Chapter Title : മൃഗം 24 [Master]
സാമാന്യം നല്ല രീതിയില്‍ തന്നെ കുടിച്ചു. ഒപ്പം നാടന്‍ പുഴമീനും കപ്പയും നല്ല രുചിയോടെ കഴിച്ചിട്ട് ഏതാണ്ട് എട്ടരയോടെ വീട്ടിലെത്തി. ദിവ്യ മനസിലുണ്ടാക്കിയ ആഘാതം കാരണം അവന്റെ മനസിലെ പകയും ദ്വേഷവും മദ്യം കുടിച്ചതോടെ കൂടിയിരുന്നു. ലോകത്തുള്ള സകലരോടും അവനു പക തോന്നി. തന്നെ തെണ്ടി എന്ന് വിളിച്ച് ആക്ഷേപിച്ച ദിവ്യയോടും അവന്റെ ഉള്ളില്‍ കോപവും പകയും നുരഞ്ഞുപൊന്തി. അവന്‍ വരാന്തയിലേക്ക് കയറുന്നതും അവന്റെ മട്ടുംഭാവവും എന്തിനോ പുറത്തേക്ക് വന്ന ദിവ്യ കണ്ടു. അവന്‍ മദ്യപിച്ചിട്ടുണ്ട് എന്നവള്‍ക്ക് മനസിലായി. അവള്‍ കോപത്തോടെ കൈയിലിരുന്ന പാത്രം താഴെ എറിഞ്ഞു. ആ ശബ്ദം കേട്ടിറങ്ങി വന്ന രുക്മിണിയും ശങ്കരനും കോപത്തോടെ നിന്നു കിതയ്ക്കുന്ന മകളെയും ഉള്ളിലേക്ക് കയറി വരുന്ന വാസുവിനെയും കണ്ടു. “അച്ഛാ..ഈ വീട് കണ്ട തെണ്ടികള്‍ക്ക് കള്ളും കുടിച്ചു കൂത്താടാനുള്ള സ്ഥലമല്ല..ഇറങ്ങി പോകാന്‍ പറ ഇവനോടൊക്കെ..” അവള്‍ കോപത്താല്‍ സ്വയം മറന്ന് വിറച്ചുകൊണ്ട് ശങ്കരനെ നോക്കി പറഞ്ഞു. “മോളെ..വാസു..” ശങ്കരന്‍ അസ്തപ്രജ്ഞനായി അവളെയും വാസുവിനെയും മാറിമാറി നോക്കി. “അച്ഛന് എന്നെ വേണോ അതോ ഏതോ തെരുവില്‍ നിന്നും വലിഞ്ഞു കേറി വന്ന തന്തയോ തള്ളയോ ആരെന്നറിയാത്ത ആര്‍ക്കോ പിഴച്ചുണ്ടായവനെ വേണോ” “ദിവ്യെ..വായടയ്ക്കടി” രുക്മിണി ഉച്ചത്തില്‍ പറഞ്ഞു. “അമ്മ അലറണ്ട..ഇവനെ ഇവിടുന്നു പറഞ്ഞു വിട്ടില്ലെങ്കില്‍ ഈ നിമിഷം ഞാനിറങ്ങി എങ്ങോട്ടെങ്കിലും പോകും..” അവള്‍ സംഹാരരുദ്രയെപ്പോലെ ചീറുകയായിരുന്നു. “വായടയ്ക്കടി വേശ്യെ....” വാസു സിംഹത്തെപ്പോലെ മുരണ്ടു. അവന്റെ ഭാവം കണ്ടു ശങ്കരനും രുക്മിണിയും മാത്രമല്ല, ദിവ്യയും ഭയന്നു. “നിന്റെ വീട്! ഇവിടെ ഉണ്ടുറങ്ങി താമസിക്കാന്‍ വന്നതല്ല ഞാന്‍. നീയെന്ന വേശ്യയ്ക്ക് ഒരാപത്തുണ്ടായി എന്ന് എന്റെ ഈ പാവം അമ്മ വിളിച്ചു പറഞ്ഞത്കൊണ്ട്..അതുകൊണ്ട് മാത്രം വന്നതാണ്. പക്ഷെ ഇനി നിന്റെ ആ പുഴുത്ത നാവുകൊണ്ട് ഒരക്ഷരം പറഞ്ഞാല്‍ ആ നിമിഷം ഞാനത് പിഴുതെറിയും.. മനസിലയോടീ പുലയാടി മോളെ...” “വാസൂ..അവള്‍....” ശങ്കരന്‍ എന്തോ പറയാന്‍ വന്നപ്പോള്‍ വാസു അയാളെ കൈകാണിച്ച് നിര്‍ത്തി. ഭയചകിതനായ ശങ്കരന്‍ വേഗം വായടച്ചു. വാസു വീണ്ടും ദിവ്യയുടെ നേരെ തിരിഞ്ഞു. “പക്ഷെ നീ ഒന്നോര്‍ത്തോ..എന്നെ ഇഷ്ടമാണ്..എന്നെ കല്യാണം കഴിക്കണം എന്ന് നീയാണ് എന്നോട്
💬 Comments
View all comments