0%

Chapter Title : മൃഗം 24 [Master]

Author : Master Read All Parts 2050

ചെയ്തില്ല എന്ന് കോടതിയില്‍ പറയാം..അവര്‍ക്ക് ഭീഷണി കിട്ടിയതിന്റെ തെളിവായി എന്ത് കിട്ടുമെന്ന് ഞാനൊന്നു ശ്രമിച്ചു നോക്കാം..” പൌലോസ് പറഞ്ഞു. “മറ്റൊന്ന്..മുംതാസിനെ പ്രണയിച്ചു ചതിച്ച കബീര്‍ ആണ്. അവനെ കിട്ടിയാല്‍ നമ്മള്‍ പകുതി ഗെയിം ജയിച്ചു. പക്ഷെ അവന്‍ വിദേശത്ത് എവിടെയോ ആണ്. അവനാണ് ഈ കൊട്ടേഷന്‍ ഡെവിള്‍സിന് നല്‍കിയത്..” ഡോണ ഇന്ദുലേഖയെ നോക്കിയാണ് അത് പറഞ്ഞത്. “അവനെക്കുറിച്ച് രഹസ്യമായി നമുക്ക് അന്വേഷിക്കാം..എവിടെ ഉണ്ടെങ്കിലും അവനെ നാട്ടില്‍ എത്തിക്കണം..” ഇന്ദുലേഖ പറഞ്ഞു. “അപ്പോള്‍ ആദ്യം നമുക്ക് ഷാജി..എന്താ മാഡം?” പൌലോസ് ചോദിച്ചു. “അതെ. അവന്‍ അവര്‍ക്കെതിരെ മൊഴി നല്‍കണം. ഡോണ, ഓരോ വ്യക്തികള്‍ നല്‍കുന്ന മൊഴികളും നീ വീഡിയോ ആയി വേണം സൂക്ഷിക്കാന്‍. അതിന്റെ ഓരോ കോപ്പികള്‍ നീയും ഞാനും പൌലോസും സൂക്ഷിക്കണം. വീഡിയോ മോഴികള്‍ക്ക് ഒപ്പം, അവര്‍ എഴുതി സ്വന്തം വിരലടയാളം പതിച്ച് നല്‍കുന്ന സ്റ്റേറ്റ്മെന്റും നമ്മള്‍ വാങ്ങണം. നാളെ അവര്‍ കാലുമാറിയാലും കോടതിയില്‍ നമ്മുടെ ഭാഗം തോല്‍ക്കാന്‍ പാടില്ല” ഇന്ദുലേഖ പറഞ്ഞു. “എന്റെ പക്കല്‍ വീഡിയോകള്‍ തന്നെയാണ് ഉള്ളത്. എഴുതി വാങ്ങല്‍ ഞാന്‍ വിചാരിച്ചാല്‍ നടക്കില്ല..” “എനിവേ..ആദ്യം നമുക്ക് ഷാജിയുടെ കാര്യം സംസാരിക്കാം. അവന്റെ അനുകൂല മൊഴി കിട്ടാന്‍ എന്താണ് വഴി?” ഇന്ദുലേഖ പൌലൊസിനെയും ഡോണയെയും നോക്കി. “അത് വാസു ഏറ്റിട്ടുണ്ട്..” അവനെ നോക്കി ഡോണ പറഞ്ഞു. “എങ്ങനെയാണ് വാസൂ നീ അത് പ്ലാന്‍ ചെയ്യുന്നത്?” ഇന്ദുലേഖ അവനോടു ചോദിച്ചു. “അത് ഞാന്‍ ചെയ്തോളാം. പക്ഷെ പോലീസില്‍ പരാതി വന്നാല്‍ നിങ്ങള്‍ എനിക്കെതിരെ തിരിയരുത്...” വാസു പറഞ്ഞു. “നീ ആരെയും കൊല്ലുകയൊന്നും ഇല്ലല്ലോ?” ഇന്ദുലേഖ ചെറുചിരിയോടെ ചോദിച്ചു. “ഏയ്‌..പക്ഷെ പോലീസില്‍ പരാതി വരാനിടയുണ്ട്....” “അക്കാര്യത്തില്‍ നീ പേടിക്കണ്ട. ഞങ്ങളത് വേണ്ടതുപോലെ കൈകാര്യം ചെയ്തോളാം. പക്ഷെ അവന്‍ മൊഴി നല്‍കണം..” “നല്‍കിയിരിക്കും...” “എന്നാല്‍ ശരി. ഷാജിയുടെ മൊഴിക്ക് ശേഷം നമുക്ക് അടുത്ത കാര്യം

💬 Comments

View all comments