0%

Chapter Title : മൃഗം 24 [Master]

Author : Master Read All Parts 2041

ഒറ്റയാള്‍ പോരാട്ടം നടത്തുന്ന അവളെ ഒഴിവാക്കാനും പറ്റില്ല. യഥാര്‍ത്ഥ പ്രതികള്‍ പിടിയിലാകേണ്ടത് അവളെക്കാള്‍ നമ്മള്‍ പോലീസിന്റെ ആവശ്യമാണ്” “അതെ..അനൌദ്യോഗികമായി തുടങ്ങി ഔദ്യോഗികമായി ഈ കേസ് അവസാനിപ്പിക്കണം..അതിനുള്ള വഴികളാണ് നമ്മള്‍ ഇനി തേടേണ്ടത്. ഇങ്ങനെ ഈ കേസില്‍ നമ്മള്‍ ഇടപെട്ടിരിക്കുന്നു എന്ന് ഒരു കാരണവശാലും മറ്റാരും അറിയുകയുമരുത്. പോലീസില്‍ തന്നെ ഡെവിള്‍സിന്റെ ചാരന്മാരുണ്ട്” “ഷുവര്‍ മാഡം..ഇത് നമ്മള്‍ രണ്ടാള്‍ക്കും ഇടയിലുള്ള രഹസ്യമായിത്തന്നെ തുടരും” “അപ്പോള്‍ അസീസ്‌, കരണ്ടി എന്നിവര്‍ അറേബ്യന്‍ ഡെവിള്‍സിനെതിരെ മൊഴി തന്നു കഴിഞ്ഞു. ഇനി നമുക്ക് നാദിയയെക്കൊണ്ട് സത്യം പറയിക്കണം. സാഹചര്യ തെളിവുകള്‍ മൊത്തം അവള്‍ക്കെതിരാണ്. എന്നാലും അവള്‍ പഠിച്ച കള്ളി ആയതിനാല്‍ അവര്‍ക്കെതിരെ സംസാരിക്കില്ല. ഷാജിയുടെ മൊഴിയും ഇവളുടെ മൊഴിയും കൂടിയായാല്‍, നമുക്ക് ഡോണയെ സഹായിച്ചേക്കാന്‍ പറ്റും. പക്ഷെ എന്നാലും എനിക്ക് വലിയ പ്രതീക്ഷ ഒന്നുമില്ല” ഇന്ദുലേഖ പറഞ്ഞു. “മനസിലായില്ല മാഡം” “പൌലോസ്..പോലീസ് മുംതാസ് കേസ് അന്വേഷിച്ച് ആത്മഹത്യാ പ്രേരണയ്ക്ക് പ്രതിയാക്കി ശിക്ഷ വാങ്ങി നല്‍കിയ ആളാണ്‌ അസീസ്‌. എന്നാല്‍ ഇപ്പോള്‍ അവനല്ല, ഡെവിള്‍സ് ആണ് അതിന്റെ പിന്നിലുള്ള യഥാര്‍ത്ഥ പ്രതികള്‍ എന്ന് കോടതിയെ ബോധ്യപ്പെടുത്തുക നിസ്സാര കാര്യമല്ല. അന്നത്തെ കമ്മീഷണര്‍ പണം വാങ്ങി ചെയ്തിട്ട് പോയ പണി നമുക്കൊരു കെണിയാണ്‌. കോടതിയുടെ മുന്‍പില്‍ ആരന്വേഷിച്ചു എന്നത് വിഷയമല്ല. അന്ന് പോലീസ് നല്‍കിയ സ്റ്റേറ്റ്മെന്റ് തെറ്റായിരുന്നു എന്ന് നമ്മള്‍ തന്നെ പറഞ്ഞാല്‍, അത് സത്യമാണ് എന്ന് എങ്ങനെ കരുതും എന്ന് ജഡ്ജി ഇങ്ങോട്ട് ചോദിച്ചാല്‍, നമുക്ക് ഉത്തരമില്ല നല്‍കാന്‍. നമ്മള്‍ പുതിയ തെളിവുകളും വാദവുമായി ചെല്ലുമ്പോള്‍ ഭദ്രനെപ്പോലെ ഒരു വക്കീല്‍ വിചാരിച്ചാല്‍ പുല്ലുപോലെ ഈ കേസ് തള്ളിപ്പോകും. കാരണം കോടതി നമ്മെ വിശ്വസിക്കില്ല എന്നത് തന്നെ. അതുകൊണ്ട് ഇത് മറ്റൊരു തരത്തില്‍ കൈകാര്യം ചെയ്താലേ കോടതി ഈ കേസ് റീ ഓപ്പണ്‍ ചെയ്യാന്‍ മനസ്‌ കാണിക്കൂ...” ഇന്ദുലേഖ വിശദീകരിച്ചു. “എന്താണ്

💬 Comments

View all comments