Chapter Title : മൃഗം 24 [Master]
“പൊയ്ക്കോ..പക്ഷെ ഇനി ഇങ്ങോട്ട് വരണം എന്നില്ല” ശങ്കരന്‍ അവനെ നോക്കാതെ പറഞ്ഞു. അയാളുടെ മനുഷ്യത്വം ഇല്ലാത്ത ആ സംസാരം രുക്മിണിയുടെ മനസ്സ് വിഷമിപ്പിച്ചു എങ്കിലും അവള്‍ സ്വയം നിയന്ത്രിച്ചു. “ശരി അമ്മെ..” അവളുടെ കൈയില്‍ പിടിച്ച് അവന്‍ ചുംബിച്ചപ്പോള്‍ രുക്മിണി അവന്റെ നിറുകയില്‍ മുത്തം നല്‍കി. വാസു പുറത്തേക്കിറങ്ങി. രുക്മിണി കരച്ചിലടക്കാന്‍ പാടുപെട്ട് അവന്‍ ഇറങ്ങുന്നത് നോക്കി നിന്നു. ബുള്ളറ്റ് സ്റ്റാര്‍ട്ട് ആകുന്നതിന്റെ മുഴക്കം അന്തരീക്ഷത്തില്‍ പ്രതിധ്വനിച്ചു. ഇരുട്ടിനെ കീറി മുറിച്ച് വാസുവിന്റെ ബൈക്ക് റോഡിലെക്കിറങ്ങി. അവന്‍ പോയിക്കഴിഞ്ഞപ്പോള്‍ രുക്മിണി നിലത്തേക്കിരുന്നു ഏങ്ങലടിച്ചു കരഞ്ഞു. “തെണ്ടി....അവനെന്നെ കെട്ടുമത്രേ..പോകുന്ന പോക്കില്‍ വല്ല വണ്ടിയുടെയും അടിയില്‍ കയറി അവന്‍ ചത്തുപോയെങ്കില്‍ എത്ര നന്നായേനെ....എന്നെ ഭാര്യ ആക്കാന്‍ നടക്കുന്ന ഊരും പേരും ഇല്ലാത്ത തെണ്ടി.. കണ്ട അവളുമാരുടെ കൂടെ അഴിഞ്ഞാടുന്ന ആഭാസന്‍..എന്നെ നീ കെട്ടും..നിനക്കതിനും മാത്രം കഴിവുണ്ടെങ്കില്‍ എനിക്കതൊന്നു കാണണം. ത്ഫൂ..” ജനലിന്റെ അരികില്‍ രക്തം തിളച്ചു നിന്നിരുന്ന ദിവ്യ സ്വയം പറഞ്ഞുകൊണ്ട് പുറത്തേക്ക് കാറിത്തുപ്പി. അവളുടെ മനസ്സില്‍ വാസുവിനോടുള്ള പക ഉമിത്തീ പോലെ പുകഞ്ഞു പൊന്തുകയായിരുന്നു. അവളുടെ മുഖവും ശരീരവും വിയര്‍ത്ത് ഒഴുകി. ശക്തമായി മിടിക്കുന്ന മനസും ശരീരവുമായി അവള്‍ ഇരുട്ടിലേക്ക് പകയോടെ നോക്കി.
“പോലീസ് നിനച്ച് ഇറങ്ങിയാല്‍, ഏതു കൊടിയ വക്കീലും മുട്ടുകുത്തും എന്ന് സാറിനിപ്പോള്‍ മനസിലായി കാണുമല്ലോ?” നാദിയയുടെ ജാമ്യാപേക്ഷ കോടതി തള്ളിയതിനു ശേഷം പുറത്തേക്ക് വന്ന എ എസ് പി ഇന്ദുലേഖ അഡ്വക്കേറ്റ് ഭദ്രനോട് ഒരു പുഞ്ചിരിയോടെ ചോദിച്ചു. തോല്‍വി നല്‍കിയ കടുത്ത മാനസിക പിരിമുറുക്കത്തിന്റെ നടുവിലും ഭദ്രന്‍ സമചിത്തത വിടാതെ അവളെ നോക്കി ചിരിച്ചു. “മോള് മിടുക്കിയാണ്..പക്ഷെ ഒരു ജാമ്യാപേക്ഷ കോടതി തള്ളി എന്ന് കരുതി എന്റെ കക്ഷി ശിക്ഷ വാങ്ങും എന്ന് കരുതണ്ട. അടുത്ത ജാമ്യാപേക്ഷ കോടതി അനുവദിക്കുന്നത് മോള്‍ക്ക് നേരില്‍ കാണാം..” അയാള്‍ പറഞ്ഞു. “ഈ മോളെ വിളി എന്റെ പ്രായക്കുറവ് മൂലമാണ് എങ്കില്‍ ഓക്കേ. അതല്ല ഞാന്‍ നിങ്ങള്‍ക്കൊരു ഇരയല്ല എന്നുള്ള ധാര്‍ഷ്ട്യം വച്ചാണെങ്കില്‍ വക്കീലെ നിങ്ങള്‍ കുറിച്ചിട്ടോ..അവളെ നിങ്ങള്‍ തലകുത്തി നിന്നാല്‍ പോലും ജാമ്യത്തില്‍ ഇറക്കാന്‍ പോകുന്നില്ല. അവളിലൂടെ ഞാന്‍
💬 Comments
View all comments