Chapter Title : മൃഗം 24 [Master]
മാഡം ഉദ്ദേശിക്കുന്നത്?” “പറയാം. പക്ഷെ അത് നമ്മള്‍ രണ്ടാളും മാത്രം സംസാരിച്ചിട്ടു കാര്യമില്ല. ഇന്ന് വൈകിട്ട് കൃത്യം ഏഴുമണിക്ക് ഡോണ എന്റെ വീട്ടിലെത്തും. നിങ്ങളും ആ സമയത്ത് അവിടെ ഉണ്ടാകണം. ഇതെപ്പറ്റി നമ്മള്‍ മൂവര്‍ക്കും ഒരുമിച്ചു വേണം ആലോചിക്കാന്‍. എന്ത് പറയുന്നു?” “ഷുവര്‍ മാഡം..വൈകുന്നേരം ഏഴുമണിക്ക് ഞാന്‍ വീട്ടില്‍ എത്തിക്കോളാം” “ഓക്കേ. യു മി ഗോ ദെന്‍..” “മംഗലാപുരത്തു നിന്നും വല്ല ഇന്‍ഫര്‍മേഷനും ഉണ്ടോ മാഡം....അസീസിനെയും ഭാര്യയെയും വണ്ടി ഇടിച്ചു വീഴ്ത്തിയ വണ്ടിക്കാരനെന്ന് അവന്‍ സംശയിച്ചിരുന്ന ആളെ അവര്‍ തിരക്കിയോ?” “അയാള്‍ അവിടില്ല എന്നാണ് അറിഞ്ഞത്. ഞാനൊരു ഫോളോ അപ്പ് മെസേജ് വിടാം.” “ഒകെ മാം” സല്യൂട്ട് നല്‍കിയ ശേഷം പൌലോസ് വെളിയിലേക്ക് ഇറങ്ങി. ---------------- “വല്യ കഷ്ടമാണല്ലോ വാസൂ ആ പെണ്ണിന്റെ കാര്യം. നിനക്ക് അവളെ അങ്ങ് വേണ്ടെന്ന് വച്ചൂടെ?” ഡോണ ജോലി ചെയ്യുന്ന ചാനലിന്റെ കാന്റീനില്‍ ചായ കുടിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ഇരുവരും. “അവള്‍ എന്റെ ഭാര്യ ആകാന്‍ പോകുന്നവള്‍ ആണ്...വേണ്ടെന്ന് വയ്ക്കാനായിരുന്നു എങ്കില്‍ എന്റെ മനസ്സില്‍ ഒരു പ്രശ്നവും ഉണ്ടാകില്ലായിരുന്നല്ലോ..” അവളുടെ ചോദ്യത്തിന് മറുപടിയായി വാസു ഒരു മറുചോദ്യം പോലെയാണ് സംസാരിച്ചത്. അവന്റെ കണ്ണുകളിലെ പകയും ദുഖവും ഡോണ കാണുന്നുണ്ടായിരുന്നു. “അവളുടെ മോശം പെരുമാറ്റം നിന്നെ വല്ലാതെ മാറ്റിയിട്ടുണ്ട് വാസൂ..നീ വന്നതില്‍ പിന്നെ ഒന്ന് ചിരിച്ചു കണ്ടില്ല ഞാനിതുവരെ....ഒരു പെണ്ണിന് വേണ്ടി നീ നിന്റെ മനസ് നശിപ്പിക്കരുത്..” “ഡോണ..നീയെന്നെ കാണുന്നതിനു മുന്‍പുണ്ടായിരുന്ന ഒരു ഞാനുണ്ട്..തനി കാടന്‍..നീയുമായി സഹകരിക്കാന്‍ തുടങ്ങിയ ശേഷമാണ് എനിക്ക് അല്‍പം മാറ്റം ഉണ്ടായി തുടങ്ങിയത്..പക്ഷെ ഇന്ന് അന്നത്തെതിനേക്കാള്‍ മോശമാണ് എന്റെ മനസിന്റെ സ്ഥിതി. എല്ലാറ്റിനോടും ഒരുതരം പക തോന്നുകയാണ്..എനിക്ക് തന്നെ എന്നെ നിയന്ത്രിക്കാന്‍ പറ്റാത്ത ഒരു സ്ഥിതി..” “വാസൂ..ചില സ്ത്രീകളോട് സഹകരിച്ചാല്‍ പുരുഷന്മാര്‍ക്ക് ഒരിക്കലും സമാധാനം കിട്ടില്ല. അത് തന്നെയാണ് നിനക്കും സംഭവിച്ചിരിക്കുന്നത്. നീ ഒന്നുകില്‍ അവളെ
💬 Comments
View all comments