Chapter Title : മൃഗം 24 [Master]
പ്രഹരമായി ഇന്നത്തെ വിധി. പഴുതുകള്‍ അടച്ച് നമ്മള്‍ നല്‍കിയ റിപ്പോര്‍ട്ട് ആണ് പ്രോസിക്യൂഷന് സഹായമായത്. അതില്‍ ഞാന്‍ നിങ്ങളെ അഭിനന്ദിക്കുന്നു..” “താങ്ക്സ് മാം..” “പിന്നെ പൌലോസ്..മറ്റൊരു പ്രധാനപ്പെട്ട കാര്യം കൂടി പറയാനുണ്ട്. ആക്ച്വലി അത് പറയാനാണ് ഞാന്‍ നിങ്ങളെ വിളിപ്പിച്ചതുതന്നെ. ഡോണ എന്റെ ക്ലാസ്മേറ്റ് മാത്രമല്ല, ഏറ്റവും അടുത്ത കൂട്ടുകാരി കൂടിയാണ്. മുംതാസും എന്റെ ക്ലാസ് മേറ്റ് ആയിരുന്നു എങ്കിലും, ഞാനും അവളും തമ്മില്‍ അത്ര അടുപ്പം ഉണ്ടായിരുന്നില്ല. ഡോണ പക്ഷെ എല്ലാവരോടും സൌഹൃദം ഉണ്ടാക്കുന്ന പ്രകൃതമാണ്. മുംതാസ് അവളുടെ ജീവനായിരുന്നു. അവളുടെ മരണ സമയത്ത് ഞാന്‍ ഐ പി എസ് ട്രെയിനിങ്ങില്‍ ആണ്. ഞാന്‍ ഇവിടെ ചാര്‍ജ്ജ് എടുക്കുമ്പോഴേക്കും കേസ് വിധി ആയിക്കഴിഞ്ഞിരുന്നു. പക്ഷെ ആ കേസ് ഡെവിള്‍സ് പറഞ്ഞതനുസരിച്ച് പോലീസ് തീര്‍പ്പാക്കിയതാണ് എന്ന് ഞാന്‍ വൈകിയാണ് മനസിലാക്കിയത്. ഡോണ ഇതില്‍ അവളെ സഹായിക്കാന്‍ എന്നോട് ആവശ്യപ്പെട്ടെങ്കിലും ഇതില്‍ എന്റെയൊപ്പം സഹകരിക്കാന്‍ ഒരു ഉദ്യോഗസ്ഥനും തയാറായിരുന്നില്ല. മാത്രമല്ല, പോലീസ് ക്ലോസ് ചെയ്ത് കോടതി വിധി പ്രഖ്യാപിച്ച കേസായത് കൊണ്ട് ഒരു പുനരന്വേഷണം മതിയായ കാരണമില്ലാതെ സര്‍ക്കാര്‍ അനുവദിക്കുകയുമില്ല. അങ്ങനെ ചെയ്‌താല്‍ ആദ്യത്തെ അന്വേഷണത്തില്‍ പോലീസ് കടുത്ത അനാസ്ഥ കാട്ടി എന്നല്ലേ വരൂ? അതുകൊണ്ട് ഞാന്‍ നിസ്സഹായ ആയിരുന്നു ഇക്കാര്യത്തില്‍. എന്നാല്‍ ഇന്ന് നാദിയയുടെ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ എനിക്ക് ഒരു മനംമാറ്റം ഉണ്ടായി. അനൌദ്യോഗികമായി എന്തുകൊണ്ട് ഡോണയെ സഹായിച്ചുകൂടാ എന്നതായിരുന്നു എന്റെ ഈ സമയം വരെയുമുള്ള ചിന്ത. നിങ്ങള്‍ ഇക്കാര്യത്തില്‍ എന്റെ കൂടെ നില്‍ക്കും എന്നെനിക്ക് അറിയാവുന്നതും ഇതിനു മറ്റൊരു കാരണമാണ്..എന്ത് പറയുന്നു പൌലോസ്?” ഇന്ദുലേഖ തന്റെ മനസ് തുറന്ന് സംസാരിക്കുകയായിരുന്നു. “വളരെ നല്ല തീരുമാനമാണ് മാഡം. സത്യത്തില്‍ അവളെ നിയമപരമായി എങ്ങനെ സഹായിക്കാന്‍ കഴിയും എന്ന് ഞാനും ആലോചിച്ചിട്ടുണ്ട്. നമുക്ക് ധാരാളം പരിമിതകളുണ്ട് ഈ കേസില്‍. പക്ഷെ അതിന്റെ പേരുപറഞ്ഞ്
💬 Comments
View all comments