Chapter Title : മൃഗം 24 [Master]
തല ചൊറിഞ്ഞു. “അവന്‍ സത്യം പറഞ്ഞാല്‍ തനിക്ക് പോകാം......” “ഓ..എന്നാ ഞാനവനെ ഒന്ന് കാണട്ട്” “ങാ പിന്നെ ഏതാടോ തന്റെ ഈ ദരിദ്രവാസി ഗള്‍ഫുകാരന്‍?” പൌലോസ് ചോദിച്ചു. “അയ്യോ എന്ത് പറ്റി സാറേ” “അല്ല ഓള്‍ഡ് കാസ്ക് ആണ് അവന്‍ തനിക്ക് വാങ്ങിച്ചു തന്നതെന്ന് പറഞ്ഞത് കൊണ്ട് ചോദിച്ചതാ..” അക്ബര്‍ ഇളിഭ്യനെപ്പോലെ ചിരിച്ചു. “ഉം..ചെല്ല്..പണി നടക്കട്ടെ” പൌലോസ് പറഞ്ഞു. “ഓ ശരി സാറേ..” അക്ബര്‍ ഉള്ളിലേക്ക് പോയപ്പോള്‍ പൌലോസ് തൊപ്പി ധരിച്ചിട്ടു പുറത്തേക്കിറങ്ങി. കരണ്ടി സെല്ലിന്റെ മൂലയ്ക്ക് ചുരുണ്ട്കൂടി ഇരിക്കുകയായിരുന്നു. അക്ബര്‍ ഉള്ളിലേക്ക് ചെന്നു ഷര്‍ട്ട് ഊരി ഒരു ഹുക്കില്‍ ഇട്ടു. “എന്താ അക്ബറെ..പൌലോസ് സാറ് പണി ഏല്‍പ്പിച്ചോ” ഒരു പോലീസുകാരന്‍ ചോദിച്ചു. “റമ്മിന്റെ കുപ്പി അങ്ങോട്ട് തുറന്ന് വച്ചതെ ഉള്ളു..അപ്പഴാ സാറ് വിളിക്കുന്നെന്ന് ദാ ലവന്‍ വിളിച്ചു പറഞ്ഞത്. എന്തോ അത്യാവശ്യ പണി കാണും എന്നെനിക്ക് അന്നേരമേ തോന്നി. എന്തായാലും എന്റെ കള്ളുകുടി മുട്ടിച്ച ആ പരട്ടു റാസ്ക്കലിനെ ഞാനൊരു പണി പണിയും....” “എടാ കാലമാടാ നീ അയാളെ കൊല്ലല്ലേ..” “എടാ അക്ബറു പണി തുടങ്ങിയിട്ട് കൊല്ലം കൊറേ ആയി. ഒരുത്തനും എന്റെ കൈ കൊണ്ട് ചത്തിട്ടില്ല. പക്ഷെ ഈ കൈകൊണ്ട് വാങ്ങിച്ചിട്ടുള്ളവനൊക്കെ നന്നായിട്ടുണ്ട്. അതല്യോ പൌലോസ് സാറ് എന്നെത്തന്നെ ഈ പണി ഏല്‍പ്പിച്ചത്” “ഓ ശരി ശരി..ആ പാവം പിടിച്ചവന്റെ കഷ്ടകാലം..” അക്ബര്‍ സെല്ല് തുറന്ന് ഉള്ളില്‍ കയറി അത് ഉള്ളില്‍ നിന്നും അടച്ചു. പിന്നെ ഒരു സ്റ്റൂളില്‍ ഇരുന്ന് കരണ്ടിയെ നോക്കി. “ടാ..നൈറ്റ് ക്ലബ്ബ് ബാറില്‍ കള്ളുകുടിക്കാന്‍ ഇരുന്ന എന്നെ സാറിങ്ങോട്ട് വരുത്തിയത് നീ ഒരുത്തന്‍ കാരണമാണ്. അതിന്റെ ഒരു കലിപ്പ് എനിക്ക് നിന്നോടുണ്ട്. എന്നാലും ഞാന്‍ അതങ്ങ് മറന്നേക്കാം. പക്ഷെ എനിക്ക് നിന്റെ വായീന്ന് ഒരു വിവരമറിയണം. അത് നീ പെട്ടെന്ന് പറഞ്ഞാല്‍ എനിക്കും നിനക്കും സന്തോഷം. അതല്ല നീ പറയാന്‍ ഭാവമില്ലെങ്കില്‍ എനിക്ക് ബാറീന്നു വരേണ്ടി വന്നതിന്റെ കലിപ്പ് തീര്‍ക്കേണ്ടി വരും.. ഞാന്‍ പണിയാന്‍ തുടങ്ങിയാല്‍, ജനിച്ച ദിവസത്തെ നീ ശപിക്കും. എന്നാ നേരെ ചൊവ്വേ ഉള്ള കാര്യം മണിമണി പോലെ
💬 Comments
View all comments