0%

Chapter Title : മൃഗം 24 [Master]

Author : Master Read All Parts 2034

മാഡത്തിനോട് പറഞ്ഞ ശേഷമാകാം എന്ന് കരുതി വിളിച്ചതാണ്” “ചോദിക്ക്...അവന്‍ സഹകരിക്കുന്നില്ലെങ്കില്‍ മര്യാദ കാണിക്കേണ്ട കാര്യമില്ല..ഇവനൊക്കെ ഗുണ്ടായിസം ജീവിതമാര്‍ഗ്ഗമാക്കിയവനാണ്..എങ്ങനെയും നമുക്കറിയണം ആരാണ് അവന്റെ പിന്നിലെന്ന്..പിന്നെ പൌലോസ്..നിങ്ങള്‍ എത്രയും വേഗം എന്റെ ഓഫീസില്‍ എത്തണം. ചിലത് സംസാരിക്കാനുണ്ട്..” “ശരി മാഡം..” പൌലോസ് ഫോണ്‍ വച്ച ശേഷം ബെല്ലില്‍ വിരലമര്‍ത്തി. ഒരു സിവില്‍ ഓഫീസര്‍ ഉള്ളിലെത്തി സല്യൂട്ട് നല്‍കി. “അക്ബര്‍ ഡ്യൂട്ടിയില്‍ ഉണ്ടോടോ?” “അവന്റെ ഏതോ കൂട്ടുകാര് വന്നു വിളിച്ചോണ്ട് പോകുന്നത് കണ്ടു..” “അയാളുടെ ഒരു കാര്യം..എവിടായാലും ഉടന്‍ സ്റ്റേഷനില്‍ എത്താന്‍ പറ..” “ശരി സര്‍” അല്‍പ്പം കഴിഞ്ഞപ്പോള്‍ ഒരു ബൈക്ക് വെളിയില്‍ വന്നു നിന്നു. അതില്‍ നിന്നും നല്ല തടിയും തണ്ടുമുള്ള ഒരു മുപ്പത്തിയഞ്ച് വയസ് മതിക്കുന്ന യുവാവ് പൌലോസിന്റെ മുന്‍പിലെത്തി സല്യൂട്ട് നല്‍കി. “എന്താടോ? യൂണിഫോം ഇടുന്ന പരിപാടി ഇല്ലേ?” “അത് സാറേ എന്റെ ഒരു സുഹൃത്ത് ഗള്‍ഫീന്ന് അവധിക്ക് വന്നിട്ടുണ്ട്. അവന്‍ എന്നെ ഒന്ന് കാണാന്‍ വന്നാരുന്നു...” അയാള്‍ തല ചൊറിഞ്ഞു. “ഒവ്വ..ഏത് ബാറില്‍ ആയിരുന്നു മീറ്റിംഗ്..” “അയ്യോ..സാറെങ്ങനെ അറിഞ്ഞു? നൈറ്റ് ക്ലബ്ബില്‍ ആരുന്നു സാറെ..” “ഉം..ഡ്യൂട്ടി ടൈമില്‍ കള്ളുകുടി..താന്‍ ആയതുകൊണ്ട് ഞാന്‍ ക്ഷമിക്കുന്നു. ങാ പിന്നെ അക്ബറെ തന്നെ ഞാന്‍ വിളിപ്പിച്ചത് ഒരു അത്യാവശ്യ കാര്യത്തിനാണ്.. കരണ്ടിയെ ഞാന്‍ പിടിച്ച് സെല്ലില്‍ ഇട്ടിട്ടുണ്ട്. അവനും കുറെ ഗുണ്ടകളും കൂടെ നാദിയ എന്ന പെണ്ണിനെ രക്ഷിക്കാന്‍ പോലീസ് വേഷത്തില്‍ ലേക്ക്ഷോര്‍ ഹോസ്പിറ്റലില്‍ ചെന്ന സമയത്ത് എന്റെ കൈയില്‍ നിന്നും രക്ഷപെട്ടുകളഞ്ഞിരുന്നു....ഇതെപ്പറ്റി ഞാന്‍ മുന്‍പ് നിങ്ങളോട് പറഞ്ഞിട്ടുണ്ടല്ലോ..ഈ നാദിയയും ഇവനും തമ്മില്‍ യാതൊരു പരിചയവുമില്ല. വേറെ ആര്‍ക്കോ വേണ്ടിയാണ് അവനത് ചെയ്തത് എന്ന് സ്പഷ്ടം. അതാരാണ് എന്നറിയണം. മനസ്സിലായോ? താനാകുമ്പോ അത് അതിന്റെ പരുവത്തില്‍ ചോദിച്ചു മനസിലാക്കും എന്നറിയാം. എനിക്ക് അര്‍ജ്നറ്റ് ആയി ഒരു മീറ്റിംഗ് ഉണ്ട്. ഒരു മണിക്കൂറിനകം ഞാന്‍ എത്തും. അപ്പോഴേക്കും അവന്‍ സംസാരിച്ചിരിക്കണം..” “ഏറ്റു സാറേ..ങാ സാറെ ഞാന്‍ എടയ്ക്ക് വച്ചു സാറ് വിളിച്ചതുകൊണ്ട് ഓടിപ്പിടിച്ച് വന്നതാ. ഓള്‍ഡ്‌ കാസ്കിന്റെ കുപ്പി അങ്ങോട്ട്‌ തുറന്നതെ ഒള്ളാരുന്നു.. ഈ പണി കഴിഞ്ഞാ ഞാനങ്ങോട്ടു പൊക്കോട്ടോ” അക്ബര്‍ വീണ്ടും

💬 Comments

View all comments