രയോഗിച്ചുകൊണ്ടിരുന്നത്. പക്ഷെ ഒരാള്‍ വീഡിയോ എടുക്കുന്നത് കണ്ടാല്‍ തല്‍ക്ഷണം അത് മനസിലാക്കാന്‍ കഴിവുള്ള ഡോണ, വാസുവിന്റെയൊപ്പം അതുവഴി തന്നെ അപ്പോള്‍ വന്നത് മാത്തന്‍ ജൂനിയറിന്റെ കഷ്ടകാലം എന്നല്ലാതെ എന്ത് പറയാന്‍. “ടാ വാസു..നീയല്ലേ പറഞ്ഞത് ഷാജിയെ വിളിക്കാന്‍ നിനക്ക് മറ്റാരുടെയെങ്കിലും മൊബൈല്‍ വേണമെന്ന്..സംഗതി ഇവിടെ

💬 Comments

View all comments