0%

Chapter Title : മൃഗം 24 [Master]

Author : Master Read All Parts 2045

അവനു തന്നോട്; കെട്ടാന്‍ പോകുന്ന പെണ്ണിനോട് ഉള്ളതിനേക്കാള്‍ സ്നേഹം! ഓര്‍ത്തപ്പോള്‍ അവളുടെ കണ്ണുകള്‍ വീണ്ടും നിറഞ്ഞു. കൈലേസ് എടുത്ത് കണ്ണുകള്‍ തുടച്ചിട്ട് ഡോണ അവനെ നോക്കി. “നമുക്കിത് പിന്നീട് സംസാരിക്കാം. വാസു..അല്‍പം കഴിഞ്ഞ് എനിക്ക് ഇന്ദുവിനെ കാണാന്‍ പോകണം. എന്തോ എന്നെ സഹായിക്കാന്‍ അവള്‍ക്ക് ഒരു താല്‍പര്യം ഉണ്ടായിരിക്കുന്നു. നാദിയയെ ജാമ്യത്തില്‍ ഇറക്കാനുള്ള ഡെവിള്‍സിന്റെ ശ്രമം വിജയിച്ചില്ല. കരണ്ടി വര്‍ഗീസ്‌ അര്‍ജുന്റെ പേര് പൊലീസിന് നല്‍കിയും കഴിഞ്ഞു. നമുക്ക് പ്രതീക്ഷയ്ക്ക് വകയുള്ള ഒരു ദിവസമായിരുന്നു ഇന്ന്. തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാനാണ് ഇന്ദു എന്നെ വിളിച്ചിരിക്കുന്നത്. ഞാന്‍ ഓഫീസില്‍ പറഞ്ഞിട്ട് വേഗം വരാം.” “ശരി” അവള്‍ ഓഫീസിലേക്ക് പോയപ്പോള്‍ വാസു ചായ കുടിച്ചിട്ട് പുറത്തേക്കിറങ്ങി. ഇന്ദുലേഖയുടെ വീട്ടില്‍ ഡോണയും വാസുവും എത്തിയതിന്റെ തൊട്ടുപിന്നാലെ പൌലോസും എത്തി. ഇന്ദുവിന്റെ അച്ഛനും അമ്മയും അവരെ സ്നേഹപൂര്‍വ്വം സ്വീകരിച്ചു. ഇന്ദുവിന്റെ അമ്മ തന്നെത്തന്നെ സാകൂതം നോക്കുന്നത് കണ്ട ഡോണ പുഞ്ചിരിച്ചുകൊണ്ട് അവരുടെ അടുത്തേക്ക് ചെന്നു. “മോള് ടിവിയില്‍ വരുന്ന കുട്ടിയല്ലേ....” ഇന്ദുവിന്റെ അമ്മ സംശയത്തോടെ ചോദിച്ചു. “ഉവ്വമ്മേ..അവള് തന്നെ ഇവള്..ഡോണ പുന്നൂസ്..എന്റെ കൂടെ പഠിക്കാനുള്ള ഒരു ഭാഗ്യം ഇവള്‍ക്കുണ്ടായി..അതുകൊണ്ടെന്താ.. സിറ്റിയിലെ ഒരു എ സി പിയെ അവള്‍ക്ക് കൂട്ടുകാരിയായി കിട്ടി..അല്ലേടി....” ഇന്ദു പുറത്തേക്ക് വന്നുകൊണ്ട് പറഞ്ഞു. “ഉയ്യോ..ഒരു എ സി പി..അമ്മെ ഇവള്‍ എന്നോട് ഇടയ്ക്കിടെ പറയും എന്റെ പേരും നീ ഏതേലും വാര്‍ത്തയില്‍ പറയണേടീ എന്ന്” ഡോണ പറഞ്ഞു. “എന്താടീ പറഞ്ഞാല്‍.. അഡ്വക്കേറ്റ് കോലഞ്ചേരി ഭദ്രന്‍ ഇന്ന് എന്റെ മുന്‍പില്‍ തോറ്റു. നിന്റെ സ്ഥാനത്ത് വേറെ വല്ല നല്ല കൂട്ടുകാരികളും ആയിരുന്നെങ്കില്‍ ഇപ്പോള്‍ അതൊരു ഹോട്ട് ന്യൂസായി ചാനലില്‍ വന്നേനെ..” “ഓ പിന്നെ..ഒരു സാദാ ക്രിമിനലിന് കോടതി ജാമ്യം നിഷേധിച്ചത് ആരാടീ വാര്‍ത്ത ആക്കുന്നത്. നീ ഡെവിള്‍സിനെ കുടുക്കാന്‍ എന്റെ ഒപ്പം നിന്നാല്‍..എ സി പി

💬 Comments

View all comments