0%

Chapter Title : മൃഗം 24 [Master]

Author : Master Read All Parts 1966

പറഞ്ഞത്. ഞാന്‍ നിന്നോടല്ല... നീയാണ് എന്റെ പിന്നാലെ വന്നത്. അന്ന് നിന്റെ ഈ വൃത്തികെട്ട മനസ് തിരിച്ചറിയാതെ നിന്നെ മാത്രമേ ഞാന്‍ കെട്ടൂ എന്ന് പറഞ്ഞുപോയി.. ആ പറച്ചിലില്‍ ഞാന്‍ കുടുങ്ങിപ്പോയതാണ്.. കാരണം ആരാണ് എന്നറിയത്തില്ലെങ്കിലും ഒരൊറ്റ തന്തയുടെ ഗുണമേ എനിക്കുള്ളൂ..അതുകൊണ്ട് തന്നെ ഞാന്‍ നിന്നെ കെട്ടുമെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ചെയ്തിരിക്കും. എന്നെ വെറുക്കുന്ന നിന്നെ അന്ന് ഞാന്‍ കെട്ടാന്‍ തീരുമാനിച്ചത് സദുദ്ദേശത്തോടെതന്നെയായിരുന്നു. ഇന്നെനിക്ക് പക്ഷെ അങ്ങനെയൊരു സദുദ്ദേശം ഇല്ലെടി. നിന്നെ കെട്ടും എന്നത് നിനക്കുള്ള എന്റെ സമ്മാനമാണ്..” “ഹും..നീ എന്റെ ശവത്തെപ്പോലും കെട്ടില്ല..നീയെന്നല്ല ഒരുത്തനും..ഒരു നായും..” ദിവ്യ ചീറി. “വാസൂ..നീ കള്ളുകുടിച്ചിട്ട്‌ എന്തൊക്കെയാണ് ഈ പറയുന്നത്? ദിവ്യയെ നീ കെട്ടുമെന്നോ? എന്ന് നീ മാത്രമങ്ങു തീരുമാനിച്ചാല്‍ മതിയോ? ഞാന്‍ ജീവനോടെ ഉണ്ടെങ്കില്‍ ഇത് നടക്കാന്‍ പോന്നില്ല...” അവന്റെ സംസാരം കേട്ടു കലികയറിയ ശങ്കരന്‍ പറഞ്ഞു. “ശങ്കരനച്ഛാ..എനിക്കൊരു തന്തയില്ലാതെ പോയി...ആ സ്ഥാനത്ത് ഞാന്‍ നിങ്ങളെ കണ്ടു. പക്ഷെ നിങ്ങള്‍ എന്നെ ഒരു ചാണകപ്പുഴുവിനെപ്പോലെ ആണ് കണ്ടതും വളര്‍ത്തിയതും..അന്നും നിങ്ങളുടെ ഈ മോള്‍ എന്നോട് പെരുമാറിയിരുന്നത് വീട്ടില്‍ വളര്‍ത്തുന്ന ഒരു നായയോട് പോലും കാണിക്കുന്ന പരിഗണന ഇല്ലാതെയാണ്. നിങ്ങളുടെ വേലക്കാരനെപ്പോലെ എന്റെ ബാല്യം ഞാന്‍ കഴിച്ചു. ഒരൊറ്റ ദിവസം പോലും നിങ്ങളോ ഇവളോ എനിക്ക് സന്തോഷം തന്നിട്ടില്ലെന്ന് മാത്രമല്ല, എന്നും എപ്പോഴും അധിക്ഷേപം മാത്രമായിരുന്നു നിങ്ങള്‍ തന്നുകൊണ്ടിരുന്നത്. അതൊക്കെ ഞാന്‍ സഹിച്ചത് എന്റെ ഈ അമ്മയ്ക്ക് വേണ്ടിയാണ്..എന്നെ സ്വന്തം മോനെക്കള്‍ അധികം സ്നേഹിക്കുന്ന ഈ അമ്മയ്ക്ക് വേണ്ടി..” മുണ്ട് മടക്കിക്കുത്തിക്കൊണ്ട് വാസു തുടര്‍ന്നു. “അന്നും ഈ വേശ്യയെക്കാള്‍ അധപതിച്ചവള്‍ എന്നോട് പെരുമാറിയിരുന്നത് ഇതിനെക്കാള്‍ മോശപ്പെട്ട രീതിയിലാണ്. പക്ഷെ അവളെ ഞാന്‍ എന്റെ ആരുമായും അന്ന് കാണാതെ ജീവിച്ചതുകൊണ്ട് എന്നെ അത് ബാധിച്ചില്ല. വെറുതെ കുരയ്ക്കുന്ന ഒരു തെരുവ് പട്ടിയുടെ വില മാത്രമേ ഇവള്‍ക്ക് ഞാന്‍ അന്ന് കൊടുത്തിരുന്നുള്ളൂ.. ഇവളുടെ ചരിത്രം നിങ്ങള്‍ക്ക് അറിയില്ല..അറിഞ്ഞാല്‍ നിന്നനില്‍പ്പില്‍ നിങ്ങള്‍ പിടഞ്ഞു വീണു ചാകും. ആ ഇവളെ നല്ല വഴിക്കെത്തിച്ചത് എന്റെ ഇടപെടലാണ്..അറിയാമോ? ഞാനത് ഒന്നും ഉദ്ദേശിച്ചു ചെയ്തതല്ല..എന്റെ ഈ അമ്മയോടുള്ള സ്നേഹം കൊണ്ട്

💬 Comments

View all comments