0%

Chapter Title : മൃഗം 24 [Master]

Author : Master Read All Parts 2049

ഇന്ദുലേഖ പൌലൊസിനെയും ഡോണയെയും നോക്കി. “അതെ മാഡം. നമുക്കിത് വ്യക്തമായ പ്ലാനോട് കൂടി വേണം ചെയ്യാന്‍. ആദ്യം തെളിവുകള്‍..പിന്നെ മീഡിയ ഹൈപ്..പക്ഷെ ഡെവിള്‍സിനെതിരെ ന്യൂസ് നല്കാന്‍ ഇവളുടെ മുതലാളി തയാറാകുമോ?” പൌലോസ് സംശയത്തോടെ ഡോണയെ നോക്കി. “ഒരിക്കലുമില്ല. നമുക്ക് അവരുടെ പേര് പറഞ്ഞുകൊണ്ട് ന്യൂസ് നല്‍കാന്‍ പറ്റില്ല. പകരം ചില പ്രമുഖര്‍ എന്നോ മറ്റോ മാത്രമേ പറയാന്‍ പറ്റൂ. അതുതന്നെ അയാള് സമ്മതിക്കുമോ എന്ന് സംശയമാണ്. എങ്കിലും അത് ഞാന്‍ മാനേജ് ചെയ്തോളാം. നമ്മള്‍ ഈ ചര്‍ച്ച തുടക്കമിട്ടു ജനം ശ്രദ്ധിക്കുന്നു എന്നറിഞ്ഞാല്‍ ബാക്കി എല്ലാവനും തനിയെ പിന്നാലെ കൂടിക്കോളും” ഡോണ പറഞ്ഞു. “വെല്‍..നീ വാര്‍ത്തകള്‍ നല്‍കുമ്പോള്‍ ഇത് നിന്റെ വ്യക്തിപരമായ അന്വേഷണ ഫലമാണ്‌ എന്നെ പറയാവൂ. എന്റെയോ പൌലോസിന്റെയോ ഇടപെടല്‍ ആരും അറിയരുത്. കാരണം ഞങ്ങള്‍ അണ്‍ ഒഫീഷ്യലായാണ് തല്‍ക്കാലം ഇതില്‍ ഇടപെടുന്നത്. അതുകൊണ്ടാണ് ഈ ചര്‍ച്ച ഞാന്‍ വീട്ടിലാക്കിയതും” “ഇല്ല. ഇത് കോടതിയില്‍ എത്തുന്ന സാഹചര്യം ഉണ്ടാകുമ്പോള്‍ മാത്രമേ നിന്റെയും ഇച്ചായന്റെയും പേരുകള്‍ ഞാന്‍ പുറത്ത് വിടൂ” “ഒകെ..അപ്പോള്‍ അടുത്തത് തെളിവുകളുടെ ലിസ്റ്റ് ആണ്. ഒന്നാമതായി ഷാജി എന്ന ഡ്രൈവറുടെ മൊഴി നമുക്ക് കിട്ടണം..അതേപോലെ നീ പറഞ്ഞ ഏതോ രണ്ടുപെരില്ലേ? മുംതാസിനെ വണ്ടിയില്‍ കയറ്റി കൊണ്ട് പോകുന്നത് കണ്ടു എന്ന് പറഞ്ഞവര്‍? അവരുടെ മൊഴി വളരെ പ്രധാനപ്പെട്ടതാണ്.” ഇന്ദുലേഖ ഡോണയെ നോക്കി. “അതെ..അബുബക്കര്‍ ഇക്കയും ട്രീസ ടീച്ചറും..പക്ഷെ ഡെവിള്‍സിനെതിരെ മൊഴി നല്‍കാന്‍ അവര്‍ക്ക് ധൈര്യമില്ല” ഡോണ ആശങ്കയോടെ പറഞ്ഞു. “കിട്ടിയേ പറ്റൂ. അതിനുള്ള വഴി നമ്മള്‍ കണ്ടെത്തണം” ഇന്ദുലേഖ പറഞ്ഞു. “പിന്നെ അവളെ കൊണ്ടുപോയ വണ്ടി അവരുടേതാണ് എന്ന് തെളിയിക്കാന്‍ പറ്റണം. അതിന്റെ നമ്പര്‍ ട്രീസയ്ക്കും ബക്കറിനും നല്‍കി അവരത് ഓര്‍ത്തിരിക്കാന്‍ കാരണമായി പറയേണ്ടത് പോലീസില്‍ വിളിക്കാന്‍ വേണ്ടി കുറിച്ചെടുത്തു എന്നായിരിക്കണം. പക്ഷെ ഡെവിള്‍സ് ഭീഷണി മുഴക്കിയതിനാല്‍ ഭയം കാരണം

💬 Comments

View all comments