0%

Chapter Title : മൃഗം 24 [Master]

Author : Master Read All Parts 2038

കൊണ്ട് കരണ്ടി സത്യം പറഞ്ഞെന്നാ കൂടെ ഉണ്ടായിരുന്ന പോലീസുകാര് പറഞ്ഞത്..ഞാനിങ്ങോട്ട്‌ വരുന്ന വഴിക്ക് തന്നെ അവര്‍ മൊബൈലില്‍ എന്നെ വിളിച്ചു വിവരം പറഞ്ഞു..” “ങേ..അക്ബര്‍ ആള് കൊള്ളാമല്ലോ..” “തനി ഗുണ്ടയാണ് മാഡം അയാള്‍. പക്ഷെ ഏത് ജോലിക്കും നമ്മുടെ ഒപ്പം നില്‍ക്കും. അയാളുടെ ചങ്കുറപ്പും ബുദ്ധിയുമുള്ള ഒരെണ്ണം പോലും വേറെയില്ല സ്റ്റേഷനില്‍. പക്ഷെ കരണ്ടിയുടെ വലതു കൈയുടെ തള്ളവിരല്‍ അയാള്‍ ഒടിച്ചു..ഞാന്‍ അയാളെ ഹോസ്പിറ്റലില്‍ കൊണ്ടുപോകാന്‍ പറഞ്ഞിട്ടുണ്ട്..എന്നാലും ആ വിരല് പോക്കാ” “നിങ്ങള്‍ക്ക് പറ്റിയ കൂട്ടാണല്ലോ പൌലോസേ ഈ അക്ബര്‍..” ഇന്ദുലേഖ ചിരിച്ചുകൊണ്ട് പറഞ്ഞു. പൌലോസും ചിരിച്ചു. “പിന്നെ പൌലോസ്. ഐ ഹാവ് എ വെരി ഹാപ്പി ആന്‍ഡ്‌ സര്‍പ്രൈസിംഗ് ന്യൂസ് ഫോര്‍ യു..” ഇന്ദുലേഖ ആഹ്ലാദത്തോടെ പറഞ്ഞു. “യെസ് മാം..” “നാദിയയ്ക്ക് ജാമ്യം കിട്ടിയില്ല..” “റിയലി? അപ്പോള്‍ അഡ്വക്കേറ്റ് ഭദ്രന്‍ തോറ്റു?” “യെസ്..അയാളുടെ മുഖം ഒന്ന് കാണണമായിരുന്നു. ഭദ്രന്റെ അമിത ആത്മവിശ്വാസത്തിനേറ്റ കടുത്ത പ്രഹരമായി ഇന്നത്തെ വിധി. പഴുതുകള്‍ അടച്ച് നമ്മള്‍ നല്‍കിയ റിപ്പോര്‍ട്ട് ആണ് പ്രോസിക്യൂഷന് സഹായമായത്. അതില്‍ ഞാന്‍ നിങ്ങളെ അഭിനന്ദിക്കുന്നു..” “താങ്ക്സ് മാം..” “പിന്നെ പൌലോസ്..മറ്റൊരു പ്രധാനപ്പെട്ട കാര്യം കൂടി പറയാനുണ്ട്. ആക്ച്വലി അത് പറയാനാണ് ഞാന്‍ നിങ്ങളെ വിളിപ്പിച്ചതുതന്നെ. ഡോണ എന്റെ ക്ലാസ്മേറ്റ് മാത്രമല്ല, ഏറ്റവും അടുത്ത കൂട്ടുകാരി കൂടിയാണ്. മുംതാസും എന്റെ ക്ലാസ് മേറ്റ് ആയിരുന്നു എങ്കിലും, ഞാനും അവളും തമ്മില്‍ അത്ര അടുപ്പം ഉണ്ടായിരുന്നില്ല. ഡോണ പക്ഷെ എല്ലാവരോടും സൌഹൃദം ഉണ്ടാക്കുന്ന പ്രകൃതമാണ്. മുംതാസ് അവളുടെ ജീവനായിരുന്നു. അവളുടെ മരണ സമയത്ത് ഞാന്‍ ഐ പി എസ് ട്രെയിനിങ്ങില്‍ ആണ്. ഞാന്‍ ഇവിടെ ചാര്‍ജ്ജ് എടുക്കുമ്പോഴേക്കും കേസ് വിധി ആയിക്കഴിഞ്ഞിരുന്നു. പക്ഷെ ആ കേസ് ഡെവിള്‍സ് പറഞ്ഞതനുസരിച്ച് പോലീസ് തീര്‍പ്പാക്കിയതാണ് എന്ന് ഞാന്‍ വൈകിയാണ് മനസിലാക്കിയത്. ഡോണ ഇതില്‍ അവളെ സഹായിക്കാന്‍ എന്നോട് ആവശ്യപ്പെട്ടെങ്കിലും ഇതില്‍ എന്റെയൊപ്പം സഹകരിക്കാന്‍ ഒരു ഉദ്യോഗസ്ഥനും തയാറായിരുന്നില്ല. മാത്രമല്ല, പോലീസ് ക്ലോസ് ചെയ്ത് കോടതി വിധി പ്രഖ്യാപിച്ച കേസായത് കൊണ്ട് ഒരു പുനരന്വേഷണം മതിയായ കാരണമില്ലാതെ സര്‍ക്കാര്‍ അനുവദിക്കുകയുമില്ല. അങ്ങനെ ചെയ്‌താല്‍ ആദ്യത്തെ

💬 Comments

View all comments