Chapter Title : മൃഗം 24 [Master]
വേണ്ടെന്ന് വയ്ക്കുക. അല്ലെങ്കില്‍ അനാവശ്യാമായി അതെപ്പറ്റി ചിന്തിച്ചു ടെന്‍ഷന്‍ അടിക്കാതിരിക്കുക” “ആത്മാര്‍ഥമായി സ്നേഹിക്കുന്നവര്‍ മനസ് തകര്‍ത്താല്‍ അത് ശരിയാകാന്‍ പാടാണ്..മുന്‍പ് ഞാന്‍ സ്നേഹിച്ചിരുന്ന ആരും എന്നെ വേദനിപ്പിച്ചിട്ടില്ല..പക്ഷെ ആകെ രണ്ട് പേരെ മാത്രമേ ഞാന്‍ അന്ന് സ്നേഹിച്ചിരുന്നുള്ളൂ..ഒന്ന് എന്റെ അമ്മയും..പിന്നെ ഗീവര്‍ഗീസ് അച്ചനും..സത്യത്തില്‍ ഞാന്‍ അവരെയല്ല, അവരെന്നെയാണ് സ്നേഹിച്ചിരുന്നത്.. അവര്‍ രണ്ടുപേരും ഒരിക്കലും എന്റെ മനസ് മുറിപ്പെടുത്തിയിട്ടില്ല..പക്ഷെ ഇവള്‍..ഇവളെന്നെ തകര്‍ത്തു..അവളെ..അവളെ ഞാന്‍ മറ്റാരേക്കാളും കൂടുതലായി സ്നേഹിച്ചുപോയതുകൊണ്ട് ആ മുറിവിന്റെ വേദന സഹിക്കാന്‍ പറ്റുന്നതിനും മീതെയാണ്...എന്റെ മനസ് ആകെ പുകയുകയാണ്.. എനിക്ക് ഇവിടെയുള്ള നിന്റെ ജോലി തീര്‍ത്തിട്ട് വേഗം തിരിച്ചു പോകണം....” “അവള്‍ക്കിഷ്ടമില്ലെങ്കില്‍ നീ എന്തിന് വാശി പിടിക്കണം? അവളെക്കാള്‍ നല്ല പെണ്ണിനെ നിനക്ക് ഉറപ്പായും കിട്ടും..അവളെക്കാള്‍ സുന്ദരിയും സ്വഭാവഗുണവും ഉള്ള പെണ്ണിനെ..” “പെണ്ണിന്റെ സൗന്ദര്യവും സ്വഭാവവും ഒന്നും എനിക്ക് പ്രശനമല്ല. ഞാന്‍ ഒരു പെണ്ണിനേയും മോഹിച്ചിട്ടുമില്ല. ഇവള്‍ പോലും എന്നെയാണ് മോഹിച്ചത്..അവളുടെ അപ്പോഴത്തെ സ്നേഹത്തിന് മുന്‍പില്‍ വീണുപോയതാണ് എനിക്ക് പറ്റിയ തെറ്റ്. ആ സാഹചര്യത്തില്‍ അവളെ ഞാന്‍ മനസുകൊണ്ട് ഭാര്യയാക്കിപ്പോയി.. ജീവിതത്തില്‍ ഒരു പെണ്ണിനെ മാത്രമേ ഞാന്‍ എന്റെ ഭാര്യയായി കാണൂ..ഒരാളെ മാത്രം....ഇനി അവിടെ വേറെ ഒരു സ്ത്രീയ്ക്ക് കയറി വരാന്‍ പറ്റില്ല.. എനിക്കിനി ദിവ്യ മാത്രമേ ഭാര്യ ആകൂ..അത് ഞാനവള്‍ക്ക് നല്‍കിയ വാക്കുമാണ്...” ഡോണ അത്ഭുതത്തോടെ അവനെ നോക്കി. അവനെ അവള്‍ക്ക് മനസിലാക്കാന്‍ സാധിക്കാന്‍ പറ്റാത്തത് പോലെ. “വാസൂ അവള്‍ക്ക് നിന്നെ ഇഷ്ടമല്ലെങ്കില്‍ പിന്നെ എങ്ങനെ നീ അവളെ വിവാഹം ചെയ്യും? ഒരു പെണ്ണിന്റെ മനസ് നിനക്കറിയില്ല..അവള്‍ക്ക് ഇഷ്ടമില്ല എന്ന് പറഞ്ഞാല്‍ ഇഷ്ടമില്ല എന്നുതന്നെ ആണ് അതിന്റെ അര്‍ഥം..ആ തീരുമാനം മാറണം എങ്കില്‍ അവള്‍ തന്നെ വിചാരിച്ചാലേ പറ്റൂ...പക്ഷെ നീ ഒരു വലിയ ആപത്തില്‍ നിന്നും രക്ഷിച്ചിട്ടു പോലും അവളുടെ വെറുപ്പ് മാറിയില്ല എങ്കില്‍..എനിക്ക് തോന്നുന്നില്ല നിന്റെ തീരുമാനം ശരിയാണ് എന്ന്..”
💬 Comments
View all comments