Chapter Title : മൃഗം 24 [Master]
അന്വേഷണത്തില്‍ പോലീസ് കടുത്ത അനാസ്ഥ കാട്ടി എന്നല്ലേ വരൂ? അതുകൊണ്ട് ഞാന്‍ നിസ്സഹായ ആയിരുന്നു ഇക്കാര്യത്തില്‍. എന്നാല്‍ ഇന്ന് നാദിയയുടെ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ എനിക്ക് ഒരു മനംമാറ്റം ഉണ്ടായി. അനൌദ്യോഗികമായി എന്തുകൊണ്ട് ഡോണയെ സഹായിച്ചുകൂടാ എന്നതായിരുന്നു എന്റെ ഈ സമയം വരെയുമുള്ള ചിന്ത. നിങ്ങള്‍ ഇക്കാര്യത്തില്‍ എന്റെ കൂടെ നില്‍ക്കും എന്നെനിക്ക് അറിയാവുന്നതും ഇതിനു മറ്റൊരു കാരണമാണ്..എന്ത് പറയുന്നു പൌലോസ്?” ഇന്ദുലേഖ തന്റെ മനസ് തുറന്ന് സംസാരിക്കുകയായിരുന്നു. “വളരെ നല്ല തീരുമാനമാണ് മാഡം. സത്യത്തില്‍ അവളെ നിയമപരമായി എങ്ങനെ സഹായിക്കാന്‍ കഴിയും എന്ന് ഞാനും ആലോചിച്ചിട്ടുണ്ട്. നമുക്ക് ധാരാളം പരിമിതകളുണ്ട് ഈ കേസില്‍. പക്ഷെ അതിന്റെ പേരുപറഞ്ഞ് ഒറ്റയാള്‍ പോരാട്ടം നടത്തുന്ന അവളെ ഒഴിവാക്കാനും പറ്റില്ല. യഥാര്‍ത്ഥ പ്രതികള്‍ പിടിയിലാകേണ്ടത് അവളെക്കാള്‍ നമ്മള്‍ പോലീസിന്റെ ആവശ്യമാണ്” “അതെ..അനൌദ്യോഗികമായി തുടങ്ങി ഔദ്യോഗികമായി ഈ കേസ് അവസാനിപ്പിക്കണം..അതിനുള്ള വഴികളാണ് നമ്മള്‍ ഇനി തേടേണ്ടത്. ഇങ്ങനെ ഈ കേസില്‍ നമ്മള്‍ ഇടപെട്ടിരിക്കുന്നു എന്ന് ഒരു കാരണവശാലും മറ്റാരും അറിയുകയുമരുത്. പോലീസില്‍ തന്നെ ഡെവിള്‍സിന്റെ ചാരന്മാരുണ്ട്” “ഷുവര്‍ മാഡം..ഇത് നമ്മള്‍ രണ്ടാള്‍ക്കും ഇടയിലുള്ള രഹസ്യമായിത്തന്നെ തുടരും” “അപ്പോള്‍ അസീസ്, കരണ്ടി എന്നിവര്‍ അറേബ്യന്‍ ഡെവിള്‍സിനെതിരെ മൊഴി തന്നു കഴിഞ്ഞു. ഇനി നമുക്ക് നാദിയയെക്കൊണ്ട് സത്യം പറയിക്കണം. സാഹചര്യ തെളിവുകള്‍ മൊത്തം അവള്‍ക്കെതിരാണ്. എന്നാലും അവള്‍ പഠിച്ച കള്ളി ആയതിനാല്‍ അവര്‍ക്കെതിരെ സംസാരിക്കില്ല. ഷാജിയുടെ മൊഴിയും ഇവളുടെ മൊഴിയും കൂടിയായാല്‍, നമുക്ക് ഡോണയെ സഹായിച്ചേക്കാന്‍ പറ്റും. പക്ഷെ എന്നാലും എനിക്ക് വലിയ പ്രതീക്ഷ ഒന്നുമില്ല” ഇന്ദുലേഖ പറഞ്ഞു. “മനസിലായില്ല മാഡം” “പൌലോസ്..പോലീസ് മുംതാസ് കേസ് അന്വേഷിച്ച് ആത്മഹത്യാ പ്രേരണയ്ക്ക് പ്രതിയാക്കി ശിക്ഷ വാങ്ങി നല്‍കിയ ആളാണ് അസീസ്. എന്നാല്‍ ഇപ്പോള്‍ അവനല്ല, ഡെവിള്‍സ് ആണ് അതിന്റെ പിന്നിലുള്ള യഥാര്‍ത്ഥ പ്രതികള്‍ എന്ന് കോടതിയെ ബോധ്യപ്പെടുത്തുക നിസ്സാര കാര്യമല്ല. അന്നത്തെ കമ്മീഷണര്‍ പണം വാങ്ങി ചെയ്തിട്ട് പോയ പണി നമുക്കൊരു കെണിയാണ്. കോടതിയുടെ മുന്‍പില്‍ ആരന്വേഷിച്ചു എന്നത് വിഷയമല്ല. അന്ന് പോലീസ് നല്‍കിയ സ്റ്റേറ്റ്മെന്റ് തെറ്റായിരുന്നു എന്ന് നമ്മള്‍ തന്നെ പറഞ്ഞാല്‍, അത് സത്യമാണ് എന്ന്
💬 Comments
View all comments