0%

Chapter Title : മൃഗം 24 [Master]

Author : Master Read All Parts 2037

കലാപരിപാടികള്‍ തുടരും..പറയിപ്പിച്ചിട്ടേ അക്ബറു പോകൂ...അപ്പം ഞാന്‍ എണ്ണാന്‍ പോവ്വാ..” അക്ബര്‍ വികൃതമായ ഒരു ചിരിയോടെ അവനെ നോക്കി. “അയ്യോ സാറേ എനിക്കറിയത്തില്ല..ഞാന്‍ സത്യമാ പറഞ്ഞെ..” “ഒന്ന്..” “സാറെ..എന്നെ ഒന്നും ചെയ്യല്ല്..എന്റെ കൈ വിട് സാറേ...” “രണ്ട്..” “എടൊ വിവരക്കെടെ അറിയാമെങ്കില്‍ പറയടോ..അവന്‍ പറഞ്ഞാ പറഞ്ഞതാ..” വെളിയില്‍ നിന്നിരുന്ന ഒരു പോലീസുകാരന്‍ കരണ്ടിയോടു വിളിച്ചു പറഞ്ഞു. “അയ്യോ സാറെ ചെയ്യല്ലേ..” “മൂന്ന്‍..” മൂന്ന് എന്ന് അക്ബര്‍ എണ്ണിയതും കരണ്ടിയുടെ ഉച്ചത്തിലുള്ള നിലവിളിയും എല്ലൊടിയുന്ന ശബ്ദവും ഒരേ സമയത്ത് അവിടെ മുഴങ്ങി. കരണ്ടി അതിവേദനയില്‍ അലറി വിളിച്ചുപോയി. “അയ്യോ എന്നെ കൊല്ലല്ലേ..ഞാന്‍ പറയാമെ....എന്നെ അര്‍ജ്ജുനന്‍ സാറാണെ അയച്ചത്..എന്റെ വെരല് പോയെ.ഹയ്യോ..അമ്മോ..” “വായടയ്ക്കാടാ നായെ..നിന്റെ കൈയും ഞാന്‍ ഒടിക്കും കിടന്നു കാറിയാല്‍... ഏത് അര്‍ജുനന്‍?” അക്ബര്‍ അവന്റെ ഒടിഞ്ഞ വിരലില്‍ നിന്നും വിട്ടുകൊണ്ട് ചോദിച്ചു. “ഗൌരീകാന്ത് സാറിന്റെ മോന്‍..അറേബ്യന്‍ കണ്‍സ്ട്രക്ഷന്‍സ് കമ്പനീടെ ഒരു ഒടമസ്ഥന്‍..” കരണ്ടി ഭയന്ന് സത്യം തുറന്ന് പറഞ്ഞു. “സത്യമാണോടാ?” “ആണ് സാറേ...എന്റമ്മയാണെ സത്യമാണെ...അര്‍ജ്ജുനന്‍ സാറാ എന്നെ ഈ പണി ഏല്‍പ്പിച്ചത്” “നിനക്കിത് വിരല്‍ പോകുന്നതിനു മുന്‍പേ പറയാമായിരുന്നു..പക്ഷെ എന്ത് ചെയ്യാനാ..വിധി ഇരന്നു വാങ്ങാനാ നിന്റെയൊക്കെ യോഗം..” അക്ബര്‍ എഴുന്നേറ്റു ലോക്കപ്പ് തുറന്ന് പുറത്തിറങ്ങി. “സാറെ ഞാനിത് പറഞ്ഞെന്ന് അവരോടു പറയല്ലേ..എന്നെ അവര് കൊന്നുകളയും” വേദന സഹിക്കാനാകാതെ കൈകുടഞ്ഞുകൊണ്ട് കരണ്ടി വിളിച്ചു പറഞ്ഞു. “അതൊക്കെ നീ പൌലോസ് സാറിനോട് പറഞ്ഞാ മതി..” അക്ബര്‍ അവനെ നോക്കി പറഞ്ഞ ശേഷം പോലീസുകാരുടെ നേരെ തിരിഞ്ഞു “എടൊ ഇവന്റെ മൊഴി രേഖപ്പെടുത്തിക്കോ. സാറ് വരുമ്പം പറഞ്ഞേക്ക് ഞാന്‍ പോയെന്ന്. ആ കാലന്മാര് മൊത്തോം തീര്‍ത്തോ എന്തോ..” --------- പൌലോസ് ഇന്ദുലേഖയുടെ മുറിയിലേക്ക് കയറി സല്യൂട്ട് നല്‍കി. “ഇരിക്ക് പൌലോസ്..” “മാഡം.. കരണ്ടി അര്‍ജ്ജുന്‍ ആണ് തന്നെ അയച്ചത് എന്ന് മൊഴി നല്‍കി..” പൌലോസ് ഇരിക്കുന്നതിനിടെ സന്തോഷത്തോടെ പറഞ്ഞു. “റിയലി? ഇത്ര വേഗം അവനെങ്ങനെ സമ്മതിച്ചു?” ഇന്ദുലേഖ അത്ഭുതത്തോടെ ചോദിച്ചു. “സ്റ്റേഷനില്‍ ഒരു അക്ബര്‍ ഉണ്ട്. ഇടിയന്‍ അക്ബര്‍ എന്നാണ് അയാളുടെ വിളിപ്പേര്. ഞാന്‍ ഇങ്ങോട്ട് പോരുന്നതിനാല്‍ ചോദ്യം ചെയ്യല്‍ അയാളെ ഏല്‍പ്പിച്ചു..രണ്ട് മിനിറ്റ്

💬 Comments

View all comments