0%

Chapter Title : മൃഗം 24 [Master]

Author : Master Read All Parts 2033

എത്തേണ്ടവരില്‍ എത്തും..” ഇന്ദുലേഖ അയാളുടെ കണ്ണിലേക്ക് നോക്കി പറഞ്ഞ ശേഷം വണ്ടിയിലേക്ക് കയറി. “ഓള്‍ ദ ബെസ്റ്റ് ഓഫീസര്‍..ഈ ആത്മവിശ്വാസം എനിക്കിഷ്ടപ്പെട്ടു..” “താങ്ക്സ്..പലതും ഇഷ്ടപ്പെടാന്‍ താങ്കള്‍ ഇനി ശീലിക്കും..” അയാളെ സൂക്ഷിച്ചൊന്നു നോക്കിയിട്ട് അവള്‍ വണ്ടിയിലേക്ക് കയറി. മുഖത്ത് പുഞ്ചിരി വരുത്തി നിന്ന ഭദ്രന്‍, അവളുടെ വാഹനം പോയതോടെ കാല്‍ ശക്തമായി നിലത്ത് ആഞ്ഞു ചവിട്ടി. “കഴുവര്‍ടമോള്‍..നിനക്കുള്ള പണി അടുത്ത അപ്പീലില്‍ ഞാന്‍ തരുമെടി പീറെ..” അയാള്‍ പല്ലുകള്‍ ഞെരിച്ചുകൊണ്ട് പറഞ്ഞു. പിന്നെ വാതില്‍ തുറന്ന് തന്റെ ബെന്‍സിനുള്ളിലേക്ക് കയറി. ------------------- പോലീസിനെ കണ്ട കരണ്ടി വര്‍ഗീസ്‌ ജീവനും കൊണ്ട് ഓടി; മിന്നല്‍ വേഗത്തിലായിരുന്നു അവന്റെ ഓട്ടം. അവന്റെ കൂടെ ഉണ്ടായിരുന്ന ഗുണ്ടകളെ പോലീസ് കീഴ്പ്പെടുത്തി പിടികൂടി കൈകള്‍ കൂട്ടിക്കെട്ടി. “നിങ്ങള്‍ ഇവന്മാരെ വണ്ടിയില്‍ ഇരുത്ത്. ഒരെണ്ണം പോലും ചാടിപ്പോകരുത്. അവനെ ഞാന്‍ പിടിച്ചിട്ടു വരാം” തൊപ്പി വണ്ടിയുടെ ഉള്ളിലേക്ക് വച്ചിട്ട് പൌലോസ് പറഞ്ഞു. പിന്നെ കരണ്ടി പോയ വഴിയെ അവന്റെ പിന്നാലെ കുതിച്ചു. “കരണ്ടിച്ചേട്ടോ ഓടിക്കോ..എസ് ഐ പുറകെ ഉണ്ട്” ആരോ ഉറക്കെ പറയുന്നത് കേട്ടു തിരിഞ്ഞു നോക്കിയ കരണ്ടി തന്റെ പിന്നാലെ പാഞ്ഞടുക്കുന്ന പൌലോസിനെ കണ്ട് ഓട്ടത്തിന്റെ വേഗത കൂട്ടി. അവന്‍ നില്‍ക്കില്ല എന്നും ഓടിച്ചിട്ട്‌ പിടിക്കുക മാത്രമാണ് പോംവഴി എന്നും പൌലോസിന് അറിയാമായിരുന്നു. കരണ്ടിക്ക് പക്ഷെ അധികനേരം പിടിച്ചു നില്ക്കാന്‍ കഴിഞ്ഞില്ല. കൃത്യം നാലു മിനിറ്റ് കൊണ്ട് പൌലോസ് അവനെ പിടികൂടി. കിട്ടിയ വഴിക്ക് തന്നെ അവന്റെ ചെകിട് തീര്‍ത്ത് ഒരെണ്ണം കൊടുക്കുകയും ചെയ്തു. അടികൊണ്ട കരണ്ടി നിലത്തേക്ക് വീണുപോയി. “എഴുന്നേല്‍ക്കടാ..ഓടിയതിനുള്ള ബാക്കി പണി അങ്ങ് സ്റ്റേഷനില്‍ ചെന്നിട്ടു തരാം..” കരണ്ടി ഉരുണ്ടുപിരണ്ടെഴുന്നേറ്റു പൌലോസിന്റെ മുന്‍പിലായി ജീപ്പിനരുകിലേക്ക് നടന്നു. പോലീസ് ജീപ്പ് അവരുമായി പൊടി പറത്തി പോകുന്നത് കോളനി വാസികള്‍ നോക്കി നിന്നു. “എന്തായി പൌലോസ്..അവന്‍ പറഞ്ഞോ ആര്‍ക്ക് വേണ്ടിയാണ് നാദിയയെ രക്ഷിക്കാന്‍ ശ്രമിച്ചതെന്ന്?” സ്റ്റേഷനില്‍ എത്തിയ പൌലോസ് ഇന്ദുലേഖയെ വിളിച്ചു കരണ്ടിയെ പിടികൂടിയ വിവരം പറഞ്ഞപ്പോള്‍ അവള്‍ ഫോണിലൂടെ ചോദിക്കുകയായിരുന്നു. “അവന്‍ ഒന്നും വിട്ടു പറഞ്ഞിട്ടില്ല. നമ്മുടെ മുറപ്രകാരം ഉള്ള ചോദ്യം ചെയ്യല്‍

💬 Comments

View all comments