Chapter Title : മൃഗം 24 [Master]
പറഞ്ഞാലോ, ഞാന്‍ നിന്നെ നുള്ളി നോവിക്കത്തുപോലുമില്ല..കേട്ടല്ലോ..ങാ ഇനി പറ..ആരാ നിന്നെ ആശുപത്രിയിലേക്ക് അയച്ചത്?” അക്ബര്‍ കരണ്ടിയെ നോക്കി ചോദിച്ചു. “എന്നെ ആരും അയച്ചതല്ല സാറേ...ഞാനങ്ങ് പോയതാ..ആ കൊച്ച് എനിക്ക് വേണ്ടപ്പെട്ട ആളാ” കരണ്ടി പറഞ്ഞു. “അതേടാ..നിനക്ക് വേണ്ടപ്പെട്ട കൊച്ചുതന്നെ..നിന്റെ അമ്മേടെ രണ്ടാം കെട്ടില്‍ തൊട്ടടുത്ത അയല്‍ക്കാരനുണ്ടായ മോള് അല്യോടാ? എടാ വിവരമില്ലാത്ത പരട്ടു റാസ്ക്കല്‍.. അവള് കൊലപാതക ശ്രമത്തിനാണ് അറസ്റ്റില്‍ ആയിരിക്കുന്നത്. നിനക്ക് അവളുമായി ബന്ധമുണ്ട് എന്നറിഞ്ഞാല്‍ നീയും അതെ കുറ്റത്തിന് അകത്താകും. സത്യം പറഞ്ഞാല്‍ നിനക്ക് രക്ഷപെടാം..അവള് മാത്രമേ കുടുങ്ങൂ..” “ഒന്ന് പോ സാറെ. ഭദ്രന്‍ വക്കീലാണ് അവളുടെ കേസ് വാദിക്കാന്‍ പോകുന്നത്. സാറും കേട്ടിട്ടുണ്ടാകും അങ്ങേരുടെ പേര്..കോലഞ്ചേരി ഭദ്രന്‍ വക്കീല്‍..അവള് പുല്ലുപോലെ ജാമ്യം വാങ്ങി പുറത്ത് വരും. ഒരു കുന്തോം നിങ്ങള് ചെയ്യാന്‍ പോന്നില്ല...പോലീസുകാരെ കരണ്ടി ഇന്നോ ഇന്നലെയോ അല്ല കാണാന്‍ തുടങ്ങിയത്..” അവന്റെ പരിഹാസം കണ്ടപ്പോള്‍ അക്ബര്‍ ചിരിച്ചുകൊണ്ട് പിന്നിലേക്ക് നോക്കി. പോലീസുകാര്‍ സഹതാപത്തോടെ കരണ്ടിയെ നോക്കുന്നുണ്ടായിരുന്നു. “എന്നാപ്പിന്നെ അങ്ങനാട്ട്..നീയാ വലതുകൈ ഇങ്ങോട്ട് തന്നെ..” “എന്തിനാ സാറേ” “നിന്റുമ്മാന്റെ പതിനാറിനാടാ കഴുവര്‍ടമോനെ..” പറഞ്ഞതും അക്ബര്‍ കാലുമടക്കി അവന്റെ കരണത്തടിച്ചതും ഒരുമിച്ചായിരുന്നു. കരണ്ടി ഒരു നിലവിളിയോടെ നിലത്തേക്ക് വീണപ്പോള്‍ അയാളുടെ വലതുകൈ പിടിയിലാക്കി തള്ളവിരലില്‍ അക്ബര്‍ പിടുത്തമിട്ടു. ആ വിരല്‍ അയാള്‍ പിന്നിലേക്ക് മടക്കിയപ്പോള്‍ കരണ്ടി ഉറക്കെ കരഞ്ഞു. “അയ്യോ സാറെ എന്റെ വെരല്‍ ഒടിക്കല്ലേ..” നിലവിളിക്കിടെ കരണ്ടി പറഞ്ഞു. “നിനക്ക് ഈ വെരല്‍ ഇല്ലാതെ ഈ പേന ഒന്ന് പിടിക്കാമോ?” പോക്കറ്റില്‍ നിന്നും പേനയെടുത്ത് നീട്ടി അക്ബര്‍ ചോദിച്ചു. കരണ്ടി പറ്റില്ലെന്ന് തലയാട്ടിയപ്പോള്‍ അയാളത് തിരികെ വച്ചു. “പേന പിടിക്കാന്‍ മാത്രമല്ല..ഈ വെരലില്ലാതെ നിനക്ക് ചോറുണ്ണാന്‍ പറ്റത്തില്ല..കള്ളുഗ്ലാസ് എടുക്കാന്‍ ഒക്കത്തില്ല..വലതുകൈ കൊണ്ട് ഒരു പുല്ലും ചെയ്യാന്‍ പറ്റത്തില്ല..കാരണം ഇവനുണ്ടെങ്കിലെ ബാക്കി വെരലുകള്‍ക്ക് പണി ചെയ്യാന്‍ ഒക്കൂ. അപ്പൊ കരണ്ടി, ഞാന്‍ മൂന്നു വരെ എണ്ണും. അതിനകം നീ പേര് പറഞ്ഞാല്‍, ഈ തള്ളവിരല്‍ നിനക്കും പറഞ്ഞില്ലെങ്കില്‍ എനിക്കും ഇരിക്കും. എന്നിട്ടും നീ പറഞ്ഞില്ലെങ്കില്‍ അത് കഴിഞ്ഞിട്ട് അടുത്ത പണി തുടങ്ങും....നീ പറയുന്നത് വരെ അത്തരം
💬 Comments
View all comments