0%

Chapter Title : മൃഗം 24 [Master]

Author : Master Read All Parts 2044

“അവള്‍ക്ക് ഇഷ്ടമില്ലെങ്കിലും ഇഷ്ടമാണെങ്കിലും എനിക്ക് ഒരുപോലെ തന്നെ. എന്റെ തീരുമാനത്തിന് മാറ്റമില്ല..” “നിന്റെ സ്വഭാവം എനിക്കറിയാം. നീ എടുത്ത തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്നവന്‍ ആണ്..ഒരു പെണ്ണിനെ മനസുകൊണ്ട് ഭാര്യ ആക്കിയതിനാല്‍ അവളെ മാത്രമേ വേള്‍ക്കൂ എന്ന് പറയുന്ന നിന്നെപ്പോലെ ഉള്ള ഒരു യുവാവിനു ചേരേണ്ട പെണ്ണല്ല ദിവ്യ....നിന്റെ ഈ മനസിന്റെ വലിപ്പത്തിന്റെ ഒരംശമെങ്കിലും അവള്‍ അറിഞ്ഞിരുന്നു എങ്കില്‍ വല്ല കല്ലിലും തലയടിച്ച് അവള്‍ സ്വയം മരിച്ചേനെ...അത്രയ്ക്ക് അവള്‍ നിന്നെ ദ്രോഹിച്ചിരിക്കുന്നു...ഇത്ര ശുദ്ധനായ നിന്നെ അവള്‍ അര്‍ഹിക്കുന്നില്ല..പക്ഷെ നിന്റെ തീരുമാനം ഉറച്ചതായതുകൊണ്ട് അവളുടെ മനസ് മാറ്റാന്‍ നിനക്ക് സാധിച്ചാല്‍ മാത്രമേ നിന്റെ ആഗ്രഹം പോലെ നടക്കൂ...അതില്‍ നീ എത്രകണ്ട് വിജയിക്കും എന്ന് കണ്ടുതന്നെ അറിയണം” “ഞാന്‍ അവളുടെ മനസ് മാറ്റാന്‍ ഒരു പുല്ലും ചെയ്യാന്‍ പോകുന്നില്ല. വേണേല്‍ അവള് സ്വയം മാറ്റും..എന്റെ മനസിന്‌ അവള്‍ ഏല്‍പ്പിച്ച മുറിവ് എന്റെ വാശി കൂട്ടിയിട്ടേ ഉള്ളൂ..അവളുടെ യാതൊന്നും കണ്ടു മോഹിച്ചുള്ള തീരുമാനമല്ല ഇത്..എങ്കിലും ചെറിയ ഒരു പക എനിക്കുമുണ്ട്..എന്റെ ചെറുപ്പം മുതല്‍ എന്നോട് അവളും അവളുടെ അച്ഛനും കാണിച്ച നികൃഷ്ടമായ പെരുമാറ്റത്തിന് ഞാന്‍ നല്‍കാന്‍ പോകുന്ന സമ്മാനം കൂടി ആയിരിക്കും ഈ വിവാഹം..അവള്‍ എന്നെ ഇഷ്ടപ്പെടാതെ തന്നെ ഇരിക്കുമ്പോള്‍ ആണ് എനിക്കതില്‍ കൂടുതല്‍ ത്രില്ല് കിട്ടുന്നത്” പകയോടെ വാസു പറഞ്ഞു. അവന്റെ കണ്ണുകളിലെ വന്യത ഡോണ ശ്രദ്ധിച്ചു. “ഞാന്‍ അവളെ കണ്ടൊന്നു സംസാരിക്കുന്നുണ്ട്...ഞാന്‍ കാരണം ആണല്ലോ അവള്‍ നിന്നോട് ഇങ്ങനെയൊക്കെ പെരുമാറുന്നത്” “വേണ്ട ഡോണ. അവളെ നിനക്കറിയില്ല. വെറും പിശാച് ആണ് അവള്‍. ആ കാണുന്ന രൂപവും അവളുടെ സ്വഭാവവും തമ്മില്‍ പുലബന്ധം പോലുമില്ല..നിന്റെ മനസെങ്ങാനും അവള്‍ വിഷമിപ്പിച്ചാല്‍ പിന്നെ ഒന്നും ആലോചിക്കാനുണ്ടാകില്ല എനിക്ക്; കൊന്നുകളയും നായിന്റെ മോളെ ഞാന്‍..” വാസു പല്ല് ഞെരിച്ചു. ഡോണ അവന്‍ കാണാതെ നിറഞ്ഞു തുളുമ്പിയ കണ്ണുകള്‍ തുടച്ചു. എന്ത് സ്നേഹമാണ്

💬 Comments

View all comments