Chapter Title : മൃഗം 24 [Master]
ഇന്ദുലേഖയെ ഞാനൊരു സൂപ്പര്‍ താരം ആക്കും..നോക്കിക്കോ” “ആണേ..അന്ന് നീ കാലുമാറിയാല്‍ വല്ല കള്ളക്കേസിലും കുടുക്കി ഞാന്‍ നിന്നെ അകത്താക്കും..പറഞ്ഞേക്കാം..” അവരുടെ സൌഹൃദ സംഭാഷണം മറ്റുള്ളവര്‍ ആസ്വദിച്ചു ചിരിക്കുമ്പോള്‍ വാസു ഉള്ളില്‍ കയറാതെ പുറത്ത് വരാന്തയില്‍ ഇരിക്കുകയായിരുന്നു. “സൊ ഡോണ..കമോണ്‍..നമുക്ക് മുകളില്‍ ഇരിക്കാം” ഇന്ദുലേഖ പറഞ്ഞു. “വണ്‍ മിനിറ്റ്..വാസു എവിടെ? അവനെന്താ ഉള്ളില്‍ വരാഞ്ഞത്” ഡോണ സ്വയം പറഞ്ഞുകൊണ്ട് പുറത്തേക്ക് പോയി. വരാന്തയുടെ മൂലയ്ക്ക് ഇരിക്കുന്ന വാസുവിന്റെ അടുത്തേക്ക് അവള്‍ ചെന്നു. അവന്റെ മുഖഭാവം കണ്ടപ്പോള്‍ ഡോണയുടെ മുഖം ആര്‍ദ്രമായി. “വാസു..വാടാ..നീ എന്തിനാ ഇവിടെ ഇരുന്നത്?” അവള്‍ ചോദിച്ചു. “ഇല്ല..നിങ്ങള്‍ സംസാരിക്ക്. എനിക്കതില്‍ എന്ത് ചെയ്യാനാണ്..ഞാനിവിടെ ഇരുന്നോളാം” അവന്‍ പറഞ്ഞു. അവന്റെ മനസ് അസ്വസ്ഥമാണ് എന്നറിയമായിരുന്ന ഡോണ അവന്റെ അരികില്‍ ഇരുന്നു. “വാസു..നീയാണ് എന്റെ ഊര്‍ജ്ജം. നീ ഇങ്ങനെ വിഷമിച്ചിരുന്നാല്‍ എനിക്ക് ഒന്നും ചെയ്യാനുള്ള ശക്തി ഉണ്ടാകില്ല. പ്ലീസ്..നീ ദിവ്യയുടെ കാര്യം മനസ്സില്‍ നിന്നും കളയൂ. അവള്‍ മോശമായി പെരുമാറിയത് നിന്റെ കുഴപ്പം കൊണ്ടല്ലല്ലോ...എടാ..എന്നെ നോക്ക്..നീ വിഷമിച്ചാല്‍ അത് നിന്നെക്കാള്‍ ഏറെ എന്നെ ആകും വേദനിപ്പിക്കുക..” വാസു മിണ്ടിയില്ല. “എന്താ..എന്ത് പറ്റി വാസൂ?’ പൌലോസും അവിടേക്ക് എത്തി. “ഇച്ചായാ ഇവന്‍ മൂഡ് ഓഫ് ആണ്..ഒന്ന് വിളിച്ചോണ്ട് വാ..” ഡോണ എഴുന്നേറ്റ് ഉള്ളിലേക്ക് നടന്നുകൊണ്ട് പറഞ്ഞു. പൌലോസ് വാസുവിന്റെ അരികില്‍ ഇരുന്ന് അവന്റെ കൈയില്‍ പിടിച്ചു. “വാസൂ..നിന്നെപ്പോലെ ഒരാളുടെ മനസ് വിഷമിക്കണം എങ്കില്‍ എന്തോ കാര്യമായ പ്രശ്നമുണ്ട് എന്നെനിക്ക് ഊഹിക്കാന്‍ പറ്റും. ഞാന്‍ എന്താണ് കാര്യമെന്ന് ചോദിക്കുന്നില്ല. പക്ഷെ ആ പോയവള്‍ ഇല്ലേ..അവള്‍ക്ക് എന്നേക്കാള്‍ സ്നേഹം നിന്നോടാണ്..നിന്റെ മനസു വിഷമിച്ചാല്‍, അത് അവള്‍ക്ക് താങ്ങാന്‍ പറ്റില്ല. നീ ഒരു കരുത്തനായ യുവാവാണ്..മനസിനെ വരുതിയില്‍ നിര്‍ത്താന്‍ നീ ശീലിക്കണം..നമ്മള്‍ ജീവനോടെ ഇരിക്കുന്നതിനേക്കാള്‍ വലിയ ഭാഗ്യം വേറെ ഒന്നുമില്ല..ജീവനോടെ, ആരോഗ്യത്തോടെ ഇരിക്കുന്നതിന്റെ വില അറിയണമെങ്കില്‍ ഇടയ്ക്ക് ഏതെങ്കിലും ആശുപത്രികളില്‍
💬 Comments
View all comments