Chapter Title : മൃഗം 24 [Master]
പോലും കോടതി അത് മുഖവിലയ്ക്ക് പോലും എടുക്കില്ല..” “യെസ്..അതുകൊണ്ട്?” “അതുകൊണ്ട് നമ്മള്‍ പരമാവധി തെളിവുകള്‍ കളക്റ്റ് ചെയ്യണം. അറേബ്യന്‍ ഡെവിള്‍സിന്റെ ഇടപെടല്‍ സംശയാതീതമായിത്തന്നെ കോടതിക്ക് ബോധ്യപ്പെടാന്‍ കഴിയണം. അസീസ്, കരണ്ടി എന്നീ രണ്ടുപേരുടെയും മരിച്ചുപോയ മീനയുടെയും മൊഴികളാണ് ഇപ്പോള്‍ നമ്മുടെ പക്കല്‍ ഉള്ളത്. ഈ മൂന്നു പേരുടെ മൊഴികളും കോടതി അംഗീകരിക്കാന്‍ സാധ്യത കുറവാണ്. കാരണം ഇവര്‍ മൂവരും വിശ്വാസ്യത ഇല്ലാത്തവരാണ് എന്നത് തന്നെ. അതുകൊണ്ട് വിശ്വാസ്യതയുള്ള ആരുടെയെങ്കിലും മൊഴി നമുക്ക് വേണം. ഒപ്പം അന്ന് മുംതാസിനെ അവരുടെ താവളത്തില്‍ എത്തിച്ചു എന്നതിന്റെ വ്യക്തമായ തെളിവ് നമ്മള്‍ കണ്ടെത്തുകയും വേണം. അസീസിന് നമ്മെ ഇക്കാര്യത്തില്‍ സഹായിക്കാന്‍ പറ്റും.” “അന്ന് അവരുടെ വണ്ടി ഒടിച്ച ഷാജിയുടെ മൊഴിയും നിര്‍ണ്ണായകമാണ്. അവന്‍ നമ്മോടു പക്ഷെ സഹകരിക്കുമെന്ന് കരുതാന്‍ പറ്റില്ല” ഡോണ പറഞ്ഞു. “അവന്റെ മൊഴി നമുക്ക് കിട്ടണം. ഇങ്ങനെ തെളിവുകള്‍ മൊത്തം കിട്ടിയാല്‍പ്പോലും നമുക്ക് കോടതിയെ സമീപിക്കാന്‍ പറ്റില്ല. കാരണം പോലീസ് തന്നെ തങ്ങള്‍ യഥാര്‍ത്ഥ പ്രതിയെ അല്ല അന്ന് ഹാജരാക്കിയത് എന്ന് പറഞ്ഞാല്‍, പിന്നെ ഇപ്പോള്‍ നിങ്ങള്‍ പറയുന്നത് എങ്ങനെ വിശ്വസിക്കും എന്നാകും കോടതിയുടെ ചോദ്യം. അതുകൊണ്ട് ഇത് ഒരു ജനകീയ പ്രശ്നമാക്കി മാറ്റി മാധ്യമങ്ങളും ജനങ്ങളും ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയാല്‍ മാത്രമേ ഇതിനൊരു സോഷ്യല്‍ ഇമ്പാക്റ്റ് ലഭിക്കൂ. അങ്ങനെ ഒരു സിറ്റുവേഷന്‍ ഉണ്ടായാല്‍, കേസ് പരിഗണിക്കാന്‍ കോടതി നിര്‍ബന്ധിതമാകും. അന്നത്തെ അന്വേഷ ഉദ്യോഗസ്ഥര്‍ക്ക് എതിരെ കോടതി നടപടി സ്വീകരിക്കുന്നെങ്കില്‍ സ്വീകരിച്ചോട്ടെ..അത് നമുക്ക് പ്രശ്നമല്ല. പക്ഷെ നീ നിന്റെ മീഡിയ ഇന്‍ഫ്ലുവന്‍സ് ഉപയോഗിച്ച് ഈ വിഷയം വീണ്ടും സജീവമാക്കണം. അതിനു മുന്‍പ് മൊത്തം തെളിവുകളും നമ്മള്‍ ശേഖരിക്കുകയും വേണം. ഡെവിള്‍സിന് വേണ്ടി ഹാജരാകുക അഡ്വക്കേറ്റ് ഭദ്രന്‍ ആണ് എന്ന ഫാക്റ്ററും നമ്മള്‍ ഗൌരവമായിത്തന്നെ കാണണം. ചെറിയ ഒരു പിഴവ് പോലും നമ്മുടെ ഭാഗത്തുണ്ടാകാന്‍ പാടില്ല.”
💬 Comments
View all comments