0%

Chapter Title : മൃഗം 24 [Master]

Author : Master Read All Parts 2047

ഒന്ന് കയറിയാല്‍ മതി. നമ്മള്‍ വലിയ പ്രശ്നങ്ങള്‍ ആയി കരുതുന്ന പലതും ഒരു പുല്ലുമല്ല എന്ന് അപ്പോള്‍ ബോധ്യമാകും. ഞാന്‍ ആഴ്ചയില്‍ ഒരിക്കല്‍ ഏതെങ്കിലും ഒരു ആശുപത്രിയില്‍ പോകാറുണ്ട്...എന്നെത്തന്നെ എന്റെ സൌഭാഗ്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ വേണ്ടി. അതുകൊണ്ട് ഇപ്പോള്‍ നീ കരുതുന്നതൊന്നും ഒരു ചുക്കുമല്ല..കമോണ്‍ മാന്‍..” പൌലോസ് അവന്റെ കൈയില്‍ പിടിച്ച് എഴുന്നേല്‍പ്പിച്ചു. വാസു ഒന്നും മിണ്ടാതെ അയാളുടെ കൂടെ ഇന്ദുവിന്റെ വീടിന്റെ ഉള്ളിലേക്ക് കയറി. “ഡോണ..എനിക്ക് ഇന്ന് നിന്റെ കേസില്‍ വളരെ അവിചാരിതമായി ഒരു താല്പര്യം ഉണ്ടായി. എന്റെ പ്രൊഫഷണല്‍ എത്തിക്സിനു എതിരായ കാര്യമാണ് എങ്കിലും നമ്മള്‍ നിയമം തോല്‍ക്കാന്‍ ആഗ്രഹിക്കുന്നവരല്ലല്ലോ? നിയമത്തിന്റെ കാവലാളുകള്‍ തന്നെ അതിനെ ദുര്‍ബ്ബലപ്പെടുത്തുമ്പോള്‍, അതിനെതിരെ ഇത്ര കഷ്ടപ്പെടുന്ന നിന്നെ മാതൃക ആക്കാനാണ് എന്റെ തീരുമാനം. ഈ കേസില്‍ ഞാന്‍ ഇടപെടുന്നത് നിന്നോടുള്ള എന്റെ താല്‍പര്യം കൊണ്ട് മാത്രമല്ല..നിന്റെ ആദര്‍ശം എന്റെയും തലയ്ക്ക് കുറെ പിടിച്ചു പോയത് കൊണ്ടുകൂടിയാണ്. ഒരു പെണ്‍കുട്ടിയുടെ ജീവിതം ഇല്ലാതാക്കിയ ചിലര്‍ യാതൊരു ശിക്ഷയും കിട്ടാതെ സുഖമായി ജീവിക്കുന്നത് എന്നെപ്പോലെ പോലീസില്‍ ജോലി ചെയ്യുന്നവര്‍ക്ക് നേരെയുള്ള കൊഞ്ഞനം കുത്തലാണ്. അതുകൊണ്ട് മുംതാസ് കേസ് അനൌദ്യോഗികമായി ഞാന്‍ ഏറ്റെടുക്കുന്നു. ഇതില്‍ നമുക്ക് വേണ്ട തെളിവുകള്‍ എല്ലാം ലഭിച്ചാല്‍, നിയമപരമായിത്തന്നെ നമുക്ക് മുന്‍പോട്ടു പോകാം. എന്നാല്‍ അതിനു മുന്‍പേ അങ്ങനെ നീങ്ങാനുള്ള ഒരു അന്തരീക്ഷം നമ്മള്‍ സൃഷ്ടിച്ചെടുക്കണം” ഇന്ദുലേഖ ആമുഖമായി പറഞ്ഞു. “യു മീന്‍?’ ഡോണ ചോദ്യഭാവത്തില്‍ അവളെ നോക്കി. “ഈ കേസ് പോലീസ് അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കി കോടതി തീര്‍പ്പാക്കി ശിക്ഷ വിധിച്ച ഒന്നാണ്. അന്ന് പ്രതിയായി ജയിലില്‍ പോയ ആള്‍ ഇന്ന് താനല്ല പ്രതി എന്ന് നേരിട്ട് കോടതിയോട് പറഞ്ഞാലും അതിനൊരു വിലയും കാണില്ല. നീ എന്തുകൊണ്ട് അന്നങ്ങനെ പറഞ്ഞു എന്ന് കോടതി ചോദിച്ചാല്‍ അയാള്‍ക്ക് ഉത്തരം മുട്ടും. ഇനി എന്തെങ്കിലും മറുപടി നല്‍കിയാല്‍

💬 Comments

View all comments